ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശ്വേത മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1991 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനശ്വരം. ടി.എ. റസാഖ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നടി ശ്വേത മേനോൻ അഭിനയിച്ച ആദ്യ മലയാളചിത്രമാണിത്. സരസ്വതി ചൈതന്യയുടെ ബാനറിൽ രാജു നിർമ്മിച്ച ഈ ചിത്രം ശ്രീരാം പിൿചേഴ്സ് വിതരണം ചെയ്തിരിക്കുന്നു.

അനശ്വരം
സംവിധാനംജോമോൻ
നിർമ്മാണംരാജു
രചനടി.എ. റസാഖ്
അഭിനേതാക്കൾമമ്മൂട്ടി
ഇന്നസെന്റ്
കുതിരവട്ടം പപ്പു
ശ്വേത മേനോൻ
സംഗീതംഇളയരാജ
ഗാനരചനപി.കെ. ഗോപി
ഛായാഗ്രഹണംവേണു
വിതരണംശ്രീരാം പിൿചേഴ്സ്
റിലീസിങ് തീയതി1991 ഓഗസ്റ്റ് 15
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ഡാനിയൽ ഡിസൂസ
ഇന്നസെന്റ്
കുതിരവട്ടം പപ്പു
ശങ്കരാടി
കുഞ്ചൻ
അപ്പഹാജ
ശ്വേത മേനോൻ കാതറിൻ
സുകുമാരി

സംഗീതം തിരുത്തുക

പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഇളയരാജ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
കല സന്തോഷ് കൈപ്പിള്ളി
ചമയം ബാലകൃഷ്ണൻ
വസ്ത്രാലങ്കാരം മഹി
സംഘട്ടനം ത്യാഗരാജൻ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുരേഷ് മെർലിൻ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം എൻ. വിജയകുമാർ
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. ജയകുമാർ
വാതിൽ‌പുറചിത്രീകരണം ആനന്ദ് സിനി യൂണിറ്റ്
ഓഫീസ് നിർവ്വഹണം റൊയ് പി. മാത്യു

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനശ്വരം&oldid=2330023" എന്ന താളിൽനിന്ന് ശേഖരിച്ചത്