ഗണ്ഡരാധിത്യനു ശേഷം അധികാരത്തിൽ വന്ന രാജാവാണ് അറിഞ്ചയ ചോഴൻ (തമിഴ്: அரிஞ்சய சோழன் )c. 956 CE. പരാന്തകൻ ഒന്നാമന്റെ മൂന്നാമത്തെ പുത്രനും ഗണ്ഡരാദിത്യന്റെ ഇളയ സഹോദരനുമായിരുന്നു അറിഞ്ചയൻ. വളരെ ചെറിയൊരു കാലയളവ് മാത്രമേ അറിഞ്ചയൻ രാജ്യം ഭരിച്ചിരുന്നുള്ളു.

അറിഞ്ചയ ചോഴൻ
அரிஞ்சய சோழன்
പരകേസരി

ഭരണകാലം 956–957 CE
മുൻഗാമി ഗണ്ഡരാദിത്യൻ
പിൻഗാമി പരാന്തക ചോഴൻ II
മഹാറാണി കല്യാണി
വിമാൻ കുണ്ടവിയാർ
കോടൈ പിറത്തിയാർ
മക്കൾ
പരാന്തകൻ II (സുന്ദര ചോഴൻ)
പിതാവ് പരാന്തകൻ 1

957-ൽ ആരൂർ എന്ന സ്ഥലത്തുവെച്ചാണ് അറിഞ്ചയൻ അന്തരിച്ചത്. വടക്കൻ തമിഴ് നാടിലെ മേൽപ്പാടിയിൽനിന്നുള്ള ഒരു ലിഖിത പ്രകാരം, രാജരാജ ചോഴൻ I തന്റെ പിതാമഹനായ അറിഞ്ചയന്റെ സ്മരണയ്ക്കായി അറിഞ്ചിശ്വര( Arinjisvara) എന്ന ഒരു ശിവക്ഷേത്രം സ്ഥാപിച്ചതായ് കരുതുന്നു. ഈ ക്ഷേത്രത്തിന്റെ യഥാർത്ത സ്ഥാനമേതെന്ന് അറിവില്ല. അറിഞ്ചയന്റെ മരണശേഷം തന്റെ പുത്രനായ പരാന്തക ചോഴൻ II (സുന്ദര ചോഴൻ) അധികാരത്തിലേറി.

References തിരുത്തുക

  • Nilakanta Sastri, K. A. (1935). The CōĻas, University of Madras, Madras (Reprinted 1984).
  • Nilakanta Sastri, K. A. (1955). A History of South India, OUP, New Delhi (Reprinted 2002).
മുൻഗാമി Chola
956–957 CE
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അറിഞ്ചയ_ചോഴൻ&oldid=2722967" എന്ന താളിൽനിന്ന് ശേഖരിച്ചത്