അമിത് ദവെ

ഇന്ത്യൻ ഫോട്ടോജേർണ്ണലിസ്റ്റ്

ഇന്ത്യയിലെ ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു ഫോട്ടോഗ്രാഫറാണ് അമിത് ദവെ. റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സർ പ്രൈസ് നേടിയ ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക് കവർ ചെയ്ത ഫോട്ടോഗ്രാഫി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

അമിത് ദവെ
ജനനം
തൊഴിൽഫോട്ടോഗ്രാഫർ
തൊഴിലുടമറോയ്റ്റേഴ്സ്
അറിയപ്പെടുന്നത്2022 Pulitzer Prize for Feature Photography
വെബ്സൈറ്റ്www.amitdave.in

ജീവചരിത്രം തിരുത്തുക

ഗുജറാത്തിലെ അഹമ്മദാബാദിലാണ് അമിത് ദവെ ജനിച്ചത്. [1]

കരിയർ തിരുത്തുക

ഇന്ത്യയിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയിട്ടേഴ്സിന്റെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റാണ് അമിത് ദവെ.[2] ഇന്ത്യൻ എക്‌സ്‌പ്രസിൽ പ്രവർത്തിക്കുന്നതിന് മുമ്പ്, ഗുജറാത്തിലെ ഒരു സംസ്ഥാന മാസികയിലും ഒരു പ്രാദേശിക പത്രത്തിലും ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്.[3] 2002-ൽ അദ്ദേഹം റോയിട്ടേഴ്സിൽ ചേർന്നു. [2] പുലിറ്റ്‌സർ നേടുന്നതിന് കാരണമായ ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക്കിന് പുറമെ, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2002 ഗുജറാത്ത് കലാപം, 2004 ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പം, ദക്ഷിണേന്ത്യയിലെ സുനാമി എന്നിവയും അമിത് കവർ ചെയ്തിട്ടുണ്ട്. [2][4]

പുരസ്കാരങ്ങൾ തിരുത്തുക

2022ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ പുരസ്‌കാരം അമിത് ദവെ നേടി.[5] ഈ പുരസ്കാരം അദ്ദേഹം റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റുകളായ അദ്‌നാൻ അബിദി, സന്ന ഇർഷാദ് മട്ടൂ, ഡാനിഷ് സിദ്ദിഖി എന്നിവരുമായി പങ്കിടുകയാണ് ഉണ്ടായത്.[6]

അവലംബം തിരുത്തുക

  1. Dave, Amit. "Amit Dave". The Wider Image (in ഇംഗ്ലീഷ്).
  2. 2.0 2.1 2.2 "Ahmedabad Based Photojournalist Amit Dave Wins Pulitzer Prize". Vibes Of India (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 10 May 2022.
  3. "Reuters photojournalist Amit Dave awarded Pulitzer Prize for his poignant image during Covid-19". theblunttimes.in (in Indian English). 10 May 2022. Archived from the original on 2022-11-22. Retrieved 2022-05-13.
  4. "'When I went out to shoot, I could see people were panicking'". The Indian Express (in ഇംഗ്ലീഷ്). 11 May 2022.
  5. "Kashmiri woman photojournalist Sana Irshad Mattoo wins Pultizer - The Kashmir Monitor" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-05-10. Retrieved 2022-05-10.
  6. "Pulitzer Prize 2022: Award for Danish Siddiqui, 3 other Indian journalists". DNA India (in ഇംഗ്ലീഷ്). Retrieved 2022-05-10.
"https://ml.wikipedia.org/w/index.php?title=അമിത്_ദവെ&oldid=3980370" എന്ന താളിൽനിന്ന് ശേഖരിച്ചത്