മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാട്ടം. അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ്‌ പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു.[1]

ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. ടിപ്പു സുൽത്താന്റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ കഴിയുമായിരുന്നത്രേ. ശത്രുക്കൾക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാൻ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായി.[2]

എത്തിച്ചേരാൻ തിരുത്തുക

അങ്ങാടിപ്പുറം- കോട്ടക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾ പടിയിൽ നിന്ന്‌ രണ്ടു കിലോ മീറ്റർ യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം.

അവലംബം തിരുത്തുക

  1. "500 അടി ഉയരത്തിൽ നിന്നും വെള്ളം താഴെക്ക്‌ പാലൂർ കോട്ട വെള്ളച്ചാട്ടം കാടുമൂടുന്നു". മംഗളം. Archived from the original on 2016-06-29. Retrieved 28 ജൂൺ 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  2. രാജേഷ്.ആർ, എഴുത്ത്, ചിത്രങ്ങൾ:. "ടിപ്പു ഒളിവിൽ കഴിഞ്ഞ ഇടം... പച്ചപ്പുകൊണ്ട് പ്രകൃതി തീർത്ത പാലൂർ കോട്ട". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2019-08-17. Retrieved 2019-08-18.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക