അർക്കാറ്റ,(Hupa: do'-khah-oon-tetl ding', അർത്ഥം "വലിയ പരന്ന സ്ഥലം"[8])) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഹംബോൾട്ട് ഉൾക്കടലിൻറെ ഭാഗമായ വടക്കൻ അർക്കാറ്റ ഉൾക്കടലിനു പാർശ്വസ്ഥമായി, ഹംബോൾട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. യഥാർത്ഥത്തിൽ യൂണിയൻ ടൌണ് അഥവാ യൂണിയൻ എന്നും അറിയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളുടെ 2010 ലെ സെൻസസ് രേഖകളനുസരിച്ച് ആർക്കറ്റാ നഗരത്തിലെ ജനസംഖ്യ 17,231 ആയിരുന്നു. സാൻ ഫ്രാൻസിസ്കോയുടെ 280 കിലോമീറ്റർ (ഹൈവേ 101 വഴി) വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ആർക്കാറ്റയിലാണ് ഹംബോൾട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. വടക്കുപടിഞ്ഞാറൻ കാലിഫോർണിയയിലെ 200,000 ഏക്കർ പൊതു സ്ഥലത്തെ, ഹെഡ്‍വാട്ടേർസ് ഫോറസ്റ്റ് (റെഡ്‍വുഡ് വനം -Sequoia sempervirens) ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ, ഭൂപ്രദേശങ്ങൾ, ധാതു പര്യവേക്ഷണ പരിപാടികൾ എന്നിവയുടെയെല്ലാം ഭരണനിർവ്വഹണത്തിനായുള്ള ഫെഡറൽ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‍മെൻറിൻറെ ആർക്കാറ്റ ഫീൽഡ് ഓഫീസിൻറെ സ്ഥാനം ഇവിടെയാണ്.

അർക്കാറ്റ, കാലിഫോർണിയ.
Arcata Farmer's Market
Arcata Farmer's Market
Official seal of അർക്കാറ്റ, കാലിഫോർണിയ.
Seal
Map of California showing the location of Arcata
Map of California showing the location of Arcata
Arcata is located in California
Arcata
Arcata
Location in the United States
Arcata is located in the United States
Arcata
Arcata
Arcata (the United States)
Coordinates: 40°51′59″N 124°04′58″W / 40.86639°N 124.08278°W / 40.86639; -124.08278
CountryUnited States
StateCalifornia
CountyHumboldt
IncorporatedFebruary 2, 1858[2]
ഭരണസമ്പ്രദായം
 • MayorPaul Pitino[3]
 • City managerKaren Diemer[4]
വിസ്തീർണ്ണം
 • ആകെ10.994 ച മൈ (28.473 ച.കി.മീ.)
 • ഭൂമി9.097 ച മൈ (23.561 ച.കി.മീ.)
 • ജലം1.897 ച മൈ (4.912 ച.കി.മീ.)  17.25%
ഉയരം23 അടി (7 മീ)
ജനസംഖ്യ
 • ആകെ17,231
 • കണക്ക് 
(2013)[7]
17,697
 • ജനസാന്ദ്രത1,600/ച മൈ (610/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes
95518, 95521
Area code707
FIPS code06-02476
GNIS feature IDs277471, 2409723
വെബ്സൈറ്റ്www.cityofarcata.org

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണം 11.0 ചതുരശ്ര മൈൽ (28.5 കി.മീ2) ആണ്. ഇതിൽ 9.1 ചതുരശ്ര മൈൽ ഭൂമി (23.6 km2) കരഭൂമിയും ബാക്കി 1.9 ചതുരശ്ര മൈൽ (4.9 കിമീ2) (17.25 ശതമാനം) ജലവുമാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 "Government". City of Arcata. Archived from the original on 2015-04-02. Retrieved March 13, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 7, 2013.
  3. "City Council". City of Arcata. Retrieved December 30, 2014.
  4. "City Manager". City of Arcata. Archived from the original on 2015-01-09. Retrieved December 30, 2014.
  5. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  6. "Arcata". Geographic Names Information System. United States Geological Survey.
  7. 7.0 7.1 "Arcata (city) QuickFacts". United States Census Bureau. Archived from the original on 2016-01-15. Retrieved February 19, 2015.
  8. Humboldt State University, Center For Community Development (1974). Hupa Language: Literature and Culture. Hoopa Area Office, Hoopa, CA: The U.S. Bureau of Indian Affairs. p. 7.
"https://ml.wikipedia.org/w/index.php?title=അർക്കാറ്റ&oldid=3658403" എന്ന താളിൽനിന്ന് ശേഖരിച്ചത്