പൂരം (നക്ഷത്രം)
ഭാരതീയ ജ്യോതിഷത്തിലെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പതിനൊന്നാമത്തേതാണ് പൂരം. സംസ്കൃതത്തിൽ പൂർവ ഫാൽഗുനി (ആദ്യ ചുവപ്പൻ) എന്നറിയപ്പെടുന്നു. രാശിചക്രത്തിൽ ചന്ദ്രന്റെ സ്ഥാനം 133°20' നും 146°40' നും ഇടയിൽ ആവുമ്പോഴാണ് അത് പൂരം നക്ഷത്രമായി (നാളായി) ഗണിയ്ക്കപ്പെടുന്നത്. [1] ചിങ്ങരാശിയിൽപ്പെടുന്ന ഡെൽറ്റ, തീറ്റ നക്ഷത്രങ്ങളാണ് ഇതിനെ പ്രതിനിധീകരിയ്ക്കുന്നത്. ശുക്രനാണ് ഈ നാളിന്റെ അധിപൻ.
"പൂരം പിറന്ന പുരുഷൻ"
തിരുത്തുകപുരുഷജനനത്തിനു ഏറ്റവും ഉത്തമമായ നാൾ പൂരം ആണെന്ന അർത്ഥത്തിൽ ഉള്ള ഒരു ചൊല്ലാണ് പൂരം പിറന്ന പുരുഷൻ. പക്ഷേ, പൂരം ഒരു സ്ത്രീനക്ഷത്രമായാണ് കണക്കാക്കിവരുന്നത്. മനുഷ്യഗണത്തിൽ പെട്ട നക്ഷത്രമാണിത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-02-28. Retrieved 2013-11-29.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)