പട്ടാളത്ത് പള്ളി, കൊല്ലം
കൊല്ലം ജില്ലയിലെ മുസ്ലീം പള്ളി
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മുസ്ലീം പള്ളിയാണ് പട്ടാളത്ത് പള്ളി അഥവാ പട്ടാളത്ത് പള്ളി മുസ്ലീം ജമാഅത്ത് (Pattalathu Pally Muslim Jama Ath). കൊല്ലം റെയിൽവേ സ്റ്റേഷനും[1] പബ്ലിക് ലൈബ്രറിക്കും സമീപമാണ് പള്ളി സ്ഥിതിചെയ്യുന്നത്. 1898-ൽ കൊല്ലത്തു നിലയുറപ്പിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ഹനഫി മുസ്ലീം സൈനികരെ കബറടക്കുന്നതിനു വേണ്ടിയാണ് പള്ളി പണികഴിപ്പിച്ചത്.[അവലംബം ആവശ്യമാണ്] വെള്ളിയാഴ്ചകളിൽ ജുമുഅ നിസ്കാരത്തിനായി ധാരാളം വിശ്വാസികൾ ഇവിടെയെത്താറുണ്ട്.
പട്ടാളത്ത് പള്ളി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കൊല്ലം |
ജില്ല | കൊല്ലം ജില്ല |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
പ്രവർത്തന സ്ഥിതി | പ്രവർത്തിക്കുന്നു |
എത്തിച്ചേരുവാൻ
തിരുത്തുക- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയകാവ് ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ 200
മീറ്റർ സഞ്ചരിച്ചാൽ വൈ.എം.സി.എ. റോഡിലെത്താം. അവിടെ നിന്ന് ഇടത്തേക്കു തിരിഞ്ഞാൽ പട്ടാളത്ത് പള്ളിയിൽ എത്തിച്ചേരാം.
- ചിന്നക്കട ക്ലോക്ക് ടവറിൽ നിന്ന് എസ്.എം.പി.യിലേക്കു പോകുന്ന വൈ.എം.സി.എ. റോഡിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ പള്ളിയിൽ എത്തിച്ചേരാം.
- ദേശീയപാത 66-ൽ നിന്ന് ചിന്നക്കടയിലേക്കു പോകുന്ന വൈ.എം.സി.എ. റോഡിലൂടെ പള്ളിയിൽ എത്തിച്ചേരാവുന്നതാണ്.
സമീപസ്ഥലങ്ങൾ
തിരുത്തുക- സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം, കൊല്ലം
- കൊല്ലം പുതിയകാവ് ദേവീക്ഷേത്രം
- കൊല്ലം പബ്ലിക് ലൈബ്രറി
അവലംബം
തിരുത്തുക- ↑ "തെക്കൻ കേരളത്തിന്റെ സംഘചലനത്തിന് ഉണർവ് നൽകി സാരഥി സംഗമം". സുപ്രഭാതം ദിനപത്രം. Retrieved 6 August 2018.[പ്രവർത്തിക്കാത്ത കണ്ണി]