പി.പി. സുനീർ

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി

കേരളത്തിലെ മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) പാർട്ടിയുടെ ഒരു നേതാവാണ് പി.പി. സുനീർ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ  സ്ഥാനാർത്ഥിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നു [1]. 1999 ലും 2004 ലും പൊന്നാനിയിൽ മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളായ ജി.എം. ബനാത്ത്‌വാല, ഇ അഹമ്മദ് എന്നിവർക്കെതിരെ ഏറ്റുമുട്ടിയ ചരിത്രം പി.പി സുനീറിന് ഉണ്ട്. നിലവിൽ  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എൽ ഡി എഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.

പി.പി. സുനീർ
Personal details
Bornമാറാഞ്ചേരി, പൊന്നാനി മലപ്പുറം ജില്ല,കേരളം, ഇന്ത്യ
Nationality ഇന്ത്യ ഭാരതീയൻ
Political partySouth Asian Communist Banner.svgCommunist Party of India
Spouse(s)കെ കെ ഷാഹിന
Childrenമൂന്നു മക്കൾ
Residenceമാറാഞ്ചേരി

പൊന്നാനി മാറാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച പി.പി. സുനീർ വിദ്യാർത്ഥി-യുവജനസംഘടനകളിലൂടെയാണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ സുനീർ തൃശ്ശൂർ കേരളവർമ്മ കോളജിൽ എ ഐ എസ് എഫ് നേതാവായിരുന്നു. രണ്ടു തവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്  ചെയർമാനായി. പൊന്നാനി മേഖലയിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും വർഗ്ഗ ബഹുജന സംഘടകളും വിദ്യാർഥി-യുവജന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ  പ്രവർത്തനം നടത്തി.എടപ്പാൾ പൂക്കടത്തറ ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപിക കെ കെ ഷാഹിനയാണ് ഭാര്യ.മൂന്ന് മക്കളുണ്ട്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 വയനാട് ലോകസഭാമണ്ഡലം രാഹുൽ ഗാന്ധി കോൺഗ്രസ് (ഐ.), യു.ഡി.എഫ് 7,06,367 പി.പി. സുനീർ സി.പി.ഐ., എൽ.ഡി.എഫ് 274597 തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ്., എൻ.ഡി.എ., 78816
2004 പൊന്നാനി ലോകസഭാമണ്ഡലം ഇ. അഹമ്മദ് മുസ്ലീം ലീഗ്, യു.ഡി.എഫ് പി.പി. സുനീർ സി.പി.ഐ., എൽ.ഡി.എഫ്.

അവലംബംതിരുത്തുക

  1. "കെ പി സതീഷ് ചന്ദ്രൻ വീണ്ടും സി പി എം ജില്ലാ സെക്രട്ടറി -". kasaragodchannel.com.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.പി._സുനീർ&oldid=3135217" എന്ന താളിൽനിന്ന് ശേഖരിച്ചത്