ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ

ഇന്ത്യയിലെ സാങ്കേതികവിദ്യാഭ്യാസത്തിന്റെയും മാനേജുമെന്റ് വിദ്യാഭ്യാസത്തിന്റെയും ശരിയായ രൂ

ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (All India Council for Technical Education (AICTE) മാനവശേഷിവികസന മന്ത്രാലയത്തിലെ ഉപരിവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസത്തിന്റെ ദേശീയതലത്തിലുള്ള നിയമപരമായ കൗൺസിൽ ആണ്.[2] ഇന്ത്യയിലെ സാങ്കേതികവിദ്യാഭ്യാസത്തിന്റെയും മാനേജുമെന്റ് വിദ്യാഭ്യാസത്തിന്റെയും ശരിയായ രൂപരേഖയും പരസ്പരബന്ധിതമായ വികാസവും ലക്ഷ്യം വച്ച് നിലകൊള്ളുന്ന ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ, 1945 നവംബറിൽ ആദ്യം ഒരു ഉപദേശകസമിതിയായി സ്ഥാപിതമാകുകയും പിന്നീട്, പാർലമെന്റിന്റെ നിയമനിർമ്മാണത്തോടെ ഇതിനു നിയമപരമായ നിയന്ത്രക പദവി ലഭിക്കുകയും ചെയ്തു. ഈ സമിതിയുടെ പ്രമാണങ്ങൾ അഥവാ ചട്ടങ്ങൾ (ചാർട്ടർ) അനുസരിച്ച് ബിരുദ പ്രോഗ്രാമുകൾക്കും ബിരുദാനന്ദര പ്രോഗ്രാമുകൾക്കും ആധികാരികമായി അംഗീകാരം (അക്രഡിറ്റേഷൻ) നൽകിവരുന്നു.[3]

All India Council for Technical Education
പ്രമാണം:AICTE logo.jpg
ചുരുക്കപ്പേര്AICTE
രൂപീകരണംNovember 1945
ആസ്ഥാനംNew Delhi
Location
Member Secretary
Prof. Alok Prakash Mittal
Main organ
Council
ബന്ധങ്ങൾDepartment of Higher Education, Ministry of Human Resource Development
വെബ്സൈറ്റ്www.aicte-india.org
കുറിപ്പുകൾDr. Anil Sahasrabudhe, Chairman

നിയമസാധുതയുള്ള പത്തു പഠനസമിതികൾ (ബോഡ്സ് ഓഫ് സ്റ്റഡീസ്) കൗൺസിലിനെ സഹായിക്കുന്നു. UG Studies in Eng. & Tech., PG and Research in Eng. and Tech., Management Studies, Vocational Education, Technical Education, Pharmaceutical Education, Architecture, Hotel Management and Catering Technology, Information Technology, Town and Country Planning എന്നിവയാണവ. നെൽസൺ മണ്ഡേല റോഡ്, വസന്ത് കുഞ്ച്, ന്യൂഡെൽഹി, 110 067 എന്ന സ്ഥലത്ത് ആണ് ഈ സ്ഥാപനത്തിന്റെ പുതിയ ആസ്ഥാനം. ഇവിടേയാണ് ചെയർമാൻ, വൈസ് ചെയർമാൻ, മെംബർ സെക്രട്ടറി എന്നിവരുടെ ഔദ്യാഗിക കാര്യാലയങ്ങൾ.  കാൺപൂർ, ചണ്ഡീഗഡ്, ഗുഡ്ഗാവ്, മുംബൈ, ഭോപ്പാൽ, ബറോഡ, കൊൽക്കത്ത, ഗുവഹാത്തി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രാദേശിക ഒാഫിസുകൾ ഉണ്ട്.[4]

2013 ഏപ്രിൽ 25ലെ സുപ്രീം കോടതിയുടെ റൂളിങ് അനുസരിച്ച് കൗൺസിലിന്റെ അധികാരം പരിമിതപ്പെടുത്തപ്പെട്ടു."[5]

ലക്ഷ്യങ്ങൾ തിരുത്തുക

2004ലെ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ ആക്റ്റ് തിരുത്തുക

ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ ബ്യൂറോകൾ തിരുത്തുക

താഴെപ്പരയുന്നവയാണ് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ ബ്യൂറോകൾ:

  • ഇ-ഗവർണൻസ് (e-Gov) ബ്യൂറോ
  • അപ്രൂവൽ (AB) ബ്യൂറോ
  • പ്ലാനിങ് ആൻഡ് കോ-ഓർഡിനേഷൻ ബ്യൂറോ (PC) Bureau and Academic (Acad) Bureau
  • യൂണിവെഴ്സിറ്റി (UB) ബ്യൂറോ
  •   അഡ്മിനിസ്ട്രേറ്റീവ് ബ്യൂറോ(Admin)
  • ഫിനാൻസ് (Fin) ബ്യൂറോ
  • റിസർച്ച്, ഇൻസ്റ്റിട്യൂഷണൽ ആന്റ് ഫാക്കൽറ്റി (RIFD) ബ്യൂറോ
  • Apart from this there are 10 Board of Studies dealing with technician, vocational, undergraduate engineering, postgraduate engineering and research, architecture, town and country planning, pharmacy, management, applied arts and crafts, hotel management and catering technology education.

അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന തിരുത്തുക

സാങ്കേതികസ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന[6]

വർഷം എഞ്ചിനീയറിങ് മാനേജുമെന്റ് MCA ഫാർമസി ആർക്കിടെക്ചർ HMCT Total
2006–07 1511 1132 1003 665 116 64 4491
2007–08 1668 1149 1017 854 116 81 4885
2008–09 2388 1523 1095 1021 116 87 6230
2009–10 2972 1940 1169 1081 106 93 7361
2010–11 3222 2262 1198 1114 108 100 8004
2011–12 3393 2385 1228 1137 116 102 8361
2012–13 3495 2450 1241 1145 126 105 8562
2013–14 3384 2450 1241 1031 105 81 8562
2014–15 3392 2450 1241 1025 114 77 8562
2015–16 3364 2450 1241 1027 117 77 8562
2016–17 3288 2450 1241 1034 115 74

Growth of Seats in different Programs in Technical Institutions

Year Engineering Management MCA Pharmacy Architecture HMCT Total
2005–06 499697 32708 4379 4435 541219
2006–07 550986 94704 56805 39517 4543 4242 750797
2007–08 653290 121867 70513 52334 4543 5275 907822
2008–09 841018 149555 73995 64211 4543 5794 1139116
2009–10 1071896 179561 78293 68537 4133 6387 1408807
2010–11 1314594 277811 87216 98746 4991 7393 1790751
2011–12 1485894 352571 92216 102746 5491 7693 2046611
2012–13 1761976 385008 100700 121652 5996 8401 2236743

പരിഷ്കരണങ്ങൾ  തിരുത്തുക

ഇതും കാണൂ തിരുത്തുക

അവലംബം തിരുത്തുക

  1. Regional Offices Archived 19 January 2010 at the Wayback Machine. AICTE website.
  2. Technical Education Overview Archived 5 October 2011 at the Wayback Machine. Department of Higher Education
  3. AICTE Act[പ്രവർത്തിക്കാത്ത കണ്ണി]
  4. National Level Councils Archived 1 February 2010 at the Wayback Machine. Tech Ed., Department of Higher Education.
  5. "AICTE to appeal Supreme Court order stating its role as 'advisory'". The Times of India. PTI. 30 April 2013. Retrieved 11 January 2014.[പ്രവർത്തിക്കാത്ത കണ്ണി],
  6. [1]