അനന്ത് കാണേക്കർ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മറാഠിസാഹിത്യകാരനായ അനന്ത് കാണേക്കർ (ദേവനാഗരി: अनंत आत्माराम काणेकर) 1905 ഡിസബർ 2 ന് മുംബൈയിൽ ജനിച്ചു. കവി, പ്രബന്ധകാരൻ, ഏകാങ്ക നാടകകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ മറാഠി സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠനാണിദ്ദേഹം. പത്രപ്രവർത്തകനായും കോളജ് അധ്യാപകനായും വളരെനാൾ പ്രവർത്തിച്ചിട്ടുണ്ട്. ശക്തമായ പരിഹാസകവിതകളും യുക്തിഹാസ്യാത്മക കവിതകളും രചിക്കുവാൻ കാണേക്കർക്ക് അസാമാന്യമായ കഴിവുണ്ട്. മറാഠി സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷൻ. പി.ഇ.എൻ. അസോസിയേഷന്റെ നിർവാഹകസമിതി അംഗം, മറാഠി സാഹിത്യ അക്കാദമിയുടെ ഉപദേശകസമിതി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാണേക്കറുടെ സാഹിത്യയത്നങ്ങളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രഗവൺമെന്റ് ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം (1965) നൽകി[1]. ഇദ്ദേഹത്തിന്റെ സോവിയറ്റ് പര്യടനകഥ മറാഠി സാഹിത്യത്തിലെ ഏറ്റവും മികച്ച സഞ്ചാരസാഹിത്യഗ്രന്ഥങ്ങളിലൊന്നാണ്. 1980-ൽ ഇദ്ദേഹം അന്തരിച്ചു.

അനന്ത് കാണേക്കർ
തൊഴിൽകവി, പ്രബന്ധകാരൻ, ഏകാങ്ക നാടകകൃത്ത്, സഞ്ചാരസാഹിത്യകാരൻ
ദേശീയതഭാരതീയൻ
അവാർഡുകൾപത്മശ്രീ

അവലംബം തിരുത്തുക

  1. ഇന്ത്യ്.ഗോവ്.ഇൻ[പ്രവർത്തിക്കാത്ത കണ്ണി]
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്ത് കാണേക്കർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=അനന്ത്_കാണേക്കർ&oldid=3622948" എന്ന താളിൽനിന്ന് ശേഖരിച്ചത്