1926ൽ വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ആണ് അച്ഛനും മകളും . ഭർതൃപരിത്യക്തയായ ശകുന്തള പുത്രനു മൊത്ത് കശ്യപാശ്രമത്തിൽ താമസിക്കുമ്പോൾ ശകുന്തളയുടെ പിതാവായ വിശ്വാമിത്രൻ അവിടെ അതിഥിയായി വന്നു. ശകുന്തളയെയും ഭരതനെയും വിശ്വാമിത്രൻ തദവസരത്തിൽ കണ്ടു . ശകുന്തളയെ ദുഷ്യന്തൻ പരിത്യജിച്ചതാണെന്ന് അറിയുന്ന മഹർഷി ക്രുദ്ധനായി രാജാവിനെ ശപിക്കാൻ മുതിർന്നു. ശകുന്തള പിതാവിനെ സാന്ത്വനപ്പെടുത്തി. ഭർതൃസമാഗമവും ചിരകാലദാമ്പത്യജീവിതവും ഉണ്ടാകട്ടെ എന്നനുഗ്രഹിച്ചു വിശ്വാമിത്രൻ തിരിച്ചുപോയി. ഇതാണ് കാവ്യത്തിന്റെ ഇതിവൃത്തം.

"https://ml.wikipedia.org/w/index.php?title=അച്ഛനും_മകളും&oldid=4017034" എന്ന താളിൽനിന്ന് ശേഖരിച്ചത്