ഭാരതത്തിന്റെ തനതു സൂപ്പർ കമ്പ്യൂട്ടർ ശ്രേണിയാണ് പരം(PARAM). പുണെ ആസ്ഥാനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങാണ് പരം സൂപ്പർ കമ്പ്യൂട്ടറുകൾ രൂപകല്പന ചെയ്യുന്നതും നിർമ്മിക്കുന്നതും.

ചരിത്രം തിരുത്തുക

ഭാരതം പൊഖ്രാൻ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക ഭാരതത്തിലേക്കുള്ള സൂപ്പർ കമ്പ്യൂട്ടറിന്റെ കയറ്റുമതി നിരോധിച്ചു. ഇതാണ് സൂപ്പർ കമ്പ്യൂട്ടിങ്ങ് മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും തനതായി സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാനുമുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് വിത്തുപാകിയത്.

ഈ ലക്ഷ്യം കൈവരിക്കാൻ ഭാരത സർക്കാരിന്റെ വിവരസാങ്കേതിക വകുപ്പിനു കീഴിൽ സ്വയംഭരണാവകാശമുള്ള സംഘടനയായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് 1988-ൽ പുണെയിൽ സ്ഥാപിതമായി. പരം പദ്ധതിക്കു വേണ്ടി 30 കോടി രൂപ അനുവദിച്ചു. 3 കൊല്ലമായിരുന്നു പദ്ധതിയുടെ ആദ്യം നിശ്ചയിക്കപ്പെട്ട കാലാവധി. ഈ സമയവും തുകയും നിശ്ചയിക്കപ്പെട്ടത് അമേരിക്കയിൽ നിന്നും ഒരു സൂപ്പർ കമ്പ്യൂട്ടർ വാങ്ങാൻ വേണ്ടി വരുന്ന തുകയും സമയവും കണക്കാക്കിയാണ്.

പരത്തിന്റെ ആദ്യ പ്രോട്ടോടൈപ്പ് 1990-ൽ സൂറിച്ച് സൂപ്പർ കമ്പ്യൂട്ടർ പ്രദർശനത്തിൽ പുറത്തിറക്കപ്പെട്ടു. 1991-ൽ ഭാരതത്തിന്റെ ആദ്യ സൂപ്പർ കമ്പ്യൂട്ടറായ പരം 8000 പ്രവർത്തനക്ഷമമായി.

പരം ശ്രേണി തിരുത്തുക

പരം 8000 തിരുത്തുക

പരം 8000 1991-ൽ പ്രവർത്തനക്ഷമമായി. ഇന്മോസ്(Inmos) 8000 ട്രാൻസ്പ്യൂട്ടറുകളാണ് പരം 8000 ഉപയോഗിച്ചിരുന്നത്.64 പ്രോസസ്സറുകളാണ് 8000 ൽ ഉപയോഗിച്ചിരുന്നത്.

പരം 8600 തിരുത്തുക

8000 പരിഷ്കരിച്ച് പുറത്തിറക്കിയ 8600 ൽ 256 പ്രോസെസ്സറുകൾ ഉപയോഗിച്ചിരിക്കുന്നത്. 4 ഇന്മോസ് 8000 ചിപ്പുകൾക്ക് ഒരു ഇന്റൽ ഐ860 കോപ്രൊസസ്സർ വീതം 8600ൽ അടക്കം ചെയ്തിരുന്നു. 5 ഗിഗാഫ്ലോപ്സ് വേഗതയാണ് 8600നു ഉണ്ടായിരുന്നത്.

പരം 9900/എസ് എസ് തിരുത്തുക

മോഡുലർ രൂപകല്പനയിൽ ഉണ്ടാക്കിയ പരം 9900 20 മുതൽ 200 വരെ പ്രോസെസ്സറുകളെ അടക്കം ചെയ്യാനുള്ള കഴിവുള്ളതായിരുന്നു. സൂപ്പർസ്പാർക് പ്രോസെസ്സറുകളാണ് ഉപയോഗിച്ചിരുന്നത്. അൾട്രാസ്പാർക് പ്രോസെസ്സർ ഉപയോഗിച്ച് പരം 9900/യുഎസ് ഡി ഇ സി ആൽഫ പ്രോസസ്സർ ഉപയോഗിച്ച് പരം 9900/എ എ എന്നീ വിഭാഗങ്ങളും പരം 9900നു ഉണ്ട്.

പരം 10000 തിരുത്തുക

1998ലാണ് പരം 10000 നിർമ്മിക്കപ്പെട്ടത്. വിവിധ സ്വതന്ത്ര നോഡുകൾ സംയോജിപ്പിച്ചാണ് പരം 10000 പ്രവർത്തിക്കുന്നത്. ഓരോ സ്വതന്ത്ര നോഡും സൺ എന്റർപ്രൈസ് 250 സെർവർ സിസ്റ്റത്തിൽ അധിഷ്ടിതമാണ്. ഈ സെർവറുകൾ ഓരോന്നും രണ്ട് 400 മെഗാഹെർട്സ് അൾട്രാസ്പാർക് II പ്രോസസ്സറുകൾ ഉപയോഗിക്കുന്നു. 6.4 ഗിഗാഫ്ലോപ്സ് മുതൽ 1 ടെറാഫ്ലോപ്സ് വരെ വേഗത പരം 10000ന്റെ വിവിധ രൂപകല്പനകൾ കാണിക്കുന്നു.

പരം പദ്മ തിരുത്തുക

ഏപ്രിൽ 2003നു പ്രവർത്തന സജ്ജമായ പരം പദ്മ[1] 1 ടെറാഫ്ലോപ് വേഗതയും 1 ടെറാബൈറ്റ് മെമ്മറിയും ഒത്തിണങ്ങിയതാണ്.1 ഗിഗാഹെർട്സ് വേഗതയുള്ള 248 ഐബിഎം പവർ4 പ്രോസസ്സറുകളാണ് പദ്മക്കു ശക്തി പകരുന്നത്.ഐബിഎം എയിക്സ്(AIX)1.5എൽ ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 1 ടെറാഫ്ലോപ്സ് വേഗത മറികടന്ന ആദ്യ ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടർ പരം പദ്മ ആണ്.[2]

പരം യുവ തിരുത്തുക

നവംബർ 2008ൽ പ്രവർത്തന സജ്ജമായ പരം യുവ 54 ടെറാഫ്ലോപ്സ്[3] പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന സൂപ്പർ കമ്പ്യൂട്ടർ ആണ്.ഇന്റൽ 73xx അധിഷ്ടിതമായ 2.9 ഗിഗാഹെർട്സ് വേഗതയുള്ള 4608 പ്രോസെസർ കോറുകളാണ് യുവയിൽ പ്രവർത്തിക്കുന്നത്. 25 ടെറാബൈറ്റ് മുതൽ 200 ടെറാബൈറ്റ് വരെ മെമ്മറി യുവക്കുണ്ട്.2013 ഫെബ്രുവരിയിൽ സി ഡാക്ക് പരം 2 എന്ന സൂപ്പർ കംപ്യൂട്ടർ വികസിപ്പിച്ചു.[4]

പരം കാഞ്ചൻജംഗ തിരുത്തുക

2016 ഏപ്രിലിൽ പരം കാഞ്ചൻജംഗ എന്ന സൂപ്പർ കംപ്യൂട്ടർ ഐ ഐ ടി സിക്കിമിൻറെ റാവംഗ്ല ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.[5]

പരം ഇഷാൻ തിരുത്തുക

2016 സെപ്റ്റംപറിൽ പരം ഇഷാൻ എന്ന സൂപ്പർ കംപ്യൂട്ടർ ഗുവഹാട്ടി ഐ ഐ ടി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.[6]

അവലംബം തിരുത്തുക

  1. Beary, Habib (1 April 2003). "India unveils huge supercomputer". BBC News.
  2. "C-DAC Press Kit: A Success Story". C-DAC: Centre for Development of Advanced Computing. Retrieved 15 September 2011. PARAM Padma, breaking the teraflop (thousand billion flops) barrier in 2002 with a peak speed of 1 Tflop
  3. "Top500: "PARAM Yuva" Cluster (Performance)". Archived from the original on 2012-03-20. Retrieved 15 September 2011.
  4. "C-DAC unveils India’s fastest supercomputer - Times Of India". 2013-06-02. Archived from the original on 2013-06-02. Retrieved 2021-05-21.
  5. https://www.cdac.in/index.aspx?id=pk_pr_prs_rl228. Retrieved 21.05.2021. {{cite web}}: Check date values in: |access-date= (help); Missing or empty |title= (help)
  6. Sep 20, TNN | Updated:; 2016; Ist, 12:30. "Supercomputer PARAM-ISHAN launched at IIT - Times of India" (in ഇംഗ്ലീഷ്). Retrieved 2021-05-21. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=പരം&oldid=3776772" എന്ന താളിൽനിന്ന് ശേഖരിച്ചത്