ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് പതികി ഹാരതീ രേ

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി പതികി ഹാരതീ രേ സീതാ ഹേ കന്യകമാരേ നമുക്ക് സീതാപതിയ്ക്ക് ആരതിയർപ്പിക്കാം
അനുപല്ലവി അതി മൃദുതര സത്വ ഭാഷണുനികി
അഖിലാണ്ഡ നാഥുനികി സീതാ
സർവ്വലോകങ്ങളുടെയും ദേവനായ സൗമ്യനും മൃദുഭാഷിയുമായ
ഹേ കന്യകമാരേ നമുക്ക് ആ സീതാപതിയ്ക്ക് ആരതിയർപ്പിക്കാം
ചരണം 1 ബംഗരു രംഗു ഭുജംഗുനി പൈനി ചെ-
ലംഗുചുനു മരകതാംഗുഡു മെരുപു
തെരംഗുന മെരയു തനയംഗനതോ
പലുകംഗ ജൂചിയുപ്പൊംഗുചു സീതാ
ഇടിമിന്നലിന്റെ തിളക്കമുള്ള തന്റെ ഭാര്യയോടു
സംസാരിക്കുന്ന സ്വർണ്ണവർണ്ണമുള്ള
സർപ്പശ്രേഷ്ഠനായ ശേഷനുമുകളിൽ കിടക്കുന്ന
മരതകവർണ്ണമുള്ള സീതാപതിക്ക്
ചരണം 2 അക്കരതോനിരു പ്രക്കല നിലിചി ത-
ളുക്കനി മെരയഗ ചക്കനി മോമുന
ചുക്കല രായനി മക്കുവതോ സരി
മുക്കെര കദലഗ ഗ്രക്കുന സീതാ
നമ്മുടെ സുന്ദരമുഖത്ത് ചന്ദ്രനെയോർമ്മിപ്പിക്കുന്ന
രത്നത്തിന്റെ മൂക്കുത്തികൾ തിളങ്ങുന്നതുപോലെ
തിളങ്ങിക്കൊണ്ട് ഭഗവാന്റെ ഇരുവശത്തും
നിന്നുകൊണ്ട്
ചരണം 3 രാജ വിഭാകര രാജ ധരാമര
രാജ ശുകാജ വിരാജുലു ജൂഡഗ
രാജമാനമഗു ഗാജുലു ഘല്ലന
രാജിത ത്യാഗരാജ നുതുനികി ശ്രീ
നമ്മുടെ വളയുടെ കിലുക്കങ്ങൾ ചന്ദ്രനും സൂര്യനും
ശിവനും ഇന്ദ്രനും ശുകനും ബ്രഹ്മാവും ഗരുഡനും
വീക്ഷിക്കുമ്പോൾ ത്യാഗരാജനാൽ
ആരാധിക്കപ്പെടുന്ന ആ സീതാപതിക്ക്

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പതികി_ഹാരതീ_രേ&oldid=3516681" എന്ന താളിൽനിന്ന് ശേഖരിച്ചത്