1702 മുതൽ 1714 വരെ ബ്രിട്ടനും അയർലണ്ടും ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു ആനി രാജ്ഞി.

ആനി രാജ്ഞി
ആനി രാജ്ഞി ഡെൻമാർക്കിലെ രാജകുമാരിയായിരുന്നപ്പോളുള്ള ഛായാചിത്രം.
Queen of England, Scotland and Ireland (more...)
ഭരണകാലം 1702 മാർച്ച് 8 മുതൽ 1707 മേയ് 1 വരെ
ബ്രിട്ടൺ 1702 ഏപ്രിൽ 23
മുൻഗാമി വില്ല്യം മൂന്നാമൻ
Queen of Great Britain and Ireland (more...)
ഭരണകാലം 1707 മേയ് 1 മുതൽ 1714 ആഗസ്റ്റ് 1 വരെ
പിൻഗാമി ജോർജ്ജ് ഒന്നാമൻ
ജീവിതപങ്കാളി ഡെന്മാർക്കിലെ ജോർജ്ജ് രാജകുമാരൻ
മക്കൾ
വില്ല്യം രാജകുമാരൻ, Duke of Gloucester
രാജവംശം House of Stuart
പിതാവ് ജയിംസ് രണ്ടാമൻ
മാതാവ് ആനി ഹൈഡ്
ശവസംസ്‌ക്കാരം 1714 ആഗസ്റ്റ് 24
Westminster Abbey, ലണ്ടൻ
ഒപ്പ്

ജീവിതരേഖ തിരുത്തുക

 
ആനി രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം

ജെയിംസ് രണ്ടാമന്റേയും (1633-1701) ആനി ഹൈഡിന്റെയും പുത്രിയായി 1665 ഫെബ്രുവരി 6നു ജനിച്ചു.[1][2] 1683 ജൂലൈ 28നു ഡെന്മാർക്കിലെ രാജാവ് ഫ്രെഡറിക്ക് മൂന്നാമന്റെ പുത്രനായ ജോർജ്ജ് രാജകുമാരനെ (1653-1708) വിവാഹം ചെയ്തു.

1705 മാർച്ച് 8നു ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളുടെ രാജ്ഞിയായി അധികാരമേറ്റു. 1707 മേയ് 1നു 'ആക്ട്സ് ഓഫ് യൂണിയൻ' എന്ന നിയമത്തിലൂടെ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങളെ ചേർത്തു ഗ്രേറ്റ് ബ്രിട്ടൺ രൂപീകരിച്ച ആനി രാജ്ഞി, ഗ്രേറ്റ് ബ്രിട്ടൺ, അയർലൻഡ് എന്നിവയുടെ രാജ്ഞിയായി ഭരണം തുടർന്നു.

1801ൽ അയർലൻഡ് കൂടിച്ചേർന്ന് "യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലൻഡ്" രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടൺ നിലകൊണ്ടു.

1714 ആഗസ്റ്റ് 1 പുലർച്ചെ ആനി രാജ്ഞി അന്തരിച്ചു.[3][4]

അവലംബം തിരുത്തുക

  1. Gila Curtis, "The Life and Times of Queen Anne"; Weidenfeld & Nicolson, ലണ്ടൻ,ISBN 0-297-99571-5 12 മുതൽ 17 വരെ പേജുകൾ
  2. Edward Gregg, "Queen Anne"; New Haven and London: Yale University Press. ISBN 0-300-09024-2 പേജ് 4
  3. Anne Somerset (2012)."Queen Anne: The Politics of Passion". London: HarperCollins. ISBN 978-0-00-720376-5 ; പേജ് 394
  4. Edward Gregg, "Queen Anne"; New Haven and London: Yale University Press. ISBN 0-300-09024-2 പേജ് 528


"https://ml.wikipedia.org/w/index.php?title=ആനി_രാജ്ഞി&oldid=3227332" എന്ന താളിൽനിന്ന് ശേഖരിച്ചത്