കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമായിരുന്നു പള്ളിപ്രം ബാലൻ.

പള്ളിപ്രം ബാലൻ
പന്ത്രണ്ടാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
20062011
മുൻഗാമിഎം. കുമാരൻ
പിൻഗാമിമണ്ഡലം ഇല്ലാതായി.
മണ്ഡലംഹോസ്‌ദുർഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1939-10-10)ഒക്ടോബർ 10, 1939
പള്ളിപ്രം
മരണംഏപ്രിൽ 29, 2017(2017-04-29) (പ്രായം 77)
കണ്ണൂർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
As of മേയ് 6, 2017
ഉറവിടം: നിയമസഭ

ജീവിതരേഖ തിരുത്തുക

കറത്തുട്ടി - പാച്ചു ദമ്പതികളുടെ മകനായി 1939 ഒക്ടോബർ 10-ന് കണ്ണൂർ ജില്ലയിലെ പള്ളിപ്രത്ത് ജനിച്ച ബാലൻ 2017 ഏപ്രിൽ 29 ന് മരിച്ചു. സ്‌കൂൾ കാലം തൊട്ട് തന്നെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ അദ്ദേഹം 1953ൽ ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. [1] പാർട്ടിയുടെ നിരവധി സമര പരിപാടികളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.

അധികാരസ്ഥാനങ്ങൾ തിരുത്തുക

  • 1996-2005 - കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
  • 1976 - സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം
  • 1987-1991 - സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പപറേഷൻ ചെയർമാൻ
  • 1973-1974 - എ.ഐ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി
  • 1973-1975 - കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗം
  • 1970-1975 - വലിയന്നൂർ ബ്രാഞ്ച് സെക്രട്ടറി
  • 1970-1972 - കണ്ണൂർ താലൂക്ക് സെക്രട്ടറി
  • കണ്ണൂർ ജില്ലാ സെക്രട്ടറി
  • കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം
  • ബി.കെ.എം.യു. സംസ്ഥാന പ്രസിഡന്റ്
  • ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ
  • കേരള ആദിവാസി യൂണിയൻ സംസ്ഥാന സെക്രട്ടറി
  • സി പി ഐ ജില്ലാ അസി. സെക്രട്ടറി
  • സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം
  • തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി
  • എ.ഐ.വൈ.എഫ്. താലൂക്ക് സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ഭൂരിപക്ഷം
2006 ഹോസ്ദുർഗ്ഗ് പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്. പി. രാമചന്ദ്രൻ ഡി.ഐ.സി., യു.ഡി.എഫ്. 34939[2]
1987 ഹോസ്ദുർഗ്ഗ് എൻ.മനോഹരൻ മാസ്റ്റർ ഐ.എൻ.സി യു.ഡി.എഫ്. പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്. 59[3]

കുടുംബം തിരുത്തുക

എ. പുഷ്‌പയാണ് ഭാര്യ. മക്കൾ: സുനിൽ കുമാർ, ശെൽവൻ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-30. Retrieved 2017-05-06.
  2. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
"https://ml.wikipedia.org/w/index.php?title=പള്ളിപ്രം_ബാലൻ&oldid=3814582" എന്ന താളിൽനിന്ന് ശേഖരിച്ചത്