ആശയക്കുഴപ്പത്തിന്റെ വൃത്തം

ഒരു ലെൻസ് ഉപയോഗിച്ച് ഒരു ബിന്ദുവിനെ ചിത്രീകരിക്കുമ്പോൾ ലെൻസിൽനിന്നുള്ള പ്രകാശരേണുക്കൾ വ്യക്തമായി ബിന്ദു ഉണ്ടാക്കാതെ ഒരു വൃത്തം പ്രദാനം ചെയ്യുന്നതിനെ പ്രകാശശാസ്ത്രത്തിൽ ആശയക്കുഴപ്പത്തിന്റെ വൃത്തം അഥവാ സർക്കിൾ ഓഫ് കൺഫ്യൂഷൻ എന്നു പറയുന്നു.

ആശയക്കുഴപ്പത്തിന്റെ വൃത്തങ്ങൾ. നടുവിലുള്ളതാണ് ഏറ്റവും കുറഞ്ഞ ആശയക്കുഴപ്പത്തിന്റെ വൃത്തം

ഛായാഗ്രഹണത്തിൽ ആശയക്കുഴപ്പത്തിന്റെ വൃത്തം ഉപയോഗിച്ച് ചിത്രങ്ങളുടെ ഡെപ്ത് ഓഫ് ഫീൽഡ്(ചിത്രത്തിന്റെ ഏതു ഭാഗത്തിനാണ് വ്യക്തതയുള്ളത്) കണക്കാക്കുന്നു. ലെൻസുകൾക്ക് അത്യുത്തമമായി ചിത്രം ഉണ്ടാക്കാൻ സാധ്യമല്ല, അതുമൂലം പരമാവധി വ്യക്തതയിലും ഒരു ബിന്ദു ചിത്രീകരിക്കപ്പെടുന്നത് ഒരു ചെറിയ വൃത്തം ആയിട്ടായിരിക്കും. ഇങ്ങനെ ഒരു ലെൻസ് ഉണ്ടാക്കുന്ന ഏറ്റവും ചെറിയ വൃത്തത്തിനെ ഏറ്റവും കുറഞ്ഞ ആശയക്കുഴപ്പത്തിന്റെ വൃത്തം എന്നു പറയുന്നു.

ഉപയോഗങ്ങൾ തിരുത്തുക

രണ്ട് പ്രധാന ഉപയോഗങ്ങൾ

  • ഒരു ബിന്ദുവുമായി ഒത്തുനോക്കുമ്പോൾ തിരിച്ചറിയാൻ വയ്യാത്തതും എന്നാൽ ബിന്ദു അല്ലാതെ അവ്യക്ത വൃത്തം ആയിരിക്കുകയും ചെയ്യുന്ന വൃത്തങ്ങളിൽ ഏറ്റവും വലുതിനെ വിവക്ഷിക്കാൻ ഉപയോഗിക്കുന്നു. ഒരു ലെൻസിന് ഒരു നിശ്ചിത അകലത്തിലുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി ചിത്രീകരിക്കാൻ സാധിക്കൂ. മറ്റുള്ള അകലങ്ങളിൽ ഉള്ള വസ്തുക്കൾ ഒക്കെ അവ്യക്തമായിരിക്കും. അങ്ങനെ അവ്യക്തമായ വസ്തുക്കളിലെ ബിന്ദുക്കൾ അവ്യക്ത വൃത്തങ്ങളായാണ് ചിത്രീകരിക്കപ്പെടുന്നത്. അവസാന അച്ചടിയിൽ/ചിത്രീകരണത്തിൽ അനുവദനീയമായ വ്യക്തതക്കുള്ള മാനദണ്ഡം അവ്യക്തവൃത്തങ്ങൾ ബിന്ദുക്കളിൽ നിന്ന് തിരിച്ചറിയാൻ വയ്യാത്തവയാവണം എന്നാണ്.
  • ഒരു ലെൻസ് അതിന്റെ പരമാവധി വ്യക്തതയിൽ ചിത്രീകരിക്കുന്ന ബിന്ദു/അവ്യക്തവൃത്തം വിവക്ഷിക്കാൻ ഉപയോഗിക്കുന്നു.

ആശയക്കുഴപ്പത്തിന്റെ വൃത്തങ്ങൾ ഛായാഗ്രഹണ സെൻസറുകളിൽ തിരുത്തുക

ഛായാഗ്രഹണ മാധ്യമം ചിത്ര വലിപ്പം ആശയക്കുഴപ്പത്തിന്റെ വൃത്തം
Small Format
നിക്കോൺ 1 സീരീസ് 8.8 mm × 13.2 mm 0.011 mm
ഫോർ തേർഡ് സിസ്റ്റം 13.5 mm × 18 mm 0.015 mm
എപിഎസ്-സി 15.0 mm × 22.5 mm 0.018 mm
എപിഎസ്-സി കാനൺ 14.8 mm × 22.2 mm 0.018 mm
എപിഎസ്-സി നിക്കോൺ/പെന്റാക്സ്/സോണി 15.7 mm × 23.6 mm 0.019 mm
എപിഎസ്-എച് കാനൺ 19.0 mm × 28.7 mm 0.023 mm
35 mm 24 mm × 36 mm 0.029 mm
Medium Format
645 (6×4.5) 56 mm × 42 mm 0.047 mm
6×6 56 mm × 56 mm 0.053 mm
6×7 56 mm × 69 mm 0.059 mm
6×9 56 mm × 84 mm 0.067 mm
6×12 56 mm × 112 mm 0.083 mm
6×17 56 mm × 168 mm 0.12 mm
Large Format
4×5 102 mm × 127 mm 0.11 mm
5×7 127 mm × 178 mm 0.15 mm
8×10 203 mm × 254 mm 0.22 mm