ഇന്യൂട്ട് ("ജനങ്ങൾ", ഏകവചനം: ഇനുക്)[3] ഗ്രീൻലാന്റ്, കാനഡ, അലാസ്ക എന്നിവയുടെ ആർട്ടിക് മേഖലകളിൽ അധിവസിക്കുന്നതും സാംസ്കാരികമായി സമാനത പുലർത്തുന്നതുമായ ഒരു കൂട്ടം ജനതയാണ്.[4] ഇന്യൂട്ട് ഭാഷകൾ എസ്കിമോ-അല്യൂട്ട് ഭാഷാകുടുംബത്തിന്റെ ഭാഗമാണ്.[5] നൂനാവട്ടിൽ ഉപയോഗിക്കപ്പെടുന്ന ഇന്യൂട്ട് ആംഗ്യഭാഷ ഒറ്റതിരിഞ്ഞതും ഗുരുതരമായ നാശ ഭീഷണി നേരിടുന്നതുമായ ഒന്നായി ഗണിക്കപ്പെടുന്നു.[6]

ഇന്യൂട്ട്
Total population
148,863
Regions with significant populations
Canada65,025 (2016)
Denmark proper16,470 (2018)
Greenland50,787 (2017)
United States
Alaska (primarily)
16,581 (2010)
Languages
Eskimo–Aleut languages, Danish, English, French, Inuiuuk[1] and various others
Religion
Christianity, Inuit religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Aleut and Yupik peoples[2]
Maps showing the different cultures (Dorset, Thule, Norse, Innu, and Beothuk) in Greenland, Labrador, Newfoundland and the Canadian arctic islands in the years 900, 1100, 1300 and 1500
Arctic cultures from 900 to 1500:
  Dorset
  Innu
  Thule
  Norse

അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഇന്യൂട്ടുകളേയും സൈബീരിയയിലേയും അലാസ്കയിലേയും യുപിക്, ഇനുപ്യാറ്റ് ജനതയേയും വിവരിക്കാൻ യൂറോപ്യൻ വംശജർ "എസ്കിമോ" എന്ന പൊതുവായ പദം ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, യുപിക്കുകളെ സൂചിപ്പിക്കുവാൻ "ഇന്യൂട്ട്" ഒരു പദമായി സ്വീകരിക്കപ്പെട്ടിരുന്നില്ല. “എസ്കിമോ[7] എന്ന ഒരേയൊരു പദമാണ് യുപിക്, ഇനുപ്യാറ്റ്, ഇന്യൂട്ട് എന്നിവരെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംമുതൽ കാനഡയിലെ തദ്ദേശീയ ജനങ്ങളും ഗ്രീൻലാന്റിലെ ഇന്യൂട്ടുകളും “എസ്കിമോ” എന്നു വിളിക്കപ്പെടുന്നത് അവഹേളനാപരമായ പദമായി കണക്കാക്കുകയും “ഇന്യൂട്ട്” എന്ന പദത്താൽ തിരിച്ചറിയപ്പെടുകയും ചെയ്യുന്നു.[8][9] കാനഡയിൽ, 1982 ലെ ഭരണഘടനാ നിയമത്തിന്റെ 25 ഉം 35 ഉം പരിച്ഛേദ പ്രകാരം ഇന്യൂട്ടുകളെ ഫസ്റ്റ് നേഷൻസിലോ അല്ലെങ്കിൽ മെറ്റിസിലോ ഉൾപ്പെടാത്ത ആദിമ കനേഡിയനുകളിലെ ഒരു വ്യതിരിക്ത വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.[10]

നുനാവട്, നുനാവിക് തുടങ്ങിയ ക്യൂബക്കിന്റെ വടക്കൻ പ്രദേശങ്ങൾ, ലാബ്രഡോറിലെ നുനാറ്റ്സിയാവട്, നുനാട്ടുക്കാവട് തുടങ്ങി വടക്കൻ കാനഡയിൽ അങ്ങോളമിങ്ങോളമുള്ള ഭൂരിപക്ഷം പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ചും ആർട്ടിക് സമുദ്രത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ഇന്യൂട്ടുകൾ അധിവസിക്കുന്നു. ഇനുക്റ്റിടട് ഭാഷയിൽ ഈ പ്രദേശത്തിന് "ഇന്യൂട്ട് നുനാങ്കാത്" എന്നറിയപ്പെടുന്നു.[11][12]

അമേരിക്കൻ ഐക്യനാടുകളിൽ ഇനുപ്യാറ്റുകൾ പ്രാഥമികമായി അലാസ്ക നോർത്ത് സ്ലോപ്പിലും ലിറ്റിൽ ഡയോമിഡ് ദ്വീപിലുമാണു വസിക്കുന്നത്. കാനഡയിൽ നിന്നുള്ള പുരാതന തദ്ദേശീയ കുടിയേറ്റക്കാരുടെ പിന്തുടർച്ചക്കാരാണ് ഗ്രീൻലാന്റ് ഇന്യൂട്ടുകൾ. ഈ ജനങ്ങൾ ഭൂഖണ്ഡത്തിലൂടെയാണ് കിഴക്കോട്ട് കുടിയേറിപ്പാർത്തത്. അവർ യൂറോപ്യൻ യൂണിയനിൽനിന്നല്ലാത്ത ഡെൻമാർക്ക് പൗരന്മാരാണ്.

ചരിത്രം തിരുത്തുക

ക്രി.വ. 1000-നടുത്ത് പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് ഉരുത്തിരിഞ്ഞതും നരവംശശാസ്ത്രജ്ഞർ തുലെ ജനങ്ങൾ[13] വിളിക്കുന്നതുമായ ജനതയുടെ പിൻഗാമികളാണ് ഇൻയൂട്ട്.

അവലംബം തിരുത്തുക

  1. "Canadian Government Considers Giving Sign Languages Official Status". Archived from the original on 2018-12-21. Retrieved 2018-12-13.
  2. "Eskimo-Aleut." Ethnologue. Retrieved 17 Oct 2013.
  3. "Correct use of Inuit and Inuk". Archived from the original on 2018-12-25. Retrieved 2018-12-13.
  4. Kaplan, Lawrence (2011-07-01). "Comparative Yupik and Inuit". Alaska Native Language Center, University of Alaska Fairbanks. Archived from the original on 2015-05-16. Retrieved 2015-05-12.
  5. "The Hunters of the Arctic". bambusspiele.de. Retrieved 2008-01-07.
  6. Schuit, Joke; Baker, Anne; Pfau, Roland. "Inuit Sign Language: a contribution to sign language typology". Universiteit van Amsterdam. Archived from the original on 2 November 2015. Retrieved 1 August 2015.
  7. Kaplan, Lawrence (2011-07-01). "Inuit or Eskimo: Which names to use?". Alaska Native Language Center, University of Alaska Fairbanks. Archived from the original on 2015-05-18. Retrieved 2015-05-12.
  8. The American Heritage Dictionary of the English Language: Fourth Edition Archived April 12, 2001, at the Wayback Machine.
  9. Setting the Record Straight About Native Languages: What Does "Eskimo" Mean In Cree?
  10. "Canadian Charter of Rights and Freedoms". Department of Justice Canada. Archived from the original on 2011-01-05.
  11. "Maps of Inuit Nunaat (Inuit Regions of Canada)". Itk.ca. 2009-06-10. Archived from the original on 2011-02-17. Retrieved 2011-02-25.
  12. Canada, Government of Canada, Statistics. "Inuit population by residence inside or outside Inuit Nunangat, 2016". www.statcan.gc.ca (in ഇംഗ്ലീഷ്). Retrieved 2017-11-12.{{cite web}}: CS1 maint: multiple names: authors list (link)
  13. Bruce G. Trigger; Wilcomb E. Washburn (1996). The Cambridge History of the Native Peoples of the Americas. Cambridge University Press. p. 192. ISBN 978-0-521-57392-4.
"https://ml.wikipedia.org/w/index.php?title=ഇന്യൂട്ട്&oldid=3822418" എന്ന താളിൽനിന്ന് ശേഖരിച്ചത്