അഗ്-ജെൽ ദേശീയോദ്യാനം (അസർബൈജാനിAğ göl Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവുപ്രകാരം അഗ്‍കാബെഡി റയോൺ, ബെയ്‍ലെക്വാൻ റയോൺ ഭരണനിർവ്വഹണ ജില്ലകളുടെ പ്രദേശങ്ങളിൽ 2003 ആഗസ്റ്റ് 5 നാണ് ഈ ദേശീയോദ്യാനം നിലവിൽവന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന അഗ്‍-ഗോൾ സ്റ്റേറ്റ് റിസർവ്വ്, അഗ്-ഗോൾ സ്റ്റേറ്റ് ഗെയിം റിസർവ്വ് എന്നിവയുടെ സ്ഥാനത്താണ് 17,924 ഹെക്ടർ (179.24 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം രൂപവൽക്കരിക്കപ്പെട്ടത്.[1]

അഗ്-ജെൽ‌ ദേശീയോദ്യാനം
Ağ göl Milli Parkı
അഗ്-ജെൽ‌ ദേശീയോദ്യാനം is located in Azerbaijan
അഗ്-ജെൽ‌ ദേശീയോദ്യാനം
Location of അഗ്-ജെൽ‌ ദേശീയോദ്യാനം
Ağ göl Milli Parkı in Azerbaijan
LocationAğcabədi Rayon
Beyləqan Rayon
Coordinates40°00′33″N 47°39′00″E / 40.00917°N 47.65000°E / 40.00917; 47.65000
Area17,924 hectares (179.24 km2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedJuly 5, 2003

അഗോൾ തടാകത്തിന്റെ വലിയൊരുഭാഗമാണ് ഈ ദേശീയോദ്യാനം. അന്താരാഷ്ട്രീയമായി അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ ആഗോള പ്രാധാന്യം കണക്കിലെടുത്ത് പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2001-ലെ റാംസർ ഉടമ്പടി പ്രകാരം റാംസർ തണ്ണീർത്തട അന്താരാഷ്ട്ര പ്രാധാന്യ പട്ടികയിൽ ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "Socio-economic Situation and Land Use Conflicts in the Ag-Göl National Park Region, Azerbaijan" (PDF). Archived from the original (PDF) on 2011-07-19. Retrieved 2017-06-11.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഗ്-ജെൽ‌_ദേശീയോദ്യാനം&oldid=3925108" എന്ന താളിൽനിന്ന് ശേഖരിച്ചത്