പീച്ചിൽ
ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിൽ. ചിലയിടങ്ങളിൽ പൊട്ടിക്ക, ഞരമ്പൻ, നരമ്പൻ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.[1][2] മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിൻ്റെ ഫലമായ പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ridge gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.
Luffa | |
---|---|
![]() | |
Egyptian luffa with nearly mature fruit | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Luffa
|
Species | |
and others | |
Synonyms | |
ആട്ടങ്ങ, പുട്ടൽപ്പീരം, കാട്ടുപീച്ചി, പീരപ്പെട്ടി, കോശാതകം, വീരക്കായ, പീരക്കായ, ചെറുപീരം, പീച്ചകം, ധാരാഫല, ധാമാർഗ്ഗവ. |
രൂപവിവരണംതിരുത്തുക
കനം കുറഞ്ഞ പടരുന്ന ചെടിയാണ്.
ഉപവർഗ്ഗങ്ങൾതിരുത്തുക
- കാട്ടുപീച്ചിൽ (തിക്തകോശാതകി): പീരക്കായ, ചെറുപീരം, പീച്ചകം L. acutangula, Ribbed luffa ഭക്ഷണമായുപയോഗിക്കുന്നതും, ചെറിയ മധുരമുള്ളതും
- മഹാകോശാതകി, രാജകോശാതകി, വലിയ പുട്ടൽപ്പീരം L. aegyptiaca, Smooth luffa, Egyptian luffa അഥവാ L. pentandra
- തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa
- നാടൻ പീച്ചിൽ (കോശാതകി) L cylindrica
- വെള്ള പീച്ചിൽ (വ്രതകോശം) L echinata
ഔഷധപ്രയോഗങ്ങൾതിരുത്തുക
പീച്ചിങ്ങ തുണിയിൽ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്തമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും, പിത്തലവണങ്ങളും മൂക്കിലൂടെ തന്നെ പുറത്തേക്കു പോവുകയും രോഗിക്കു സുഖം ലഭിക്കുകയും ചെയ്യും.
കാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ അതിന്റെ വിവരണങ്ങളാണ് കൂടുതൽ.
കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. നാടൻ പീച്ചിൽ കൃഷിക്കായി വളർത്തുന്നവയാണ്. വെള്ള പീച്ചിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങലിൽ കൃഷി ചെയ്യുന്നു.
ഔഷധയോഗ്യമായ ഭാഗങ്ങൾതിരുത്തുക
വേര്, കായ, വിത്ത്, പൂവ്, തണ്ട്
ഔഷധ ഗുണംതിരുത്തുക
മഞ്ഞപിത്തം, പാമ്പുവിഷം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
രസാദി ഗുണങ്ങൾതിരുത്തുക
രസം : തിക്തം, കഷായം, കടു
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
അവലംബംതിരുത്തുക
ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "ചുരയ്ക്ക, പീച്ചിൽ". കാർഷികരംഗം. ശേഖരിച്ചത് 9 ജൂലൈ 2020.
- ↑ "വിവിധ വിളകളും ഉത്പാദന രീതിയും". Vikaspedia. ശേഖരിച്ചത് 9 ജൂലൈ 2020.