ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി


ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934-ൽ സ്ഥാപിതമായി.

ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, അച്യുത പടവർദ്ധനൻ, യൂസഫ് മെഹർ അലി, അശോക മേത്ത, മീനു മസാനി തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കൾ.

സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവർത്തിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ കോൺഗ്രസ്സിൽനിന്നു് പുറന്തള്ളുവാൻ ഗാന്ധിജിയുടെ കാലശേഷം കോൺഗ്രസ്സിൻറെ ഭരണഘടന ഭേദഗതി ചെയ്തപ്പോൾ സോഷ്യലിസ്റ്റുകൾ കോൺഗ്രസ് ബന്ധം വിച്ഛേദിച്ചു് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരു് സ്വീകരിച്ചു. ഐ.എസ്.പി. എന്നാണ് ചുരുക്കെഴുത്ത്.

ഇതും കാണുക തിരുത്തുക