ഒരിനം ഭക്ഷ്യയോഗ്യമായ കടൽ മത്സ്യം. മധ്യ തിരുവിതാംകൂറിൽ പല്ലിക്കോര എന്നറിയപ്പെടുന്ന ഈ മത്സ്യത്തിനു ഘോൾ മത്സ്യം എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: പ്രോട്ടോണിബിയ ഡയകാന്തസ്)[1] ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു.[1] ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്.[2], [3]

പല്ലിക്കോര
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. diacanthus
Binomial name
Protonibea diacanthus
(Lacepède, 1802)

അവലംബം തിരുത്തുക

  1. 1.0 1.1 "ഒരു മീനിന് അഞ്ചര ലക്ഷം!". ജന്മഭൂമി - Janmabhumi Daily. 2018-08-07. Archived from the original on 2019-12-21. Retrieved 2018-09-30.
  2. "Mumbai Fishermen Strike 'Ghol', Sell a Fish for Rs 5.5 Lakh" (in ഇംഗ്ലീഷ്). ന്യൂസ് 18. Retrieved 30 September 2018.
  3. Nair, Sandhya (7 August 2018). "Mumbai catch fetches Rs5.5L". The Times of India. Retrieved 23 September 2018.
"https://ml.wikipedia.org/w/index.php?title=പല്ലിക്കോര&oldid=3636283" എന്ന താളിൽനിന്ന് ശേഖരിച്ചത്