കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം ടൗണിൽ നിന്നു് 44 കിലോമീറ്റർ അകലെ കുട്ടമ്പുഴ  ഗ്രാമപഞ്ചായത്തിൽ പൂയംകുട്ടി അങ്ങാടിയിൽ നിന്നും 8 കിലോ മീറ്റർ ഉൾവനത്തിൽ ആണ് പിണ്ടിമേട്  വെള്ളച്ചാട്ടംപെരിയാറിന്റെ  പോഷകനദിയായ ഇടമലയാറിന്റെ  കൈവഴിയായ മുതിരപ്പുഴയാറിൽ  ചേരുന്ന  കരിന്തിരി ആറിൽ ആണ്  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ വെള്ളച്ചാട്ടം. പുഴയുടെ അടിവശത്തു നിന്നല്ലാതെ ഇത് പൂർണമായി കാണാൻ ആവില്ല .

പിണ്ടിമേട് വെള്ളച്ചാട്ടം
Locationപൂയംകുട്ടി, കോതമംഗലം , എറണാകുളം ജില്ല, കേരളം,ഇന്ത്യ
Watercourseകരിന്തിരിയാർ മുതിരപ്പുഴയാർ 


1981 ൽ  KSEB ഇവിടെ ഇടുക്കി അണക്കെട്ടിനു സമാനമായ 1000 മെഗാവാട്ട് ശേഷി ഉള്ള  ഒരു ജലവൈദ്യുത നിലയം  പണിയുന്നതിനായി 250 കോടിയുടെ  പദ്ധതി രൂപകല്പന ചെയ്തിരുന്നു. പിന്നീട് 210 മെഗാവാട്ട് ശേഷി ആയി  മാറ്റി പുതിയ രൂപകൽപന ചെയ്തു കൊണ്ട് 2001 ൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി  പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചു എങ്കിലും  ഇന്ത്യ ഗവൺമെന്റിന്റെ പാരിസ്ഥിതിക സാമ്പത്തിക പ്രശ്നങ്ങളാൽ അനുമതി നിഷേധിക്കപ്പെട്ടതു കാരണം ഉപേക്ഷിച്ചു.

മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമ ഇവിടെ വെച്ച് ചിത്രീകരിച്ചതോടെ കേരളം മുഴുവൻ ഈ പ്രദേശത്തിന് പ്രശസ്തി കൈവന്നു


അവലംബം തിരുത്തുക


1)https://www.tourtokeralam.com/pooyamkutty-tourism-spots/ Archived 2018-11-29 at the Wayback Machine.

2)https://www.thehindu.com/thehindu/2001/08/06/stories/0406211i.htm Archived 2002-03-13 at the Wayback Machine.

3)https://www.nativeplanet.com/travel-guide/pulimurugan-shooting-location-pooyamkutty-forests-in-ernakulam-002701.html