1935-ലെ രസതന്ത്രത്തിനുളള നോബൽ പുരസ്കാരം നേടിയെടുത്ത ശാസ്ത്രജ്ഞയാണ് ഇറേൻ ജോലിയോ ക്യൂറി. ഈ സമ്മാനം ഇറേൻ, സഹപ്രവർത്തകനും ഭർത്താവുമായ ഫ്രെഡെറിക് ജോലിയോ ക്യൂറിക്കൊപ്പം പങ്കു വെച്ചു. ഐറീൻ ജോലിയട്ട് ക്യൂറി എന്ന ആംഗലേയ നാമത്തിൽ കൂടതലും അറിയപ്പെടുന്ന ഇറേൻ ക്യൂറി, നോബൽ സമ്മാന ജേതാക്കളായ മേരി ക്യൂറിയുടേയും പിയറി ക്യൂറിയുടേയും മകളാണ്.

ഇറേൻ ജോലിയോ ക്യൂറി
ജനനം(1897-09-12)12 സെപ്റ്റംബർ 1897
മരണം17 മാർച്ച് 1956(1956-03-17) (പ്രായം 58)
പാരിസ് ,ഫ്രാൻസ്
ദേശീയതഫ്രഞ്ച്
പൗരത്വംഫ്രഞ്ച്
കലാലയംസോർബോൺ
പുരസ്കാരങ്ങൾ രസതന്ത്രത്തിനുളള നോബൽ സമ്മാനം (1935)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം രസതന്ത്രം
ഡോക്ടർ ബിരുദ ഉപദേശകൻപോൾ ലോജ്വാ
ഡോക്ടറൽ വിദ്യാർത്ഥികൾher daughters


ജീവചരിത്രം തിരുത്തുക

പാരീസിലാണ് ഇറേൻ പ്രാഥമിക വിദ്യാഭായവും തുടർന്നുളള കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. പൊളോണിയത്തിൽ നിന്നുളള ആൽഫാ വികിരണങ്ങളെക്കുറിച്ചുളള പഠനത്തിന് 1925-ൽ ഡോക്റ്ററേറ്റു ബിരുദം ലഭിച്ചു. 1926, ഒക്റ്റോബർ 4-ന് ഇറേൻ സഹപ്രവർത്തകനായ ഫ്രെഡെറിക് ജോലിയോയെ വിവാഹം ചെയ്തു. വിവാഹശേഷം ജോലിയോ-ക്യൂറി എന്ന ഇരട്ടപ്പേരിലാണ് ഇരുവരും അറിയപ്പെട്ടത്.

നോബൽ സമ്മാനം തിരുത്തുക

അണുകേന്ദ്രങ്ങളെ , ആണവവികിരണം കൊണ്ട് ഭേദിക്കുക വഴി, അസ്ഥിരമെങ്കിലും അണുവികിരണസ്വഭാവമുളള മറ്റു മൂലകങ്ങളായി മാറ്റിയെടുക്കാമെന്ന സാധ്യത കണ്ടെത്തിയതിനാണ് ജോലിയോ-ക്യൂറി ദമ്പതിമാർക്ക് 1935-ലെ രസതന്ത്രത്തിനുളള നോബൽ സമ്മാനം ലഭിച്ചത്. ഇരുവരും ചേർന്നു നടത്തിയ നോബൽ പ്രഭാഷണത്തിൽ ഈ പ്രക്രിയയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. [1]

അന്ത്യം തിരുത്തുക

രണ്ടാം ലോകമഹായുദ്ധകാലത്ത്, ക്ഷയരോഗബാധിതയായി കുറെ വർഷങ്ങൾ ഇറേൻ കുടുംബത്തെപ്പിരിഞ്ഞ് സ്വിറ്റ്സർലൻഡിൽ ചെലവഴിച്ചു. അണുവികിരണവസ്തുക്കളുമായുളള നിരന്തരസമ്പർക്കം മൂലമാവണം ഇറേൻ രക്താർബുദം പിടിപെട്ട് 1956 മാർച്ച് 17ന് അന്തരിച്ചു.[2]

അവലംബം തിരുത്തുക

  1. നോബൽ പ്രഭാഷണം
  2. ചരമവാർത്ത
"https://ml.wikipedia.org/w/index.php?title=ഇറേൻ_ജോലിയോ_ക്യൂറി&oldid=3404080" എന്ന താളിൽനിന്ന് ശേഖരിച്ചത്