പി. നരേന്ദ്രനാഥ്
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് പി. നരേന്ദ്രനാഥ്.നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവാണ് ഇദ്ദേഹം.[1][2][3][4]
P. Narendranath | |
---|---|
Born | 18 July 1934 Nellaya, a village in the Palakkad district of Kerala, India |
Died | 3 November 1991 | (aged 57)
Language | Malayalam |
Nationality | Indian |
Education | Bachelor's degree in Economics and Banking |
Genre | Children's literature |
1934-ൽ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ എന്ന ഗ്രാമത്തിൽ നരേന്ദ്രനാഥ് ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും ഇൻഷുറൻസ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരി ആയിരുന്നു പിതാവ്. അമ്മ: പൂമരത്തിൽ കുഞ്ഞിക്കുട്ടി കോവിലമ്മ.[2]
മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശ്ശൂരിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ ജോലി ചെയ്തു.
ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഖലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്.
കൃതികൾതിരുത്തുക
- നുറുങ്ങുന്ന ശൃംഖലകൾ (നാടകം)
- പറയിപെറ്റ പന്തിരുകുലം
ബാലസാഹിത്യംതിരുത്തുക
- കുഞ്ഞിക്കൂനൻ
- വികൃതിരാമൻ
- അന്ധഗായകൻ
- ഉണ്ടത്തിരുമേനി
- ഇത്തിരിക്കുഞ്ഞൻ
- മനസ്സറിയും യന്ത്രം
അവലംബംതിരുത്തുക
- ↑ "P. Narendranath - Biography". www.keralasahityaakademi.org. മൂലതാളിൽ നിന്നും 2018-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-28.
- ↑ 2.0 2.1 "Her Dad Late P. Narendranath - Sunitha Nedungadi". Sunitha Nedungadi (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2018-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-28.
- ↑ "Books by P. Narendranath (Author of പറയിപെറ്റ പന്തിരുകുലം | Parayipetta Panthirukulam)". www.goodreads.com. ശേഖരിച്ചത് 2018-04-28.
- ↑ "P Narendranath". www.indulekha.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-28.
- ↑ M, Athira (21 June 2013). "Poetic moves". The Hindu. ശേഖരിച്ചത് 28 April 2018.