കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് നാഷണൽ ലീഗ്. ദീർഘകാലം മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവും 35 വർഷക്കാലം ഇന്ത്യൻ പാർലമെന്റ് മെമ്പറുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്[1]. ബാബരി മസ്ജിദ്‌ വിഷയത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും കാണിച്ച വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 700ഓളം പ്രതിനിധികളുമായി മുസ്‌ലിം ലീഗിൽ നിന്ന് രാജിവെക്കുകയും ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വെച്ച് പുതിയ പാർട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്] ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പോറലാണ് ബാബരി മസ്ജിദ് ധ്വംസനമെന്നും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സെക്കുലർ രാഷ്ട്രീയ പാർട്ടിയായ ലീഗിന് രൂപം നൽകുന്നത്.

നാഷണൽ ലീഗിന്റെ പതാക

സ്വാധീനമുള്ള പ്രദേശങ്ങൾ തിരുത്തുക

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്‌, ഉത്തർ പ്രദേശ്‌, ബീഹാർ, പശ്ചിമ ബംഗാൾ, ദൽഹി എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ.

പോഷക സംഘടനകൾ തിരുത്തുക

  • നാഷണൽ യൂത്ത് ലീഗ്
  • നാഷണൽ സ്റ്റുഡന്റ്സ് ലീഗ്
  • നാഷണൽ ലേബർ യൂണിയൻ
  • ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ (ഐ.എം സി.സി.)
  • നാഷണൽ വിമൻസ് ലീഗ്
  • നാഷണൽ പ്രവാസി ലീഗ്
  • നാഷണൽ വെൽഫയർ ലീഗ്,
  • നാഷണൽ കിസാൻ ലീഗ്

നിയമനിർമ്മാണ സഭകളിൽ തിരുത്തുക

കേരളത്തിൻറെ പതിനഞ്ചാം നിയമസഭയിൽ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി (അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് സൗത്ത് മണ്ഡലം എം എൽ എ ) തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ 5 ഉം കർണാടകയിലെ ഗുൽബർഗയിൽ[അവലംബം ആവശ്യമാണ്] നിന്ന് 1 ഉം കേരളത്തിൽ കോഴിക്കോട് സൗത്തിൽ 1 ഉം നിയമ സഭാംഗങ്ങൾ ഉണ്ടായിട്ടുണ്ട്.

മുന്നണി രാഷ്ട്രീയം തിരുത്തുക

പാർട്ടി രൂപീകരണം മുതൽ കേരളത്തിൽ 25 വർഷക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി യോടൊപ്പം തെരഞ്ഞെടുപ്പുകളെ നേരിട്ട ഐ.എൻ.എല്ലിനെ 2019 ലാണ് ഔദ്യോഗികമായി എൽ.ഡി.എഫ്. ഘടക കക്ഷിയാക്കിയത്.[2]

നേതൃത്വം തിരുത്തുക

ഉത്തർപ്രദേശിൽ നിന്നുള്ള പ്രൊഫ: മുഹമ്മദ് സുലൈമാൻ ആണ് നിലവിൽ ദേശീയ പ്രസിഡണ്ട്. പ്രേംചന്ദ് കുരീൽ (യു.പി.) ദേശീയ വർക്കിംഗ് പ്രസിഡണ്ടും കെ.എസ്. ഫക്രുദ്ദീൻ (കേരളം) വൈസ് പ്രസിഡണ്ടും അഹമ്മദ് ദേവർ കോവിൽ (കേരളം), മുൻ തമിഴ്നാട് എം.എൽ.എ. അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ എന്നിവർ ജനറൽ സെക്രട്ടറിമാരും ഡോ: എ.എ.അമീൻ ട്രഷററുമാണ്. കേരള ഐ.എൻ.എൽ. സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുന്ന അഹമ്മദ് ദേവർകോവിൽ നിലവിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.ടി.ഡി.സി.) ഡയറക്ടറുമാണ്. ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധി കേരള ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഐ.എൻ.എൽ.വനിതാ നേതാവും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്സണുമായ എൽ.സുലൈഖയാണ്.

ലയനം തിരുത്തുക

അഡ്വ: പി.ടി.എ.റഹീം എം.എൽ.എ.യുടെ നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി.) 2019 ൽ കോഴിക്കോട് ലയന സമ്മേളനം നടത്തി ഐ.എൻ.എല്ലിൽ ലയിച്ചു.[3]

അവലംബം തിരുത്തുക

  1. http://ebrahimsulaimansait.in/indian-national-league.html
  2. https://www.indiatoday.in/india/story/ahead-2019-polls-ldf-inducts-4-parties-coalition-kerala-1418323-2018-12-27
  3. https://www.thehindu.com/news/national/kerala/nsc-completes-merger-with-inl/article26259639.ece
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നാഷണൽ_ലീഗ്&oldid=4071180" എന്ന താളിൽനിന്ന് ശേഖരിച്ചത്