അയ്യത്താൻ ജാനകി അമ്മാൾ

കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ (മലബാർ)_ഡോ. അയ്യത്താൻ ജാനകി അമ്മാൾ

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് [1][2][3][4][5][6][7][8][9][10]മദ്രാസ് പ്രസിഡൻസിയുടെ[11] അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റായിരുന്ന മലബാറിലെയും, കേരളത്തിലെയും ആദ്യത്തെ വനിതാ ഡോക്ടർ[12][13][14][15] ആയിരുന്നു ഡോക്ടർ അയ്യത്താൻ ജാനകി അമ്മാൾ. ആദ്യ മലയാളി ലേഡി ഡോക്ടറും സർജ്ജനും കൂടാതെ ആദ്യ തീയ്യ വനിതാ ഡോക്ടർ എന്ന ഘ്യാതിയും നേടിയ വ്യക്തിത്വം ആയിരുന്നു ഡോ. അയ്യത്താൻ ജാനകി അമ്മാൾ (1881-1945). കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയും , സുഗുണവർധിനി(1900);ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ(1909)പ്രസ്ഥാനങ്ങളുടെ സ്ഥാപകനും,[16] കേരളത്തിലെ [17][18]ബ്രഹ്മ സമാജത്തിന്റെ [19][20][21][22][23][24][25]നേതാവും പ്രചാരകനുമായ ഡോ. അയ്യത്താൻ ഗോപാലന്റെ സഹോദരിയും കൂടിയാണവർ.[26][27][28][29]

ഡോ. അയ്യത്താൻ ജാനകി അമ്മാൾ
അയ്യത്താൻ ജാനകി അമ്മാൾ
കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ (മലബാർ)
ജനനം
അയ്യത്താൻ ജാനകി

തലശ്ശേരി
മരണം
മദ്രാസ്
അന്ത്യ വിശ്രമംശാന്തി ഗാർഡൻസ്, (അയ്യത്താൻ കുടംബശ്മശാനം),കോഴിക്കോട്
കലാലയംമദിരാശി മെഡിക്കൽ കോളേജ്
തൊഴിൽഡോക്ടർ
പ്രസ്ഥാനംസുഗുണവർധിനിപ്രസ്ഥാനം
ബന്ധുക്കൾഅയ്യത്താൻ ഗോപാലൻ
കുടുംബംഅയ്യത്താൻ കുടുംബം
പുരസ്കാരങ്ങൾമികച്ച ഡോക്ടർ അവാർഡ്

ജീവിതരേഖ: തിരുത്തുക

തലശ്ശേരിയിലെ "അയ്യത്താൻ" തറവാട്ടിലാണ് (മലബാറിലെ ആഢ്യ രാജ കുടുംബം) ഡോ. ജാനകി അമ്മാൾ ജനിച്ചത്. അയ്യത്താൻ ചന്ദന്റെയും, കല്ലാട്ട് ചിരുതമ്മാളിന്റെയും നാല് മക്കളിൽ ഇളയ കുട്ടി ആയി ജനനം. തലശ്ശേരിയിലെ എലിമെന്ററി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 1897 ൽ കോഴിക്കോട് കോൺവെന്റ് സ്കൂളിലേക്ക് മാറി. സ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രത്യേക സ്കോളർഷിപ്പോടെ 1902 ൽ മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നു. 1907 ൽ എൽ‌.എം‌.പി പരീക്ഷയിൽ (സബ് അസിസ്റ്റന്റ് സർജൻ) ഉയർന്ന റാങ്കോടെയും ബഹുമതികളോടെയും വിജയിച്ചു, അതേ വർഷം തന്നെ അവർ സർക്കാർ ജോലിയിൽ അസിസ്റ്റന്റ് സർജൻ ആയി ചെൻകെൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു. കോഴിക്കോട് തിരിച്ചു വന്ന അവർ ലെപ്രസി ഹോസ്പിറ്റലിൽ ജോലി പ്രവേശിക്കുകയും ഹോസ്പിറ്റലിൻ്റെ ഇൻചാർജായി പ്രവർത്തിക്കുകയും ചെയ്തു. മദ്രാസിലേക്ക് തിരിച്ചു മാറ്റം കിട്ടി പോകുന്നതിനുമുമ്പ് വർഷങ്ങളോളം കോഴിക്കോട് ജോലി ചെയ്തിരുന്നു. ഈ സമയം തൻ്റെ സഹോദരനായ ഡോ. അയ്യത്താൻ ഗോപാലന്റെ സുഗുണവർധിനി പ്രസ്ഥാനത്തിന്റെയും, ബ്രഹ്മ സമാജത്തിന്റെയും സാമൂഹിക പരിഷ്കരണങ്ങളിൽ പങ്കാളിയാകുകയും ചെയ്യ്തു. സമഗ്രമായ സേവനാധിഷ്ഠിത വ്യക്തിത്വവും സാമൂഹിക പ്രവർത്തകയുമായിരുന്നു അവർ. സമൂഹത്തിലെ സ്ത്രീകളുടെയും താഴേക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായി സുഗുണവർധിനി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന അവർ സഹോദരൻ ഡോ. അയ്യത്താൻ ഗോപാലനൊപ്പം സൌജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തിയിരുന്നു. ഡോ. അയ്യത്താൻ ജാനകി അമ്മാൾ, കല്ലാട്ട് കൗസല്യഅമ്മാൾ (ഡോ.ഗോപാലന്റെ ഭാര്യ), ഡോ. ആലുംമ്മൂട്ടിൽ കൊച്ചുമണി മന്ദാകിനി ബായി (ഡോ. ഗോപാലന്റെ മരുമകൾ) ആയിരുന്നു സുഗുണവർധിനി പ്രസ്ഥാനത്തിന്റെ മുന്നിൽ നിൽക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്ത മൂന്ന് വനിതാ വ്യക്തിത്വങ്ങൾ.

1945 ന് ഡോ. അയ്യത്താൻ ജാനകി അമ്മാൾ അന്തരിച്ചു.

അവലംബം: തിരുത്തുക

  1. Judd, Denis, 1938- (1987) [1972]. The British Raj. Wayland. ISBN 1-85210-283-7. OCLC 20461761.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  2. Alam, Aniket (2007), "Social Movements during British Rule", Becoming India, Delhi: Foundation Books, pp. 208–253, doi:10.1017/upo9788175968387.008, ISBN 978-81-7596-838-7
  3. Sunderlal, author. (August 2018). British rule in India. ISBN 978-93-5280-803-8. OCLC 1049567927. {{cite book}}: |last= has generic name (help)
  4. Ritzer, George (2014). PLACE AND CASTE IDENTIFICATION: DISTANCIATION AND SPATIAL IMAGINARIES ON A CASTE-BASED SOCIAL NETWORK. University of Maryland (College Park, Md.). OCLC 890402212.
  5. From North to North Malabar. N.C. Shyamalan.
  6. Castes and tribes of south India. Edgar Thurston and K. Rangachari. 1909.
  7. Vamseeya Raajavamsangal. Kottiyath Sadanandan.
  8. Kerala Charithra Niroopanam Adhava Theeyarute. Powranikatwam. Edward Press, Cannanore 1935. Balaram. 1935.
  9. Pauranika Kerala. Athava Kerala Charitra Niroopanam [Ancient Kerala, or A Critique of Kerala History] ... Kambil Anandan.
  10. Kannoorinte Kal vilakkukal. Baghyaseelan Chalad.
  11. Malabar Manual. william logan. 1951.
  12. Modern Kerala: Studies in Social and Agrarian Relations ,K.K.N.Kurup. p. 86. K.K.N.Kurup. p. 86. mittal publications. 1988. pp. K.K.N.Kurup. p. 86.
  13. Dr. Ayyathan Gopalan, Malayalam Memoir (2013); edited by V.R.Govindhanunni , Kozhikode. Dr. Ayyathan Gopalan edited by V.R.Govindhanunni. published by Mathrubhumi books. {{cite book}}: |last2= has generic name (help)CS1 maint: numeric names: authors list (link)
  14. Gopalan, Kausallya (1932). Kausallya Gopalan (1932) Biography written by Vagbhatananda guru. published by Mathrubhumi Press, Calicut in 1932.
  15. Ente ammayude ormadaykk (1901) Biography of Kallat Chiruthammal. Calicut: DR.Ayathan Gopalan.,Spectator press. 1901.
  16. History of the Calicut Brahmo Samaj. K.Achuthan, Spectator press. 1928.
  17. Stott, David. (January 2016). Kerala. Footprint. ISBN 978-1-910120-57-6. OCLC 950876236.
  18. Padmanabha Menon, K. P. (Krishnat P.), 1857-1919. (2001). History of Kerala : a history of Kerala written in the form of notes on Visscher's letters from Malabar. Asian Educational Services. ISBN 81-206-0164-5. OCLC 911738996.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  19. History of the Calicut Brahmosamaj. Calicut: K.Achuthan, Spectator press. 1928.
  20. "Brāhmo Samāj". doi:10.1163/1877-5888_rpp_sim_02315. {{cite journal}}: Cite journal requires |journal= (help)
  21. Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls. OCLC 1032604831.
  22. Summers, William J. (2001). "Roy [Le Roy, Le Roi, Roi, Lo Roi, Lo Roy], Bartolomeo". Oxford Music Online. Oxford University Press. doi:10.1093/gmo/9781561592630.article.23993. {{cite journal}}: Cite journal requires |journal= (help)
  23. Rammohun Roy, Raja, 1772?-1833. (1996). Sati : a writeup of Raja Ram Mohan Roy about burning of widows alive. B.R. Pub. Corp. ISBN 81-7018-898-9. OCLC 827940245.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  24. Nazir, Parwez (2011). "Raja Ram Mohan Roy: Social Reform and Empowerment of Women". Journal of Exclusion Studies. 1 (2): 1. doi:10.5958/j.2231-4547.1.2.013. ISSN 2231-4547.
  25. Alam, Aniket (2007), "Social Movements during British Rule", Becoming India, Delhi: Foundation Books, pp. 208–253, doi:10.1017/upo9788175968387.008, ISBN 978-81-7596-838-7
  26. Dr. Ayyathan Gopalan Malayalam Memoir (2013) Kozhikode. calicut: edited by V.R.Govindhanunni, published by Mathrubhumi books. 2013.
  27. Samakaleenaraya Chila Keraleeyar. Kesava Menon. K. P. (1974). Sahithya Pra. Co. s: Sahithya Pra. Co. s. 1974. p. 239.
  28. Mughaparichayam (1959) . Govindan A.C. Published by K.R.Brothers, Kozhikkode. p. 1959. pp. 155 p. 156 p. 157 p. 158 p. 159.
  29. Kerala navothanam yuga sandhadikal yuga silpikal. P. Govindapilla (2010) ,chintha pp.
  1. Modern Kerala: Studies in Social and Agrarian Relations ,K.K.N.Kurup. p. 86. K.K.N.Kurup. p. 86. mittal publications. 1988. pp. K.K.N.Kurup. p. 86.

1. "അപ്പൻ ഒരു ഓർമ്മപ്പുസ്തകം" എഴുതിയത് ആയ്യത്താൻ ആലോക്‌.

2. എന്റെ അമ്മ(1929) ഡോ. അയ്യത്താൻ ഗോപാലൻ എഴുതിയ (അമ്മ കല്ലാട്ട് ചിരുത്തമ്മാളിന്റെ ജീവചരിത്രം) ജീവചരിത്രം.

"https://ml.wikipedia.org/w/index.php?title=അയ്യത്താൻ_ജാനകി_അമ്മാൾ&oldid=3903148" എന്ന താളിൽനിന്ന് ശേഖരിച്ചത്