1856-1921 കാലഘട്ടത്തിൽ ബ്രിട്ടീഷ് രാജിൽ ജീവിച്ചിരുന്ന മുസ്ലിം പണ്ഡിതനും സൂഫി ആചാര്യനുമായിരുന്നു അഹ്മദ് റസാഖാൻ ഖാദിരി. ഉത്തരേന്ത്യൻ പ്രവിശ്യകളിൽ ഏറ്റവും സ്വാധീനമുള്ള യാഥാസ്ഥിതിക മുസ്ലിം സംഘടനയായ ബറേൽവി ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടതാണ്.[2] ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങൾക്കിടയിലും അഅലാ ഹസ്റത്ത് എന്ന വിളിപ്പേരിലാണ് അഹ്മദ് റസാ അവറുകൾ അറിയപ്പെടുന്നത്.[[ഖാദിരിയ്യ,നഖ്ശബന്ദിയ്യ, സുഹ്രവർദ്ദിയ്യ, ചിശ്ത്തിയ്യ എന്നീ പ്രധാന സൂഫിസരണികളിലെ ഖലീഫ (ആചാര്യൻ) പദവി വഹിച്ചത് അദ്ധ്യാത്മിക മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ അനുസ്മരിപ്പിക്കുന്നു.

അഹ്‌മദ്‌ റസാഖാൻ
احمد رضا خان
മതംഇസ്‌ലാം
Personal
ജനനം14 ജൂൺ 1856[1]
ബറേൽവി, ഉത്തര- പടിഞ്ഞാറൻ പ്രവിശ്യ, ബ്രിട്ടീഷ് രാജ്
മരണം28 ഒക്ടോബർ 1921(1921-10-28) (പ്രായം 65)
ബറേൽവി, ആഗ്ര-ഊദ് ഐക്യ പ്രവിശ്യ , ബ്രിട്ടീഷ് രാജ്
ശവകുടീരംബറേൽവി ശരീഫ്, ബറേൽവി , ഉത്തർ പ്രദേശ്
Senior posting
Title
  • അലാ ഹസ്‌റത്ത്,
  • ഇമാമെ അഹ്‌ലു സുന്നഃ
Religious career
വെബ്സൈറ്റ്www.alahazratnetwork.com

ജീവിത രേഖ തിരുത്തുക

1856 ജൂണ് 14 ന് പ്രദേശിലെ ബറേൽവിയിൽ മൗലാനാ നഖീ അലി ഖാൻ എന്നിവരുടെ മകനായാണ് ഇദ്ദേഹത്തിൻറെ ജനനം. പിതാവ് മൗലാനാ നഖീ അലി ഖാനും പിതാമഹൻ മൗലാനാ റസാ അലി ഖാനും പ്രശസ്തരായ സൂഫി മഹത്തുക്കളും മതപണ്ഡിതരുമായിരുന്നു. അഞ്ചാം വയസ്സിൽ ഖുർആൻ ഹൃദയസ്ഥമാക്കിയ ഇദ്ദേഹം പത്താം വയസ്സിൽ അറബിവ്യാകരണ ഗ്രന്ഥം രചിച്ചു. പതിമൂന്നാം വയസ്സിൽ ഹനഫി മദ്ഹബ് കർമ്മ ശാസ്ത്രത്തിൽ ഫത് വ നൽകുന്ന പണ്ഡിതനായി വളർച്ച കൈവരിച്ചു. വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ മക്കയിൽ ബിരുദാനന്തര പഠനം. ഖുർആൻ വ്യാഖ്യാനം, ഹദീസ്, ഫിഖ്ഹ്, ഫിലോസഫി, തജ്‌വീദ്, താരീഖ്, അഖായിദ്, മാത്തമാറ്റിക്സ്, ഗോളശാസ്ത്രം, ഭാഷ ശാസ്ത്രം, തസവ്വുഫ് എന്നിവകളിൽ ജ്ഞാനം ആർജ്ജിച്ചു. സ്വപിതാവ് നഖീ അലിഖാൻ, അല്ലാമാ സൈനി ദഹ്‌ലാൻ, ഹുസൈൻ ബിൻ സ്വാലിഹ് ജമലുല്ലൈൽ, ശാഹ് ആലി റസൂൽ എന്നീ പ്രശസ്തരാണ് അദ്ദേഹത്തിന്റെ ഗുരുനാഥന്മാർ. പഠന ശേഷം സ്വദേശത്ത് മടങ്ങിയെത്തിയ അദ്ദേഹം ബറേൽവി കേന്ദ്രമായി തങ്ങളുടെ പ്രവർത്തന മണ്ഡലം രൂപീകരിച്ചു.വൈജ്ഞാനിക വിപ്ലവത്തിന്റെ തുടക്കം.

കർമ്മ രംഗം തിരുത്തുക

മത വിദ്യാഭ്യാസ രംഗത്ത് പാണ്ഡിത്യപെരുമായാൽ പെട്ടെന്ന് തന്നെ അഹ്‌മദ്‌ റസാഖാൻ ശ്രദ്ധിക്കപ്പെട്ടു. അഞ്ചിലേറെ സൂഫി സരണികളുടെ നേതൃത്വ പദവിയും അദ്ധ്യാത്മിക രംഗത്തും അദ്ദേഹത്തെ പ്രശസ്തനാക്കി. വലിയ തോതിൽ അനുയായിക വൃന്ദമുള്ള ആത്മീയ നേതാവായി മാറിയെങ്കിലും സാമ്പത്തികാഭിവൃദ്ധി ലാക്കാക്കാതെ പ്രവർത്തിച്ചു. അതി സമ്പന്നരായ ഒട്ടേറെ അനുയായികൾ ഉണ്ടായിട്ടു പോലും ദരിദ്രപരമായ ചുറ്റുപാടിലാണ് അദ്ദേഹം ജീവിതം നയിച്ച് കൊണ്ടിരുന്നത്. അബ്ദുൽ മുസ്തഫ (തിരഞ്ഞെടുക്കപ്പെട്ടവൻറെ സേവകൻ) എന്നാണു ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.[3] പുരോഗമനാശയത്തിന്റെ പേരിൽ ഇസ്ലാമിന്റെ സരണികളെ തെറ്റിദ്ധരിപ്പിക്കാൻ വന്ന ഇബ്നു വഹാബിൽ ആകൃഷ്ടരായ ഏതാനും ഇന്ത്യക്കാർ വഹാബിൻറെ ആശയങ്ങൾ ഇന്ത്യയിൽ പ്രസരണം ചെയ്യാൻ തുടങ്ങി. സൂഫികൾ മതഭ്രഷ്ടരാണെന്നും, പരമ്പരാഗത ആചാരങ്ങൾ മതവിരുദ്ധമാണെന്നും അവർ പ്രചരിപ്പിക്കാൻ ആരംഭിച്ചതോടെ അഹ്മദ് റസാഖാൻ അവർക്കെതിരെ രംഗത്ത് വന്നു.[4] ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ അന്നത്തെ സുന്നി പണ്ഡിതന്മാർ യോഗം കൂടി പാരമ്പര്യ പണ്ഡിത കൂട്ടായ്മ രൂപീകരിച്ചു. ബറേൽവി എന്നാണ് ഇത്അ റിയപ്പെടുന്നത്. ലോകവ്യാപകമായി ഇരുപത് കോടി അനുയായികൾ ഈ സരണി പുൽകിയവരുണ്ടെന്നാണ് കണക്ക്.

സൂഫിദർഗകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആണെചാരങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. മഖാമിൽ എണ്ണ വിളക്ക് കത്തിച്ചു വെക്കുന്നത് വെളിച്ചത്തിനു വേണ്ടിയാണെങ്കിൽ മാത്രമേ അനുവദീയമാകൂ എന്ന മത വിധി നൽകി.മഹാന്മാരുടെ ദർഗകളിൽ പുഷ്പങ്ങൾ വിതറുന്നത് നിരുത്സാഹപ്പെടുത്തി.സന്ദർശകർക്ക് ശ്വസന സുഗന്ധത്തിനു മസാറുകളിൽ പൂക്കളും അത്തറും ഉപയോഗിക്കാമെങ്കിലും അത് കൊണ്ട് ദുർവ്യയമല്ലാതെ പ്രതേകിച്ചു നേട്ടമൊന്നും ഉണ്ടാകില്ല എന്നായിരുന്നു ഇദ്ദേഹം സമർത്ഥിച്ചത്.[5] ഇതേ പ്രകാരം ദർഗ മൂടാനുള്ള തുണി മുഷിഞ്ഞാൽ മാത്രം മാറ്റിയാൽ മതിയെന്നും മൂടാനുള്ള തുണി നേർച്ചയാക്കുന്നതിനു പകരം മഹാത്മാവിൻറെ പേരിൽ ആ സംഖ്യ പാവപ്പെട്ടവർക്ക് ദാനമായോ ഭക്ഷണമായോ നൽകണമെന്നും അദ്ദേഹം മത വിധി നൽകി .[6]

ഗ്രന്ഥ ലോകത്ത് അതിപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു ഇദ്ദേഹം. ലോക പ്രശസ്തമായ പ്രവാചക കീർത്തനങ്ങളും കർമ്മ വിശ്വാസ അദ്ധ്യാത്മ രചനകളും ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് അടർന്നു വീണു. അംഗ ഗണിതം, ബീജ ഗണിതം, ക്ഷേത്ര ഗണിതം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, രസതന്ത്രം, ആസ്ട്രോണമി, ഫിലോസഫി തുടങ്ങിയ 55 ഓളം വ്യത്യസ്ത വിഷയങ്ങളിൽ അറബി, ഉർദു, പാർസി ഭാഷകളിലായി ആയിരക്കണക്കിന് രചനകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ലോക വ്യാപകമായി 25 ഓളം സർവ്വകലാശാലകളിൽ ഇദ്ദേഹം ഒരു പഠനവിഷയമാണ്.[7]

റഈസുൽ മുഹഖികീൻ, പതിനാലാം നൂറ്റാണ്ടിന്റെ ഇന്ത്യൻ മുജദ്ദിദ് (യുഗപുരുഷൻ) എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് പ്രശസ്തരായ ആയിരകണക്കിന് ശിഷ്യഗണങ്ങളുണ്ട്. ലോക പ്രശസ്ത മുസ്ലിം പണ്ഡിതനും മലയാളിയുമായ അഹ്‌മദ്‌ കോയ ശാലിയാത്തി ഇദ്ദേഹത്തിൻറെ ശിഷ്യനാണ്. 28 ഒക്ടോബർ 1921 വെളളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. ബറേൽവിയിൽ തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ബറേൽവി ശരീഫ് എന്നാണ് അത് അറിയപ്പെടുന്നത്.

അവലംബങ്ങൾ തിരുത്തുക

  1. Hayat-e-Aala Hadhrat, vol.1 p.1
  2. "Early Life of Ala Hazrat". Archived from the original on 2018-11-11.
  3. Man huwa Ahmed Rida by Shaja'at Ali al-Qadri, p.15
  4. Robert L. Canfield (30 April 2002). Turko-Persia in Historical Perspective. Cambridge University Press. pp. 131–. ISBN 978-0-521-52291-5.
  5. مواهب أرواح القدس لكشف حكم العرس
  6. അഹ്കാം ശരീഅത്ത്
  7. Usha Sanyal. Generational Changes in the Leadership of the Ahl-e Sunnat Movement in North India during the Twentieth Century. Modern Asian Studies (1998), Cambridge University Press
"https://ml.wikipedia.org/w/index.php?title=അഹ്‌മദ്‌_റസാഖാൻ_ഖാദിരി&oldid=3784507" എന്ന താളിൽനിന്ന് ശേഖരിച്ചത്