മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്  പാർസിക് ഹിൽ (Parsik Hill). പാർസിക് ടണൽ കടന്നുപോകുന്നത് ഈ കുന്നിനെ തുരന്നുകൊണ്ടാണ്. ഇന്ത്യയിലെ ആദ്യത്തെ റെയിൽ തുരങ്കമാണ് ഈ ടണൽ. ഇന്ത്യയിലും ഏഷ്യയിലും ഏറ്റവും നീളമുള്ളതും ഏറ്റവും പഴക്കമുള്ള തുരങ്കങ്ങളിലൊന്നായ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ്. [1]

പാർസിക് ഹിൽ
Map showing the location of പാർസിക് ഹിൽ
Map showing the location of പാർസിക് ഹിൽ
പാർസിക് ഹിൽ
Geography
LocationMaharashtra, India
Coordinates19°9′36.31″N 73°1′17.77″E / 19.1600861°N 73.0216028°E / 19.1600861; 73.0216028
Elevation235 m. (1985)
Area15 square km.
Established1806 by queen victoria
EventsRailway tunnel and bollywood film shooting
Governing bodyIndia Railway(IRCTC)

ഭൂപ്രകൃതി തിരുത്തുക

റെയിൽവേ പാതയ്ക്ക് സമാന്തരമായി തെക്കുവടക്കായി എഴുകിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന, 10 അടി ഉയരമുള്ള കുന്നിൻശിഖരമുണ്ട് ഈ കുന്നിന്. ഏകദേശം 15 ച.കി.മീ. വിസ്തൃതിയുള്ള റിസർവ് വനമാണ് ഈ കുന്ന്.

പാരിസ്ഥിതിക പ്രശ്നങ്ങൾ തിരുത്തുക

നിരവധി പക്ഷിവർഗങ്ങളും സസ്തനികളും ഉള്ള ഈ കുന്നിൽ നടക്കുന്ന അനധികൃതമായ കരിങ്കൽ ഖനനവും ഭവന നിർമ്മാണവുമാണ് ഈ കുന്ന് നേരിടുന്ന പ്രധാന പാരിസ്ഥിതിക വെല്ലുവിളികൾ.

അവലംബം തിരുത്തുക

  1. Clara Lewis, TNN (3 September 2012). "Encroachment, quarrying take a toll on Parsik Hill". Times of India. Archived from the original on 2013-04-23. Retrieved April 6, 2013.
"https://ml.wikipedia.org/w/index.php?title=പാർസിക്_ഹിൽ&oldid=3636604" എന്ന താളിൽനിന്ന് ശേഖരിച്ചത്