പുളിമാത്ത് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുളിമാത്ത് .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

പുളിമാത്ത് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°44′46″N 76°53′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾശീമവിള, പുല്ലയിൽ, പുളിമാത്ത്, പൊരുന്തമൺ, മഞ്ഞപ്പാറ, കുടപ്പാറ, അരിവാരിക്കുഴി, കാട്ടുംപുറം, കൊല്ലുവിള, താളിക്കുഴി, പയറ്റിങ്ങാക്കുഴി, കാരേറ്റ്, കമുകിൻകുഴി, പ്ലാവോട്, പേടികുളം, അരിനെല്ലൂർ, പന്തുവിള, കൊടുവഴന്നൂർ, എരുത്തിനാട്
ജനസംഖ്യ
ജനസംഖ്യ31,856 (2001) Edit this on Wikidata
പുരുഷന്മാർ• 15,290 (2001) Edit this on Wikidata
സ്ത്രീകൾ• 16,566 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.02 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221774
LSG• G010208
SEC• G01053
Map

ചരിത്രം തിരുത്തുക

നാടുവാഴി-ഭൂപ്രഭക്കന്മാരുടെ നിയന്ത്രണവും, ജാതിമതചിന്തകളെ അധികരിച്ചുള്ള ഭരണനിയന്ത്രണവാഴ്ചയും ഇവിടെ ഭാഗവും നിലനിന്നിരുന്നു. ഭൂമിയുടെ ബഹുഭൂരി സവർണ ഹിന്ദുക്കളുടെ കൈവശമായിരുന്നു.

സ്ഥലനാമോൽപത്തി തിരുത്തുക

പുലിയുടെ പുറത്തുകയറി വന്ന് തങ്ങളെ വന്യജീവികളിൽ നിന്നും പ്രത്യേകിച്ച് കാട്ടുപുലികളിൽ നിന്ന് രക്ഷിച്ച മാതാവ് എന്ന അർത്ഥത്തിൽ പുലിമാതാവ്, പുളിമാത്ത് ആയി രൂപംകൊണ്ടതായി കണക്കാക്കപ്പെടുന്നു. കൊടുംകാട് നിലനിന്നിരുന്ന കാലംതൊട്ടേ വളരെ കൂടുതൽ പുളിമരങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു എന്നും അതിൽനിന്നാണ് പുളിമാത്ത് എന്ന പേരുലഭിച്ചതെന്നും ഒരു അഭിപ്രായമുണ്ട്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ തിരുത്തുക

കൊടുവഴുന്നൂരിൽ വലിയകാട് എന്ന സ്ഥലത്ത് ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ സർക്കാർ പ്രൈമറി സ്കൂളാണ് ആദ്യത്തെ വിദ്യാലയം.

വ്യവസായം തിരുത്തുക

കൈത്തറി, കശുവണ്ടി, ഇഷ്ടികനിർമ്മാണം, ബീഡി എന്നിങ്ങനെ 4 പ്രധാന വ്യവസായമേഖലകളാണ് ഉള്ളത്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ തിരുത്തുക

1953-ൽ കെ. ശങ്കരനാരായണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ് ഭരണസമിതിയാണ് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയസമിതി. ആദ്യപഞ്ചായത്ത് ഭരണസമിതി രൂപംകൊണ്ട സമയത്ത് ഏഴ് വാർഡുകളുണ്ടായിരുന്നു.


അതിരുകൾ തിരുത്തുക

വടക്ക്: കിളിമാനൂർ, പഴയകുന്നുമ്മൽ കടക്കൽ ഗ്രാമപ്പഞ്ചായത്തുകൾ കിഴക്ക്: കല്ലറ, വാമനപുരം ഗ്രാമപ്പഞ്ചായത്തുകൾ തെക്ക്: വാമനപുരം നദി പടിഞ്ഞാറ്: നഗരൂർ പഞ്ചായത്ത്


ഭൂപ്രകൃതി തിരുത്തുക

ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ കുന്നുകൾ, മലകൾ, ചരുവ്പ്രദേശം, താഴ്വര, സമതലം, ചതുപ്പുനിലം എന്നിങ്ങനെ തിരിക്കാം.

ജലപ്രകൃതി തിരുത്തുക

വാമനപുരം നദിയും ചിറ്റാറും ഒട്ടനവധി കുളങ്ങളും, തോടുകളും, നീരുറവകളുമാണ് പ്രധാന ജലസ്രോതസ്സ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം 2500 അടി ഉയരമുള്ള വിശാലമായ കടലുകാണിപ്പാറയും അതിനോട് അനുബന്ധിച്ചുള്ള തണൽ വൃക്ഷങ്ങളും വിനോദ സഞ്ചാര കേന്ദ്രമാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾ തിരുത്തുക

  1. ശീമവിള
  2. പുല്ലയിൽ
  3. പുളിമാത്ത്
  4. പൊരുന്തമൺ
  5. മഞ്ഞപ്പാറ
  6. കുടപ്പാറ
  7. അരിവാരിക്കുഴി
  8. കാട്ടുംപുറം
  9. കൊല്ലുവിള
  10. പയറ്റിങ്ങാക്കുഴി
  11. താളിക്കുഴി
  12. കമുകിൻകുഴി
  13. കാരേറ്റ്
  14. പേടികുളം
  15. പ്ളാവോട്
  16. അരിനെല്ലൂർ
  17. കൊടുവഴന്നൂർ
  18. എരുത്തിനാട്

അവലംബം തിരുത്തുക

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പുളിമാത്ത് ഗ്രാമപഞ്ചായത്ത്)