മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് അമൽ. വ്യസനസമുച്ചയം എന്ന നോവലിന് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം, ബഷീർ യുവപ്രതിഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയും, പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാലയും വ്യസനസമുച്ചയം പാഠപുസ്തകമാക്കിയിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് 1987 ൽ ജനനം. മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്. ജപ്പാനിലെ ടോക്യോയിൽ ജപ്പാനീസ് ഭാഷാ പഠനം ചെയ്തിട്ടുണ്ട്.


ചെറുകഥകൾ തിരുത്തുക

നോവലുകൾ തിരുത്തുക

 
അമൽ

. ബംഗാളി കലാപം, 2019, മാതൃഭൂമി ബുക്സ്, കോഴിക്കോട്

ഗ്രാഫിക് നോവലുകൾ തിരുത്തുക

  • കള്ളൻ പവിത്രൻ, 2014,
  • ദ്വയാർത്ഥം, 2015
  • വിമാനം, 2012

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം[1] (2018)
  • കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെമെന്റ് (2019)
  • ബഷീർ യുവപ്രതിഭാ പുരസ്കാരം (2018)
  • യൂന്യേം അമിക്കാൽ ദ് മാഹി അവാർഡ്
  • എം.സുകുമാരൻ കഥാ പുരസ്കാകാരം
  • സി.വി ശ്രീരാമൻ കഥാ പുരസ്കാരം (2017)
  • നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്കാരം (2023)
  • മുണ്ടൂർ കഥാ പുരസ്കാരം
  • എ. മഹമൂദ് കഥാപുരസ്കാരം (2013)
  • മുട്ടത്തുവർക്കി കലാലയ കഥാപുരസ്കാരം (2008)
  • രാജലക്ഷ്മി കഥാപുരസ്കാരം (2008)
  • പൂർണ്ണ ഉറൂബ് കലാലയ കഥാപുരസ്കാരം (2007)
  • പ്രഥമ എസ് ബി ടി കലാലയ കഥാപുരസ്കാരം
  • അകം കഥാപുരസ്കാരം
  • ഹരിശ്രീ കഥാ പുരസ്കാകാരം (2016)
  • സിദ്ധാർത്ഥ നോവൽ പുരസ്കാകാരം (2017)
  • കൊൽക്കത്ത മലയാളി സമാജം തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ് (2012)
  • സമകാലിക മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാ മത്സരത്തിൽ 'കടൽ കരയെടുക്കുന്ന രാത്രി ' മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമൽ&oldid=4020341" എന്ന താളിൽനിന്ന് ശേഖരിച്ചത്