പ്രധാന മെനു തുറക്കുക

ഹൈന്ദവവേദാന്തത്തിൽ ഭൗതികപ്രപഞ്ചത്തിൽ നിന്നുമുള്ള എല്ലാ ബന്ധങ്ങളിൽനിന്നും വിമുക്തി നേടിയ അവസ്ഥയെക്കുറിച്ച് പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു പദമാണു് പരബ്രഹ്മം. കാണായ പ്രപഞ്ചത്തെ 'ഇദം' എന്നും അതിനു കാരണമായ നിത്യവും സത്യവുമായ ചൈതന്യത്തെ 'തത്' എന്നും വേദാന്തികൾ വിളിക്കുന്നു. 'തത്' എന്ന ആശയത്തിന്റെ മറ്റൊരു പേരാണു് പരബ്രഹ്മം. "പര" എന്നാൽ എല്ലാത്തിനും അതീതമായത് എന്നർത്ഥം. "ബ്രഹ്മം"എന്നാൽ പ്രപഞ്ചം എന്നാണ് അർത്ഥം. അപ്പോൾ പ്രപഞ്ചത്തിനും അതീതനായ ദൈവം എന്നാണ് പരബ്രഹ്മം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. "ഓം" അഥവാ ഓംകാരമാണ് പരബ്രഹ്മത്തെ കുറിക്കുന്ന ചിഹ്നം. പരബ്രഹ്മത്തെ ത്രിഗുണങ്ങൾ ഉള്ളതായും ഗുണങ്ങൾക് അതീതനായും കണക്കാക്കുന്നു; ഇവയാണ് സഗുണ പരബ്രഹ്മവും നിർഗുണ പരബ്രഹ്മവും. സഗുണ പരബ്രഹ്മത്തിന്റെ സാത്വിക രാജസിക താമസിക ഗുണങ്ങളിൽ നിന്നാണ് ത്രിമൂർത്തികൾ ഉണ്ടായതെന്ന് ഹൈന്ദവ പുരാണങ്ങൾ പറയപ്പെടുന്നത്‌. പരമാത്മാവിന്റെ സത്വ ഗുണം "മഹാവിഷ്ണുവായും", തമോഗുണം "ശിവനായും", രജോ ഗുണത്തെ "ബ്രഹ്‌മാവായും" കണക്കാക്കുന്നു.

മഹാഭാഗവതവും ഭഗവദ്ഗീതയും, വൈഷ്‌ണവ സങ്കൽപ്പമനുസരിച്ച്‌" ആദിനാരായണൻ അഥവാ മഹാവിഷ്‌ണു തന്നെയാണ്‌ പരമാത്മാവും, ഓംകാരവും, പരബ്രഹ്മമെന്നും രേഖപ്പെടുത്തുന്നൂ. മഹാവിഷ്ണുവിൽ/ആദി നാരായണനിൽ" ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും അഥവാ സർവ്വേശ്വരനായും ഹൈന്ദവവേദാന്തത്തിൽ പറയപെടുന്നു. "ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" എന്ന് മറ്റൊരു പേരും ഉണ്ട് മഹാവിഷ്‌ണുവിന്‌. ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.ആയതിനാൽ സാക്ഷാൽ ആദിനാരായണൻ തന്നെയാണ്‌ പരബ്രഹ്മമെന്ന്‌ പുരാണങ്ങൾ സൂചിപിക്കുന്നു. ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ ആദിനാരായണൻ/മഹാവിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് ഭഗവാൻ ആദിനാരായണൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി. ആദിനാരായണൻ/മഹാവിഷ്‌ണു തന്നെയാണ്‌ പരബ്രഹ്മമെന്ന്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നു. മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. സാക്ഷാൽ പരബ്രഹ്മനായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി ഭക്തർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയായ ആദിനാരായണൻ തന്നെ ആണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ ഭക്തർ കാണുന്നു.


ശൈവ സങ്കൽപ്പമനുസരിച്ച്‌ പരമശിവനെ" ഓംകാരം അഥവാ പരബ്രഹ്മമായി കണക്കാക്കുന്നു.സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ പഞ്ചകൃത്യങ്ങൾ നിർവ്വഹിക്കുന്നത് ആദിദേവനായ "ശിവനാണ്" എന്നാണ് വിശ്വാസം അതിനാൽ ശിവനെ പരമേശ്വരൻ എന്ന് വിളിക്കുന്നു. "ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ" എന്നി അഞ്ചു മുഖങ്ങൾ ഉള്ളതിനാൽ "പഞ്ചവക്ത്രൻ" എന്നും, സർവ്വവും ശിവമയമായതിനാൽ "പരബ്രഹ്മ സ്വരൂപനെന്നും", സർവ്വ ദേവീദേവന്മാരും ശിവനിൽനിന്നുണ്ടായത് കൊണ്ട് "ആദിദേവൻ","ദേവാദിദേവൻ","സർവ്വേശ്വരൻ" എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. നിർഗുണ പരബ്രഹ്മമെന്നും, ചിദംബരൻ, പരമാത്മാവ് എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു.

എന്നാൽ ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയാണ്‌ പരബ്രഹ്മമെന്ന്‌ ദേവീപുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭഗവതിയുടെ ഈ കൃത്യമുഖങ്ങളെ ഗുണത്രയമനുസരിച്ചു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ ആരാധിക്കുന്നു. ഈ പരബ്രഹ്മത്തെ ഭുവനേശ്വരി എന്ന്‌ വിളിക്കപ്പെടുന്നു.

പ്രപഞ്ചം നിർമ്മിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്ഥല കാലങ്ങളും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങലളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലാം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. വൈഷ്ണവർ ആദിനാരായണനെന്നും, ശൈവർ ശിവമെന്നും, ശാക്തേയർ ആദിപരാശക്തിയെന്നും, വിഘ്‌നേശ്വരനെന്നും പരബ്രഹ്മത്തെ വിളിക്കുന്നു. സകല ദേവതകളെയും പരബ്രഹ്മ സ്വരൂപികൾ ആയാണ് കണക്കാക്കുന്നത്. ഓം എന്ന ശബ്ദവും പരബ്രഹ്മത്തെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. ഓംകാരം എന്നറിയപ്പെടുന്നതും പരബ്രഹ്മം തന്നെയാണ്.

"https://ml.wikipedia.org/w/index.php?title=പരബ്രഹ്മം&oldid=3192256" എന്ന താളിൽനിന്ന് ശേഖരിച്ചത്