പി. കുഞ്ഞുകൃഷ്ണൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഒന്നാം കേരളനിയമസഭയിൽ കരുനാഗപ്പളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ. കുഞ്ഞുകൃഷ്ണൻ (നവംബർ 1912 - 1975). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. അഷുറൻസ് കമ്മിറ്റി ചെയർമാൻ (1959-60), തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ എ. കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു. മുൻ കൊല്ലം ഡി.സി.സി. പ്രസിഡന്റും(സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡി.സി.സി. പ്രസിഡന്റാണ്)[2] ദേവസ്വം ബോർഡംഗവുമായിരുന്ന സരസ്വതി കുഞ്ഞുകൃഷ്ണനാണ് ഭാര്യ, കെ. അനിൽ, കെ. മിനി, കെ. നീത എന്നിവർ മക്കാളാണ്.

പി. കുഞ്ഞുകൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിബേബി ജോൺ
മണ്ഡലംകരുനാഗപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1912-11-00)നവംബർ , 1912
മരണം1974(1974-00-00) (പ്രായം 61–62)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിസരസ്വതി കുഞ്ഞുകൃഷ്ണൻ
കുട്ടികൾ3
As of ഒക്ടോബർ 26, 2011
ഉറവിടം: നിയമസഭ
  1. http://niyamasabha.org/codes/members/m359.htm
  2. "സരസ്വതി കുഞ്ഞുകൃഷ്ണൻ അന്തരിച്ചു". Retrieved 2020-12-22.
"https://ml.wikipedia.org/w/index.php?title=പി._കുഞ്ഞുകൃഷ്ണൻ&oldid=3500456" എന്ന താളിൽനിന്ന് ശേഖരിച്ചത്