പുത്തലത്ത് ദിനേശൻ (ജനനം 31 ഡിസംബർ 1969) ദേശാഭിമാനി മുഖ്യപത്രാധിപർ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. ആറ് വർഷകാലം മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു [1][2]

പുത്തലത്ത് ദിനേശൻ
മുഖ്യ പത്രാധിപർ ദേശാഭിമാനി
വ്യക്തിഗത വിവരങ്ങൾ
ജനനം
ദിനേഷ് പി

31 ഡിസംബർ 1969
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)
പങ്കാളിഡോ. യമുന കീനേരി
കുട്ടികൾറോസ, ആസാദ്
മാതാപിതാക്കൾsടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ, ദേവി അമ്മ
വസതിsമേമുണ്ട,വടകര
അൽമ മേറ്റർകാലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള ലോ അക്കാദമി

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

1969 ഡിസംബർ 31 ന് വടകരയിൽ മേമുണ്ടയിൽ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ, ദേവിയമ്മ എന്നിവരുടെ ഏറ്റവും ഇളയ മകനായി ജനിച്ചു. [3] അദ്ദേഹത്തിന്റെ പിതാവ് ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ പ്രശസ്ത നാടോടി കലാകാരനും സംഗീത നാടക അക്കാദമി അവാർഡ് നേടിയ വ്യക്തിയുമാണ്. വടകരയിലെ മേമുണ്ടഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളം (എം.എ.) യിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി . കേരള ലോ അക്കാദമി, തിരുവനന്തപുരത്തിൽ നിന്നും എൽ. എൽ. ബിയും നേടി.

രാഷ്ട്രീയ ജീവിതം തിരുത്തുക

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു . 2000ത്തിലും 2001നിലും രണ്ടു വർഷകാലം എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ വിദ്യാർത്ഥി മാസികയുടെ എഡിറ്ററായിരുന്നു.ഇക്കാലയളവിൽ സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എകെജി സെൻ്റർ കേന്ദ്രീകരിച്ച് നീണ്ട പതിനഞ്ച് വർഷക്കാലം പ്രവർത്തിച്ചു.ഈ കാലയളവിൽ മാർക്സിസ്റ്റ് സൈദ്ധാന്തികനായി വളർന്നു. ഇ.എം.എസ് അക്കാദമിയിൽ അക്കാദമിയിൽ ഫാക്കൽറ്റിയും, മാര്ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും കൂടിയാണ്.അദ്ദേഹം 2015യിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗമായി.പിണറായി വിജയൻ 2016 ൽ കേരളാ മുഖ്യമന്ത്രി ആയപോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പുത്തലത്ത് ദിനേഷനെ നിയമിച്ചു.2022യിൽ സിപിഐഎം സംസ്ഥാന സെക്രട്ടിയേറ്റ് അംഗമായി. പിന്നീട് ദേശാഭിമാനി മുഖ്യപത്രാധിപരായി ദിനേശൻ പുത്തലത്തിനെ തിരഞ്ഞെടുത്തു.

സ്വകാര്യ ജീവിതം തിരുത്തുക

ഡോ. യമുന കീനേരിയാണ് ഭാര്യ. റോസ, ആസാദ് എന്നീ രണ്ട് കുട്ടികളുണ്ട്.

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

പുത്തലത്ത് ദിനേശന്റെ കൃതികൾ

  • വിചാരധാരയുടെ നിലപാടുത്തറകൾ
  • പരിസ്ഥിതി സംരക്ഷണം മാർക്‌സിസ്റ്റ് കാഴ്ച്ചപ്പാടിൽ
  • തോമസ്‌ ഐസക്‌, മനോജ്‌ കെ പുതിയ വിള എന്നിവരുമായി ചേർന്നെഴുതിയ ‘ 99% വാൾസ്ട്രീറ്റ് കൈയടക്കുമ്പോൾ
  • കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം [4]

അവലംബം തിരുത്തുക

[5]

  1. "State Committee". Cpimkerala.org. 2016-12-07. Archived from the original on 2016-10-23. Retrieved 2016-12-21.
  2. CPIM. "cpimkerala.org". CPIM Kerala.
  3. "TH". {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. {{cite news}}: Empty citation (help)
  5. "Mappila Ramayanam: Setting India's most ancient epic in a Malabari Muslim milieu" (in ഇംഗ്ലീഷ്). 2015-11-08. Retrieved 2023-11-13.
"https://ml.wikipedia.org/w/index.php?title=പുത്തലത്ത്_ദിനേശൻ&oldid=3988891" എന്ന താളിൽനിന്ന് ശേഖരിച്ചത്