പാറകൾക്കുള്ളിൽ രൂപപ്പെടുന്ന സ്വാഭാവിക  സുഷിരത്തിലൂടെ വെള്ളം ആഴ്ന്നിറങ്ങി രാസപ്രവർത്തനത്തിലൂടെ വിള്ളലുകൾ രൂപപ്പെടുകയും പിന്നീട് ഈ വിള്ളലിലൂടെ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച്‌ കയറുമ്പോൾ പാറകളുടെ ബന്ധം വേർപ്പെട്ട് താഴേക്ക് പതിക്കുന്ന ഭൂമിശാസ്ത്ര പ്രതിഭാസമാണ് പാറ വീഴ്ച അഥവാ റോക്ക് ഫാൾ. [1] പാറകൾ 'വെതറിങ്' പ്രക്രിയയിലൂടെ രാസപ്രവർത്തനത്തിന് വിധേയമായി 'ഫ്രാക്ചർ സോണു'കൾ രൂപംകൊള്ളുന്നതാണ് ഈ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം. ഒരു പ്രദേശത്ത് ദിവസങ്ങളായുള്ള ശക്തമായ മഴപെയ്യുന്നതും ഒരു പ്രധാന കാരണമാണ്. റോക്ക് ഫാൾ പ്രക്രിയയുടെ ഫലമായി മലമുകളിൽ പലഭാഗത്തായി വലിയ വിള്ളൽ രൂപപ്പെടാറുണ്ട്. [2]

കേരളത്തിൽ തിരുത്തുക

2019 ആഗസ്റ്റ് മാസത്തിൽ നേര്യമംഗലം ടൗണിന് സമീപനം, ഇടുക്കി റോഡിന്റെ വശത്തുള്ള വൻ പാറക്കെട്ട് ഇടിഞ്ഞുവീണത് 'റോക്ക് ഫാൾ' എന്ന പ്രതിഭാസം നിമിത്തമാണെന്ന് കണ്ടെത്തിയിരുന്നു. [3]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. https://www.britannica.com/science/rockfall
  2. https://www.sciencedirect.com/topics/earth-and-planetary-sciences/rockfall
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-23. Retrieved 2019-08-23.
"https://ml.wikipedia.org/w/index.php?title=പാറ_വീഴ്ച&oldid=3806020" എന്ന താളിൽനിന്ന് ശേഖരിച്ചത്