അരവിന്ദ് സ്വാമി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് അരവിന്ദ് സ്വാമി [1][2] കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ടാലെന്റ് മാക്സിമസ് എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്.

അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമി 63-ാം ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ
ജനനം (1970-06-18) 18 ജൂൺ 1970  (53 വയസ്സ്)
കലാലയംവേക്ക് ഫോറസ്റ്റ് സർവകലാശാല
ലൊയോള കോളേജ്, ചെന്നൈ
തൊഴിൽചലച്ചിത്രനടൻ, ടെലിവിഷൻ അവതാരകൻ,‌ ഗായകൻ
സജീവ കാലം1991–2000,
2013–ഇതുവരെ
ജീവിതപങ്കാളി(കൾ)ഗായത്രി രാമമൂർത്തി
(m.1994-2010)
അപർണ മുഖർജി
(m.2012-present)
കുട്ടികൾAdhira (b.1996)
രുദ്ര (b.2000)

ജീവചരിത്രം തിരുത്തുക

ആദ്യകാലജീവിതം തിരുത്തുക

അരവിന്ദ് സ്വാമി പഠിച്ചത് ചെന്നൈയിലെ ലോയോള കോളേജിലാണ്. പിന്നീട് എം.ബി.എ പഠിക്കുവാനായി അമേരിക്കയിലേക്ക് പോയി.

അഭിനയജീവിതം തിരുത്തുക

ആദ്യ ചിത്രം മണി രത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം മണിരത്നം തന്നെ സംവിധാനം ചെയ്ത റോജ എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമാ‍യ ചിത്രങ്ങൾ റോജ , ബോംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതിൽ റോജ , ബോംബെ എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.

ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
1991 ദളപതി അർജുൻ തമിഴ്
1992 റോജാ റിഷി കുമാർ തമിഴ് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
1992 ഡാഡി ആനന്ദ് മലയാളം
1993 താലാട്ട് കുഴന്തൈ തമിഴ്
1993 മറുപടിയും ഗൗരി ശങ്കർ തമിഴ്
1994 പാസമലർകൾ രാജ് തമിഴ്
1994 ഡുയറ്റ് സ്വയം തമിഴ്
1995 ബോംബെ ശേഖർ തമിഴ് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
1995 ഇന്ദിര ത്യാഗു തമിഴ്
1995 മൗനം കിരൺ തെലുഗു
1996 ദേവരാഗം വിഷ്ണു മലയാളം
1997 മിൻസാര കനവ് തോമസ് തമിഴ്
1997 പുതയൽ Koti തമിഴ്
1998 സാത് രംഗ് കേ സപ്‌നേ മഹിപാൽ ഹിന്ദി
1999 എൻ ശ്വാസ കാറ്റേ അരുൺ തമിഴ്
2000 അലൈപായുദേ റാം തമിഴ്
2000 രാജാ കോ റാണി സേ പ്യാർ ഹോ ഗയാ മോഹിത് കുമാർ ഹിന്ദി
2006 ശാസനം മുത്തയ്യ തമിഴ്
2013 കടൽ സാം ഫെർണാണ്ടോ തമിഴ്
2015 തനി ഒരുവൻ ഡോ. സിദ്ധാർത്ഥ് അഭിമന്യു അഥവാ പഴനി തമിഴ് മികച്ച നടനുള്ള എഡിസൺ അവാർഡ്
മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ്
മികച്ച നടനുള്ള IIFA പുരസ്കാരം
2016 ഡിയർ ഡാഡ് നിതിൻ സ്വാമിനാഥൻ ഹിന്ദി
2016 ധ്രുവ ഡോ. സിദ്ധാർത്ഥ് അഭിമന്യു അഥവാ വെങ്കണ്ണ ചെങ്കലറായുഡു തെലുഗു
2017 ബോഗൻ ആദിത്യ അഥവാ ബോഗൻ തമിഴ്
2018 ഭാസ്കർ ഒരു റാസ്കൽ ഭാസ്കർ തമിഴ്
2018 ചതുരംഗ വേട്ടൈ 2 ഗാന്ധി ബാബു തമിഴ് ചിത്രീകരണം പൂർത്തിയായി
2018 Vanangamudi തമിഴ് ചിത്രീകരണം
2018 നരകശൂരൻ ധ്രുവ തമിഴ് ചിത്രീകരണം പൂർത്തിയായി
2018 ചെക്കാ ചിവന്ത വാനം TBA തമിഴ് ചിത്രീകരണം
2018 മാമാങ്കം TBA മലയാളം ചിത്രീകരണം
2018 Panyaibogan TBA തമിഴ് ചിത്രീകരണം

അവലംബം തിരുത്തുക

  1. "The Arvind Swami interview: Nationalism, GST, demonetisation and more". Thenewsminute.com. Retrieved 30 December 2017.
  2. "Mahesh Manjrekar to remake Kaksparsh in Hindi and Tamil with Arvind Swamy and Tisca Chopra – The Times of India". The Times of India.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അരവിന്ദ്_സ്വാമി&oldid=3501405" എന്ന താളിൽനിന്ന് ശേഖരിച്ചത്