പഠനയാത്ര
വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ഒരു കൂട്ടം ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് പൊതുവായി അറിയപ്പെടുന്നത്. അതുപോലെ, പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത് അമേരിക്കയിൽ ഫീൾഡ് ട്രിപ്പ് എന്നും, യുകെയിലും, ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സ്കൂൾ ട്രിപ്പ് എന്നും, ഫിലിപ്പീൻസിൽ ലക്ബയ് അരൽ (lakbay aral) എന്നും, ജപ്പാനിൽ എൻസോകു (Ensoku) എന്നും, ജർമനിയിൽ ക്ലാസെൻഫഹ്ർട്ട് (Klassenfahrt) എന്നും ഇറ്റലിയിൽ ഗിത (gita) എന്നും അറിയപ്പെടുന്നു.
യാത്രയുടെ ലക്ഷ്യം സാധാരണയായി വിദ്യാഭ്യാസം, പരീക്ഷണേതര ഗവേഷണം അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറത്തുള്ള അനുഭവങ്ങൾ നൽകുക എന്നിവയാണ്. ഒരു വിഷയം അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ ഒരു ഗുണം. കൂടാതെ ഫീൽഡ് ട്രിപ്പുകൾ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും താഴ്ന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ നേടുന്നതിന് സഹായിക്കുന്നു.[1]
സ്റ്റഡി ടൂറുകൾ മിക്കപ്പോഴും ഒരുക്കം, പ്രവർത്തനങ്ങൾ, തുടർ-പ്രവർത്തനം എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് നടത്തുന്നത്. സിദ്ധാന്തങ്ങളും (തിയറി) അതിന്റെ പ്രായോഗികതയും തമ്മിലുള്ള ബന്ധം മനസ്സിലാകക്കുകയാണ് സ്റ്റഡി ടൂറിൽ പ്രധാനം. ഒരുക്കം വിദ്യാർത്ഥിക്കും അധ്യാപകനും ബാധകമാണ്. ഒരുക്കം എന്ന നിലയിൽ യാത്രയ്‌ക്ക് മുമ്പായി സമയമെടുത്ത് ലക്ഷ്യസ്ഥാനത്തെക്കുറിച്ചും വിഷയത്തെക്കുറിച്ചും അറിയാൻ ശ്രമിക്കുന്നു. അതിനു ശേഷം യാത്ര തീരുമാനിക്കുന്നു. സ്റ്റഡി ടൂർ പ്രവർത്തനങ്ങളിൽ പലപ്പോഴും പ്രഭാഷണങ്ങൾ, വർക്ക്‌ഷീറ്റുകൾ, വീഡിയോകൾ, പ്രകടനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ട്രിപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ ക്ലാസ് മുറിയിൽ നടക്കുന്ന ചർച്ചകളാണ് ഫോളോ-അപ്പ് പ്രവർത്തനങ്ങൾ.[2]
പാശ്ചാത്യ സംസ്കാരത്തിൽ സ്കൂൾ വർഷങ്ങളിൽ തന്നെ പഠന യാത്രകളുണ്ട്. പ്രകൃതിശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യകാല ഗവേഷണങ്ങളിൽ ഭൂരിഭാഗവും ഈ രൂപത്തിലായിരുന്നു. പഠന യാത്രകളിലൂടെ ശാസ്ത്രത്തിന് സംഭാവന നൽകിയ വ്യക്തികളിൽ ഒരാളാണ് ചാൾസ് ഡാർവിൻ.
മൃഗശാലകൾ, പ്രകൃതി കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഏജൻസികളായ ഫയർ സ്റ്റേഷനുകൾ, ആശുപത്രികൾ, സർക്കാർ ഏജൻസികൾ, പ്രാദേശിക ബിസിനസുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, സയൻസ് മ്യൂസിയങ്ങൾ, ഫാക്ടറികൾ എന്നിവ ജനപ്രിയ സ്റ്റഡി ടൂർ സൈറ്റുകളിൽ ഉൾപ്പെടുന്നു. ഇത്തരം യാത്രകൾ കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നു, ഒപ്പം അവയിൽ ഏതെങ്കിലും തരത്തിലുള്ള കമ്മ്യൂണിറ്റി സേവനം കൂടി ഉൾപ്പെടുത്തിയാൽ അത് സമൂഹത്തിന് പ്രയോജനം ചെയ്യുകയും ചെയ്യും. സ്റ്റഡി ടൂറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ സാധാരണ ദിനചര്യയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും, മറ്റ് തരത്തിലുള്ള പഠനം അനുഭവിക്കാനും അവസരമൊരുക്കുന്നു. മൃഗശാലകൾ, പ്രകൃതി കേന്ദ്രങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ പലപ്പോഴും കുട്ടികൾക്ക് സസ്യങ്ങളോ മൃഗങ്ങളെയോ സ്പർശിക്കാൻ അനുവദിക്കുന്ന ഒരു സംവേദനാത്മക പ്രദർശനവുമുണ്ടാകാറുണ്ട്.[3]
സൈറ്റ് സ്കൂൾ
തിരുത്തുകസ്റ്റഡി ടൂറിലെ ഒരു വ്യതിയാനം "സൈറ്റ് അധിഷ്ഠിത പ്രോഗ്രാം" അല്ലെങ്കിൽ "സൈറ്റ്-സ്കൂൾ" മോഡലാണ്, അവിടെ സൈറ്റിലെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ഒരു ക്ലാസ്, ഒരു ആഴ്ച മുഴുവനായി സ്കൂളിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് താൽക്കാലികമായി മാറ്റുന്നു. 1993 ൽ കാനഡയിലെ ആൽബെർട്ടയിലെ കാൽഗറി മൃഗശാലയിലാണ് ഈ സമീപനം ആദ്യമായി വികസിപ്പിച്ചെടുത്തത്, 1994 ൽ "സൂ സ്കൂൾ" ഉദ്ഘാടനം ചെയ്തു. 1995-ൽ കാൽഗറി ബോർഡ് ഓഫ് ഗ്ലെൻബോ മ്യൂസിയത്തെയും ആർക്കൈവുകളെയും സമീപിച്ച് "മ്യൂസിയം സ്കൂൾ" സൃഷ്ടിച്ചു. തുടർന്ന് കാൽഗറി സയൻസ് സെന്റർ (1996), കാൽഗറി സർവകലാശാല (1996), കാനഡ ഒളിമ്പിക് പാർക്ക് (1997), ഇംഗ്ലെവുഡ് പക്ഷിസങ്കേതം (1998), കാൽഗറി സിറ്റി ഹാൾ (2000), ക്രോസ് കൺസർവേഷൻ ഏരിയ (2000), കാൽഗറി സ്റ്റാമ്പേഡ് (2002), കാൽഗറി എയ്‌റോ-സ്‌പേസ് മ്യൂസിയം (2005), ഫയർ ട്രെയിനിംഗ് അക്കാദമി (2008) എന്നിവിടങ്ങളിൽ ക്ലാസുകൾ നടത്തി. ഈ മോഡലിന്റെ ആഗോള ഏകോപനം "ബിയോണ്ട് ദ ക്ലാസ് റൂം നെറ്റ്‌വർക്ക്" വഴിയാണ്.[4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Greene, Kisida, Bowen, Jay P., Brian, Daniel H. "The Educational Value of Field Trips". Education Next. Retrieved 4 March 2015.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Bitgood, Stephen (Summer 1989). "School Field Trips: An Overview".
{{cite journal}}
: Cite journal requires|journal=
(help) - ↑ Kulas, Michelle. "What are the Benefits of Field Trips for Children?". LIVESTRONG.com. Retrieved 4 March 2015.
- ↑ http://btcn.ca/