സൗത്ത് ഓസ്‌ട്രേലിയയിലെ ആൽബർട്ടണിലെ പാർക്കർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയാണ് ആൽബർട്ടൺ സെമിട്രി. പഴയ ആൽബർട്ടൺ ബാപ്റ്റിസ്റ്റിനും ആൽബർട്ടൺ യൂണിറ്റിംഗ് ചർച്ചുകൾക്കുമിടയിൽ (ഇപ്പോൾ പള്ളികളായി ഉപയോഗിക്കുന്നില്ല) പോർട്ട് റോഡിൽ ഉള്ള വളരെ ചെറിയ ഒരു തെരുവാണ് പാർക്കർ സ്ട്രീറ്റ്. ശ്മശാനം നിലവിൽ സംസ്കരിക്കാനായി ഉപയോഗിക്കുന്നില്ല. ഇപ്പോൾ ഇത് ഒരു പൊതു പാർക്കാക്കി മാറ്റിയിരിക്കുന്നു. ഇതിൽ ചില ശവക്കല്ലറകൾ ഇപ്പോഴും ദൃശ്യമാണ്.

ആൽബർട്ടൺ സെമിട്രി
വിവരണം
സ്ഥാപിതം1847
സ്ഥലംആൽബർട്ടൺ, സൗത്ത് ഓസ്ട്രേലിയ
രാജ്യംഓസ്ട്രേലിയ
അക്ഷാംശരേഖാംശം34°51′17″S 138°30′43″E / 34.8548°S 138.5120°E / -34.8548; 138.5120
ഉടമസ്ഥൻസിറ്റി ഓഫ് പോർട്ട് അഡ്ലെയിഡ് എൻഫീൽഡ്
വലുപ്പം4 ഏക്കർ
ആകെ ശവസംസ്കാരം3000

ചരിത്രം തിരുത്തുക

1847 നവംബർ 17-ന് സൗത്ത് ഓസ്‌ട്രേലിയ ഗവർണർ സെന്റ് പോൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് പള്ളിക്ക് ശ്മശാനത്തിനായി 4 ഏക്കർ സ്ഥലം അനുവദിച്ചു. എങ്കിലും അതിനു മുമ്പ് തന്നെ ഈ സ്ഥലം ശ്മശാനമായി ഉപയോഗിച്ചിരുന്നു. 1874 ജനുവരി 15-ന്‌ ശ്മശാനം അടച്ചു. അവസാനമായി ഔദ്യോഗിക സംസാരം 1922-ൽ നടത്തി. 1938-ൽ ഈ സ്ഥലം പോർട്ട് അഡ്ലെയ്ഡ് കൗൺസിലിന് കൈമാറ്റം ചെയ്തു.[1] 1994-ൽ ഒരു പാർക്കായി ഇതു വികസിപ്പിച്ചു.[2]

അഡ്‌ലെയ്ഡ് ആർക്കൈവ്‌സിലെ ആംഗ്ലിക്കൻ രൂപതയിൽ നിന്ന് ഏകദേശം 3,000 ആളുകളുടെ വിവരങ്ങൾ ലഭ്യമാണ്.

അവലംബം തിരുത്തുക

  1. "Alberton Cemetery Act (No 2396 of 1938)". South Australia Numbered Acts. Retrieved 16 January 2016.
  2. "Pioneer Park Alberton". Kidspot. Archived from the original on 4 March 2016. Retrieved 15 January 2016.
"https://ml.wikipedia.org/w/index.php?title=ആൽബർട്ടൺ_സെമിട്രി&oldid=3290728" എന്ന താളിൽനിന്ന് ശേഖരിച്ചത്