രുചി വർദ്ധക വസ്തുക്കൾ,പാചക എണ്ണ,മരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു ജപ്പാനീസ് കമ്പനിയാണ്‌ അജിനൊമോട്ടൊ കോ.ഇൻ‌ക്. 'രുചിയുടെ സത്ത്' എന്നാണ്‌ അജിനൊമോട്ടൊ എന്ന വാക്കിന്റെ അർത്ഥം.കമ്പനി ഉത്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്)യുടെ ട്രേഡ്മാർക്കായും അജിനൊമോട്ടൊ എന്ന പേര് ഉപയോഗിക്കുന്നു.ഭക്ഷണ വസ്തുക്കളിൽ രുചി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫുഡ് സീസണിങ്ങാണ്‌ എം.എസ്.ജി.

2009 ഫെബ്രുവരി വരെ ലോകത്തിലെ എം.എസ്.ജി.യുടെ 33 ശതമാനം അജിനൊമോട്ടൊ ഉത്പാദിപ്പിച്ചിട്ടുണ്ട്.ഇരുപത്തി മൂന്നോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജിനൊമോട്ടൊ കമ്പനിക്ക് ഇരുപത്തി അയ്യായിരത്തിലധികം ജോലിക്കാരുണ്ട്.

"https://ml.wikipedia.org/w/index.php?title=അജിനൊമോട്ടൊ_(കമ്പനി)&oldid=3633953" എന്ന താളിൽനിന്ന് ശേഖരിച്ചത്