യക്ഷഗാനം എന്ന കലാരൂപത്തിൻ‍െറ പിതാമഹനായി ഗണിക്കപ്പെടുന്ന വ്യക്തിയാണ് പാർത്ഥി സുബ്ബ.നിലവിലിരുന്ന യക്ഷഗാന കലയെ പരിഷ്ക്കരിച്ച് ഇന്നത്തെ രൂപം നൽ‍കിയത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.ധാരാളം യക്ഷഗാന കൃതികളും ഇദ്ദേഹത്തിൻ‍െറതായി നിലവിലുണ്ട്.[1]

പാർത്ഥി സുബ്ബൻ

ജീവിത കാലം

തിരുത്തുക

കാസർ‍‍ഗോഡ് ജില്ലയിലെ കുംബ്ലയിലാണ് പാർത്ഥി സുബ്ബ ജനിച്ചത്.ജീവിതകാലഘട്ടത്തെ കുറിച്ച് ആധികാരികമായ രേഖകളൊന്നും ലഭ്യമല്ല എങ്കിലും ക്രി.ശേ 17ാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു[2].കുംബ്ലയിലെ പുരാതനമായ കണിപ്പുര ശ്രീ  ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.കുംബ്ല സീമ എന്ന പേരിൽ പുരാതന തൗളവ രാജ്യത്തിലെ ഒരു പ്രധാന മാഗണ (പ്രവശ്യ) യായിരുന്നു ഇന്നത്തെ കുംബ്ല പ്രദേശം.

പാർത്ഥി സുബ്ബ തിരുവിതാകൂറിൽ കൊട്ടാരക്കര തമ്പുരാൻെറ ആശ്രിതതം സ്വീകരിച്ച് കുറച്ച് കാലം അവിടെ തങ്ങിയിരുന്നതായ് കരുതപ്പെടുന്നു.ഇക്കാലയളവിൽ അദ്ദേഹം രാമനാട്ടം അഭ്യസിക്കുകയുണ്ടായി.രാമനാട്ടത്തിൽ അതീവ പ്രഭാവിതനായ അദ്ദേഹം കുംബ്ലയിൽ തിരിച്ചെത്തി നിലവിലിരുന്ന യക്ഷഗാനത്തെ പരിഷ്ക്കരിച്ച് ഇന്നത്തെ തെൻകുതിട്ടു ശൈലിക്ക് തുടക്കം കുറിച്ചു.രാമനാട്ടത്തിൻെറ പ്രഭാവം ഈ ശൈലിയിൽ പ്രകടമാണ്.മറ്റു ശൈലികളിൽ കാണാത്ത ചെങ്ങിലയുടെ ഉപയോഗം ഇതിനു ഉദാഹരണമാണ്.[3]

പാർത്ഥി സുബ്ബ നിരവധി യക്ഷഗാന പ്രസംഗങ്ങൾ രചിച്ചിട്ടുണ്ട്. അധികവും രാമായണത്തെ ആസ്പദമാക്കിയുള്ളവയാണ്. പുത്രകാമേഷ്ടി,പട്ടാഭിഷേക,പഞ്ചവടി,വാലിവധേ,ചൂഢാമണി,സേതുബന്ധന,അംഗമസന്ധന,യുദ്ധകാണ്ഡ,ലവകുശ,കൃഷ്ണബാലലീലേ,ഐരാവത തുടങ്ങിയവ പ്രധാന യക്ഷഗാന കൃതികളായ് ഗണിക്കപ്പെടുന്നു.ഇവ കൂടാതെ യക്ഷഗാനാവതരണത്തിലെ പുർവ്വ രംഗത്തിൽ ഉപയോഗിച്ചുവരുന്ന സഭാലക്ഷണ എന്ന ഗാനശകലത്തിൻെറ കർത്താവായും പാർത്ഥി സുബ്ബയെ കാണുന്നവരുണ്ട്.എന്നാൽ ഇതു സ്ഥിതീകരിക്കപ്പെട്ടിട്ടില്ല.[4]

നിലവിൽ കാസർഗോഡു ജില്ലയിലെ കുംബ്ല ആസ്ഥാനമായി പാർത്ഥി സുബ്ബ യക്ഷഗാന കാലാ സംഘം പ്രവർത്തിക്കുന്നുണ്ട്.യക്ഷഗാന കലാകാരന്മാർക്കായി കർണ്ണാടക സർക്കാർ പാർത്ഥി സുബ്ബ പുരസ്ക്കാരം നൽകിവരുന്നു.[5]

  1. "http://yakshagana.com/poet-parthisubba/". {{cite web}}: External link in |title= (help)
  2. "http://yakshagana.com/poet-parthisubba/". {{cite web}}: External link in |title= (help)
  3. "http://yakshagana.com/poet-parthisubba/". {{cite web}}: External link in |title= (help)
  4. "http://yakshagana.com/poet-parthisubba/". {{cite web}}: External link in |title= (help)
  5. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=പാർത്ഥി_സുബ്ബ&oldid=3771989" എന്ന താളിൽനിന്ന് ശേഖരിച്ചത്