സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ആർഗോഫൈല്ലേസീ (Argophyllaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബം ആസ്റ്റെരേൽസ് നിരയിലുള്ളതാണ്.[1]  അഗ്രോഫില്ലം, കൊറോകിയ എന്നീരണ്ട് ജീനസ്സുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്.[1]ഓസ്ട്രേലിയ, ന്യൂസിലാന്റ്, ലോര്ഡ് ഹോവ് ദ്വീപ്, ന്യൂ കാലിഡോണിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കുടുംബത്തിലെ സ്പീഷിസുകൾ സാധാരണയായി വളരുന്നത്.[1]

ആർഗോഫൈല്ലേസീ
Corokia virgata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Argophyllaceae
Genera

സവിശേഷതകൾ തിരുത്തുക

ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും പൂർണ്ണമായ വക്കുകളോടു കൂടിയവയുമാണ്. പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഇവയുടെ പൂക്കൾ പൂങ്കുലകളായും ഏകപുഷ്പങ്ങളായും വിന്യസിച്ചിരിക്കുന്നത്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Kårehed, J (2007). Kubitzki, K.; Jeffrey, C.; Kadereit, Joachim W (eds.). Argophyllaceae. Springer-Verlag New York, LLC. ISBN 978-3-540-31050-1. {{cite book}}: Unknown parameter |booktitle= ignored (help)
"https://ml.wikipedia.org/w/index.php?title=ആർഗോഫൈല്ലേസീ&oldid=2445345" എന്ന താളിൽനിന്ന് ശേഖരിച്ചത്