ഒരു ഗായികയും സംഗീതസംവിധായകയികയും ഗാനരചയിതാവുമാണ് പുഷ്പവതി പി ആർ അല്ലങ്കിൽ പുഷ്പവതി പൊയ്പാടത്ത്.[1] കേരള സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയാണ്.

പുഷ്പവതി പൊയ്‌പാടത്ത്
പുഷ്പവതി പൊയ്‌പാടത്ത്
പുഷ്പവതി പൊയ്‌പാടത്ത്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംപുഷ്പവതി പി ആർ
ജനനം (1974-05-30) 30 മേയ് 1974  (49 വയസ്സ്)
വേലൂർ, തൃശ്ശൂർ, കേരളം, ഇന്ത്യ
വിഭാഗങ്ങൾCarnatic music Singers, Playback Singing, Bhajans
തൊഴിൽ(കൾ)പിന്നണി ഗായിക, സംഗീത സംവിധായിക

കർണാട്ടിക് വോക്കലിൽ പരിശീലനം നേടിയ പുഷ്പവതി പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (ഗാനപ്രവീണ) നേടിയിട്ടുണ്ട്. ഗുരു മാങ്ങാട് നടേശന്റെ (1994-2005) കീഴിൽ വിപുലമായ പരിശീലനം നേടി. പുഷ്പയുടെ ആദ്യ സംവിധാന സംരംഭം കബീർ കവിതകൾ (കബീർ മ്യൂസിക് ഓഫ് ഹാർമണി 2005) അടിസ്ഥാനമാക്കിയുള്ള ഒരു സംഗീത ആൽബം ആയിരുന്നു. ഇത് നിരവധി തലങ്ങളിൽ നിന്ന് നിരൂപക പ്രശംസ നേടി. ആൽബം നന്നായി വിറ്റുപോവുകയും ചെയ്തു. 1999 മുതൽ 2004 വരെ ഓൾ ഇന്ത്യ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്നു പുഷ്പവതി.[2][3][4][5] ജാതിവിവേചനങ്ങൾക്ക് സംഗീതത്തിലൂടെ പ്രതിരോധം തീർക്കുകയാണ് പുഷ്പവതി എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.[6]

കൊല്ലം സമൃദ്ധി മേള 2023ൽ പുഷ്പവതി പാടന്നു

കുടുംബം തിരുത്തുക

ഒരു ദലിത് കുടുംബത്തിൽ പൊയ്പാടത്ത് രാഘവൻ,ലക്ഷ്മി ദമ്പതികളുടെ മകളായാണ് പുഷ്പവതിയുടെ ജനനം. ജീവിത പങ്കാളി പ്രിയരഞ്ജൻലാൽ. മകൾ ശ്രീ ഗൗരി.

അവലംബം തിരുത്തുക

  1. കുമാർ, ഷജിൽ. "പൊള്ളുന്ന പാട്ട്". www.manoramaonline.com. Malayala Manorama. Retrieved 17 ജനുവരി 2022.
  2. "Appachan's second coming". 31 October 2020.
  3. "'പുഷ്പവതിക്കും കുട്ടപ്പൻ സാറിനും ശബ്ദമില്ലാത്ത നവകേരളമാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു സവർണ്ണകേരളം മാത്രം' | Madhyamam". 21 May 2021.
  4. Praveen, S. r. (9 April 2016). "Kanhaiya's 'Azadi' slogan inspires an infectious song". The Hindu.
  5. "Here's the azaadi song: Watch the shift from slogans to professional music".
  6. ., പാർവ്വതി. "പുഷ്പവതി: പാട്ടും പോരാട്ടവും". www.asianetnews.com. Asianetnews. Retrieved 17 ജനുവരി 2022. {{cite web}}: |last1= has numeric name (help)
"https://ml.wikipedia.org/w/index.php?title=പുഷ്പവതി_പൊയ്‌പാടത്ത്&oldid=3961850" എന്ന താളിൽനിന്ന് ശേഖരിച്ചത്