പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ കടവൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 23.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - കല്ലൂർക്കാട്, ആയവന പഞ്ചായത്തുകളും, ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം പഞ്ചായത്തുകളും
 • വടക്ക് -പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകൾ
 • കിഴക്ക് - ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്ത്
 • പടിഞ്ഞാറ് - ആയവന, പോത്താനിക്കാട് പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. ആയങ്കര
 2. പൈങ്ങോട്ടൂർ
 3. നെടുവക്കാട്
 4. ചാത്തമറ്റം
 5. ഒറ്റക്കണ്ടം
 6. കടവൂർ നോർത്ത്
 7. പുതക്കുളം
 8. മണിപ്പാറ
 9. ഞാറക്കാട്
 10. പനങ്കര
 11. കടവൂർ സൗത്ത്
 12. സൗത്ത് പുന്നമറ്റം
 13. കുളപ്പുറം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 23.5 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,643
പുരുഷന്മാർ 7341
സ്ത്രീകൾ 7302
ജനസാന്ദ്രത 623
സ്ത്രീ : പുരുഷ അനുപാതം 994
സാക്ഷരത 94.09%

അവലംബംതിരുത്തുക