പോർചുഗലിലെ ഒയിസ്റ്റെ ഉപപ്രവിശ്യയിലെ അൽകൊബാക്ക നഗരത്തിൽ സ്ഥിതിചെയ്യുന്ന റോമൻ കത്തോലിക്ക പള്ളിയാണ് അൽകൊബാക മൊണാസ്ട്രി. മദ്ധ്യകാലഘട്ടത്തിലായിരുന്നു അൽകൊബാക മൊണാസ്ട്രിയുടെ നിർമ്മാണം. ആദ്യ പോർചുഗീസ് രാജാവായ അഫൊൻസോ ഹെൻറിക്വെസ് ആണ് 1153 ൽ ഈ മൊണാസ്ട്രി നിർമ്മിച്ചത്. പോർചുഗലിലെ രാജാക്കന്മാരുമായി ഈ മൊണാസ്ട്രി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

Alcobaça Monastery
Native name
പോർച്ചുഗീസ്: Mosteiro de Alcobaça
Façade of the Monastery of Alcobaça. The portal and rose window of the church are original gothic (early 13th century), while the towers are baroque (18th century).
LocationAlcobaça, Portugal
Coordinates39°32′54″N 8°58′48″W / 39.54833°N 8.98000°W / 39.54833; -8.98000
Architectural style(s)church
Official name: Alcobaça Monastery
TypeCultural
Criteriai, iv
Designated1997 (13th session)
Reference no.505
State PartyPortugal
RegionEurope and North America

പോർചുഗലിലെ ആദ്യ ഗോഥിക് കെട്ടിടങ്ങളിലൊന്നാണ് അൽകൊബാക മൊണാസ്ട്രി. കൊയിമ്പ്രയിൽ സ്ഥിതിചെയ്യുന്ന മൊണാസ്ട്രി ഓഫ് സാന്താക്രൂസ് ആണ് മറ്റൊരു ആദ്യകാല ഗോഥിക് കെട്ടിടം. മദ്ധ്യകാല പോർചുഗൽ മൊണാസ്ട്രികളിലെ ഏറ്റവും പ്രധാനപ്പെട്ട മൊണാസ്ട്രിയാണ് മൊണാസ്ട്രി ഓഫ് സാന്താക്രൂസ്. ഇതിന്റെ ചരിത്രപരവും കലാപരവുമായ പ്രാധാന്യം കണക്കിലെടുത്ത് 1989 ൽ യുനെസ്കോ ഇതിനെ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

ചരിത്രം തിരുത്തുക

സിസ്റ്റെർഷ്യൻ കാലഘട്ടത്തിലെ ആദ്യത്തെ മൂലസ്ഥാനങ്ങളിലൊന്നാണ് അൽകൊബാക മൊണാസ്ട്രി. 1153 ൽ ബെർനാഡ് ഓഫ് ക്ലൈർവൗക്സിന്റെ മരണത്തിന് തൊട്ടുമുൻപ് അദ്ദേഹത്തിനുള്ള സമ്മാനമായാണ് ഇത് നിർമ്മിക്കപ്പെട്ടത്. 1147 മാർച്ചിൽ സാന്ററെമിൽ വച്ച് മൂർസുകളെ വിജയിച്ചതിന്റെ സ്മരണയ്ക്കായി ആദ്യ പോർചുഗീസ് രാജാവ് അഫൊൻസോ ഹെൻറിക്വെസാണ് ഇത് നിർമ്മിച്ചത്. മൂറുകളുടെ കയ്യിൽനിന്നും കൈക്കലാക്കിയ പ്രവിശ്യയിൽ അദ്ദേഹത്തിന്റെ അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ മൊണാസ്ട്രിയുടെ നിർമ്മാണം ആരംഭിച്ചത്.

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽകൊബാക_മൊണാസ്ട്രി&oldid=3801314" എന്ന താളിൽനിന്ന് ശേഖരിച്ചത്