ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17. അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 7 ന് അന്താരാഷ്ട്രസമയം 05:33( ഇന്ത്യൻ സമയം പകൽ 11:03) നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11 ന് അന്താരാഷ്ട്രസമയം 19:55 ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. മൂന്നു ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ടു യാത്രികർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു. കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ. യൂജിൻ സെർണാനും ഹാരിസൺ സ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇ ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ 14നാണ് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഡിസംബർ 19ന് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.

അപ്പോളോ 17
അപ്പോളോ 17 മിഷന്റെ ഭാഗമായുള്ള ആദ്യ പുറംസഞ്ചാരത്തിന്റെ ഭാഗമായി ജീൻ സെർനാൻ ലൂണാർ റോവറിൽ
ദൗത്യത്തിന്റെ തരംമനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചന്ദ്രദൗത്യം
ഓപ്പറേറ്റർനാസ[1]
COSPAR IDCSM: 1972-096A
LM: 1972-096C
SATCAT №CSM: 6300
LM: 6307
ദൗത്യദൈർഘ്യം12 ദിവസം, 13 മണിക്കൂർ, 51 മിനിറ്റ്, 59 സെക്കൻഡ്
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ്അപ്പോളോ CSM-114
അപ്പോളോ LM-12
നിർമ്മാതാവ്CSM: നോർത്ത് അമേരിക്കൻ റോക്ക്‌വെൽ
LM: ഗ്രൂമാൻ
വിക്ഷേപണസമയത്തെ പിണ്ഡം46,980 kilograms (103,570 lb)
CM: 5,840 kilograms (12,874 lb)
SM: 24,514 kilograms (54,044 lb)
LM: 16,658 kilograms (36,724 lb)
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം3
അംഗങ്ങൾയുജീൻ എ. സെർനാൻ
റോണൾഡ് ഇ. എവൻസ്
ഹാരിസൺ എച്ച്. ഷ്മിറ്റ്
CallsignCSM: അമേരിക്ക
LM: ചാലഞ്ചർ
EVAകൾ1 in cislunar space
Plus 3 on the lunar surface
EVA ദൈർഘ്യം1 മണിക്കൂർ, 5 മിനിറ്റ്, 44 സെക്കൻഡ്
ഫിലിം കാസറ്റുകൾ തിരിച്ചെടുക്കാനുള്ള സ്പേസ്‌വാക്ക്
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിDecember 7, 1972, 05:33:00 (1972-12-07UTC05:33Z) UTC
റോക്കറ്റ്സാറ്റേൺ V SA-512
വിക്ഷേപണത്തറകെന്നഡി LC-39A
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതിDecember 19, 1972, 19:24:59 (1972-12-19UTC19:25:00Z) UTC
തിരിച്ചിറങ്ങിയ സ്ഥലംദക്ഷിണ ശാന്തസമുദ്രം
17°53′S 166°07′W / 17.88°S 166.11°W / -17.88; -166.11 (Apollo 17 splashdown)
പരിക്രമണ സവിശേഷതകൾ
Reference systemസെലീനോസെൻട്രിക്ക്
Periselene26.9 kilometers (14.5 nmi)
Aposelene109.3 kilometers (59.0 nmi)
Epochഡിസംബർ 11, 4:04 UTC
ലൂണാർ orbiter
Spacecraft componentകമാൻഡ്/സർവീസ് മൊഡ്യൂൾ
Orbital insertionഡിസംബർ 10, 1972, 19:47:22 UTC
Orbital departureഡിസംബർ 16, 1972, 23:35:09 UTC
Orbits75
ലൂണാർ lander
Spacecraft componentലൂണാർ മൊഡ്യൂൾ
Landing dateഡിസംബർ 11, 1972, 19:54:57 UTC
Return launchഡിസംബർ 14, 1972, 22:54:37 UTC
Landing siteടോറസ്-ലിറ്റ്രോ
20°11′27″N 30°46′18″E / 20.19080°N 30.77168°E / 20.19080; 30.77168 (Apollo 17 landing)
Sample mass110.52 kilograms (243.7 lb)
Surface EVAs3
EVA duration22 മണിക്കൂർ, 3 മിനിറ്റ്, 57 സെക്കൻഡ് ഒന്നാമത്തേത്: 7 മണിക്കൂർ, 11 മിനിറ്റ്, 53 സെക്കൻഡ്
രണ്ടാമത്തേത്: 7 മണിക്കൂർ, 36 മിനിറ്റ്, 56 സെക്കൻഡ്
മൂന്നാമത്തേത്: 7 മണിക്കൂർ, 15 mമിനിറ്റ്nutes, 8 സെക്കൻഡ്
ലൂണാർ rover
Distance driven35.74 kilometers (22.21 mi)
Docking with LM
Docking dateഡിസംബർ 7, 1972, 09:30:10 UTC
Undocking dateഡിസംബർ 11, 1972, 17:20:56 UTC
Docking with LM Ascent Stage
Docking dateഡിസംബർ 15, 1972, 01:10:15 UTC
Undocking dateഡിസംബർ 15, 1972, 04:51:31 UTC
പേലോഡ്
ശാസ്ത്രോപകരണ മൊഡ്യൂൾ
ലൂണാർ റോവിങ് വെഹിക്കിൾ
പിണ്ഡംSIM:
LRV: 463 pounds (210 kg)


ഇടത്തുനിന്ന്: ഷ്മിറ്റ്, സെർനാൻ (ഇരിക്കുന്നത്), എവൻസ്


അപ്പോളോ പ്രോഗ്രാം
← അപ്പോളോ 16
അപ്പോളോ 17 ലെ യാത്രികർ

അവലംബം തിരുത്തുക

  1. Orloff, Richard W. (September 2004) [First published 2000]. "Table of Contents". Apollo by the Numbers: A Statistical Reference. NASA History Series. Washington, D.C.: NASA. ISBN 0-16-050631-X. LCCN 00061677. NASA SP-2000-4029. Archived from the original on 2007-08-23. Retrieved 24 July 2013. {{cite book}}: |work= ignored (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അപ്പോളോ_17&oldid=3914507" എന്ന താളിൽനിന്ന് ശേഖരിച്ചത്