ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, AFCON, ടോട്ടൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് ആഫ്രിക്കൻ നേഷൻസ് കപ്പ്. 1957 ലാണ് ആദ്യമായി ഈ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തപ്പെട്ടത്. [1] 1968 മുതൽ രണ്ട് വർഷത്തിലൊരിക്കൽ ഇത് നടക്കുന്നു. [2]

ആഫ്രിക്കൻ നേഷൻസ് കപ്പ്
RegionAfrica (CAF)
റ്റീമുകളുടെ എണ്ണം24
നിലവിലുള്ള ജേതാക്കൾ Algeria (2nd title)
കൂടുതൽ തവണ ജേതാവായ രാജ്യം ഈജിപ്ത് (7 titles)
വെബ്സൈറ്റ്www.cafonline.com
2019 Africa Cup of Nations

ചരിത്രം തിരുത്തുക

1957 ൽ ആദ്യ മത്സരത്തിൽ പങ്കെടുക്കാൻ മൂന്ന് രാജ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ: ഈജിപ്ത്, സുഡാൻ, എത്യോപ്യ. ദക്ഷിണാഫ്രിക്ക ആദ്യം മത്സരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് അധികാരത്തിലിരുന്ന സർക്കാറിന്റെ വർണ്ണവിവേചന നയങ്ങൾ കാരണം അയോഗ്യരാക്കപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ നിരവധി രാജ്യങ്ങൾ മത്സര രംഗത്ത് വന്നതോടെ ടൂർണമെന്റ് വളരെയധികം വളർന്നു. ഒരു യോഗ്യതാ ടൂർണമെന്റ് നടത്തേണ്ടത് അത്യാവശ്യമായിമാറി. ടൂർണമെന്റിൽ പങ്കെടുത്തവരുടെ എണ്ണം 1998 ൽ 16 ആയി ഉയർന്നു. 2017ൽ ഇത് 16 ൽ നിന്ന് 24 ടീമുകളായി. 2019 ലെ വിജയികൾ അർജന്റീനയാണ്. [3]

കപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രാജ്യമാണ് ഈജിപ്ത്. ടൂർണമെന്റിൽ ഏഴ് തവണ ഇവർ വിജയിച്ചു (1958 നും 1961 നും ഇടയിൽ ഈജിപ്ത് യുണൈറ്റഡ് അറബ് റിപ്പബ്ലിക് എന്നറിയപ്പെട്ടിരുന്നതുൾപ്പെടെ). [4]

അവലംബം തിരുത്തുക

  1. https://www.ghanaweb.com/GhanaHomePage/blackstars/can_history.php
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-21. Retrieved 2019-08-03.
  3. https://www.cafonline.com/total-africa-cup-of-nations/
  4. https://africanarguments.org/2019/07/09/a-political-history-of-the-africa-cup-of-nations-is-it-still-truly-africas-cup/
"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_നേഷൻസ്_കപ്പ്&oldid=3964667" എന്ന താളിൽനിന്ന് ശേഖരിച്ചത്