തമിഴ്നാട്ടിലെ തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് ആണ്ടിപ്പട്ടി.[1] ജന്തു-സസ്യജാലങ്ങളാൽ സമൃദ്ധമായ വൈഗൈ നദിയുടെ തീരത്താണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വാര പ്രദേശമാണിത്. പ്രധാന വരുമാന മാർഗം കൃഷിയാണ്; അതോടൊപ്പം കൈത്തറി-നെയ്ത്തു ശാലകൾ പട്ടണത്തിലുടനീളമുണ്ട്. തേനി, മധുര, കമ്പം, നടുക്കോട്ടൈ, ഗൂഡല്ലൂർ എന്നിവയാണ് ഏറ്റവും അടുത്ത പ്രധാന സ്ഥലങ്ങൾ. ആണ്ടിപ്പട്ടി ബ്ലോക്ക് പഞ്ചായത്തിൽ 30 വില്ലേജ് പഞ്ചായത്തുകൾ ഉൾപ്പെടുന്നു.[2] തമിഴ്നാട്ടിലെ മുൻമുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവരുടെ മണ്ഡലമായതിനാൽ ഈ ചെറുപട്ടണം വളരെ പ്രശസ്തമാണ്. ഗ്രാമീണ ആരോഗ്യ പരിപാലനത്തിനും സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനും വേണ്ടി ആരോഗ്യ അഗം എന്ന സർക്കാരിതര സംഘടന ഇവിടെ പ്രവർത്തിക്കുന്നു. തമിഴ്നാട്ടിലെ പ്രധാന ജലസംഭരണിയായ വൈഗൈ അണക്കെട്ട് ആണ്ടിപ്പട്ടിയിൽ നിന്നും ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.

ആണ്ടിപ്പട്ടി

aandipatti
പട്ടണം
ANDIPATTI.JPG
ആണ്ടിപ്പട്ടി റെയിൽവേ സ്റ്റേഷൻ
Nickname(s): 
நாயக்கர் கோட்டை
ആണ്ടിപ്പട്ടി is located in Tamil Nadu
ആണ്ടിപ്പട്ടി
ആണ്ടിപ്പട്ടി
തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്നു
Coordinates: 10°00′N 77°37′E / 10.000°N 77.617°E / 10.000; 77.617
രാജ്യം ഇന്ത്യ
സംസ്ഥാനംതമിഴ്നാട്
ജില്ലതേനി
ജനസംഖ്യ
 • ആകെ17,959[1]
ഭാഷകൾ
 • ഔദ്യോഗികംതമിഴ്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)

അവലംബം തിരുത്തുക

  1. 1.0 1.1 "Indian Village Directory". villageinfo.in. {{cite web}}: |first1= missing |last1= (help)
  2. "ആണ്ടിപ്പട്ടി ബ്ലോക്ക് പഞ്ചായത്ത്". https://theni.nic.in/. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=ആണ്ടിപ്പട്ടി&oldid=3546160" എന്ന താളിൽനിന്ന് ശേഖരിച്ചത്