ഓസ്‌ട്രേലിയയിലെ തെക്കൻ ഗ്രേറ്റ് ബാരിയർ റീഫിലെ കെപ്പൽ ബേയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപാണ് പംകിൻ ദ്വീപ് . [3] [4] ഇത് യെപ്പൂൺ തീരത്ത് നിന്ന് 13.8 kilometres (8.6 mi) അകലെയാണ്. [5] ഇതിന് 6.1 ഹെക്ടർ വിസ്തീർണ്ണമുണ്ട്. 2012 ൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ആറാമത്തെ സ്വകാര്യ ദ്വീപായി ഈ ദ്വീപിനെ അടയാളപ്പെടുത്തി.

Pumpkin Island[1]
Native name: Koey Ngurtai[2]
Geography
Area0.06 km2 (0.023 sq mi)
Administration
Australia
Stateക്വീൻസ്‌ലാൻഡ്
Regionകേന്ദ്ര ക്വീൻസ്‌ലാൻഡ്

ക്വീൻസ്‌ലാന്റ് ആസ്ഥാനമായുള്ള സോജോർൺ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ദ്വീപ്. സോജോർൺ റിട്രീറ്റ്സ് ആണ് ഈ ദ്വീപിലെ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. കാറ്റും സൗരോർജ്ജ സംവിധാനവും ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഫിൽട്ടർ ചെയ്ത മഴവെള്ളം ജലസ്രോതസ്സായി ഉപയോഗിക്കുന്നു. ഇവിടെയുള്ള 7 കാറ്ററിംഗ് യൂണിറ്റുകൾ കുടിവെള്ളമായി ഈ ജലം ഉപയോഗിക്കുന്നു. 34 അതിഥികളെ ഇവിടെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. [6] [7] [8]

2020 ലെ കണക്കനുസരിച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള നാല് ദ്വീപുകളിൽ ഒന്നാണ് ഈ ദ്വീപ്, മറ്റുള്ളവ ഈഡൻ, യെപ്പൂൺ; സാൻഡ്‌കാസിൽസ്, സിൽസി; ലോംഗ് ഐലൻഡിലെ എലിസിയൻ റിട്രീറ്റ് എന്നിവയാണ്. [9][1]

1961 ന് മുമ്പ്, സ്നിഗർ ഫിൻ‌ലെയുടെ ഉടമസ്ഥതയിലുള്ള ഒരു മുത്തുച്ചിപ്പി ഫാമായിരുന്നു ഈ ദ്വീപ്. സ്നിഗർ ഫിൻലെ പോക്കർ ഗെയിമിൽ റോജർ മേസനോട് പരാജയപ്പെടുകയും ഈ ദ്വീപ് അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു. 1964 ആയപ്പോഴേക്കും ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിച്ചു. 2003 ൽ സോജർൺ പ്രോപ്പർട്ടീസ് ഈ ദ്വീപ് വാങ്ങി. ഈ കാലത്ത് ഇത് ഒരു "ലോ-കീ പ്രൈവറ്റ് റിസോർട്ട്" ആയിരുന്നു. "മത്സ്യത്തൊഴിലാളിയുടെ ഒളിത്താവളം" എന്നാണ് റംബിൾസ് ഈ ദ്വീപിനെ വിളിച്ചത്. സോജേൺ പ്രോപ്പർട്ടീസ് ഇവിടെയുള്ള കെട്ടിടങ്ങൾ നവീകരിച്ചു. കൂടാതെ പുതിയവ നിർമ്മിക്കുകയും ചെയ്തു. ഒരു ഹെലികോപ്ടർ പാഡ്, രണ്ട് മൂറിങ്സ് എന്നിവ നിർമ്മിച്ചു. അതിഥികളെ കൊണ്ടുവരാനും കൊണ്ടുപോകാനുമായി 36 സീറ്റുള്ള ഒരു യാത്രാബോട്ടും ഇവിടെ ഏർപ്പെടുത്തി. [10] [11] [12]

2012 നും 2015 നും ഇടയിൽ ക്വീൻസ്‌ലാന്റ് ബ്രൂവർ കാസിൽമെയ്ൻ പെർകിൻസിന് ഈ ദ്വീപ് പാട്ടത്തിന് നൽകി. ഈ കാലയളവിൽ ഈ ദ്വീപിനെ XXXX ദ്വീപ് എന്ന് പുനർനാമകരണം ചെയ്തു. അവരുടെ ബിയറായ കാസിൽമെയ്ൻ XXXX ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് ഈ പേരുമാറ്റൽ നടത്തിയത്. കമ്പനി ഇവിടെ മത്സരങ്ങൾ നടത്തി. ദ്വീപിൽ നിന്നുമുള്ള രക്ഷപ്പെടൽ മത്സരങ്ങൾക്ക് സമ്മാനങ്ങളും നൽകിയിരുന്നു. 2016 ആയപ്പോഴേക്കും ദ്വീപ് ഒരു നൂതന ഇക്കോ റിട്രീറ്റായി പുതുക്കിപ്പണിതു. XXXX കാലഘട്ടത്തിൽ 3,000 ആളുകൾ ഈ ദ്വീപ് സന്ദർശിച്ചു.

2019 ൽ വേൾഡ് ബുട്ടീക് ഹോട്ടൽ അവാർഡുകളിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും സുസ്ഥിരമായ ഹോട്ടലായി പംകിൻ അംഗീകരിക്കപ്പെട്ടു [13], ക്ലൈമറ്റ് ആക്ഷൻ ലീഡറും ഓസ്‌ട്രേലിയയിലെ ആദ്യത്തെ കാർബൺ ന്യൂട്രലിനപ്പുറമുള്ള നേട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. [14]

പംകിൻ ദ്വീപിന്റെ വിലാസം കെപ്പൽ ദ്വീപുകൾ, യെപ്പൂൺ, ക്വീൻസ്‌ലാന്റ്, ഓസ്‌ട്രേലിയ എന്നതാണ്. [15]

ഇതും കാണുക തിരുത്തുക

  • ഓസ്‌ട്രേലിയയിലെ ദ്വീപുകളുടെ പട്ടിക

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 Jason Tin (15 March 2012). "XXXX Gold to lease out island for men only". Herald Sun. Retrieved 27 April 2012.
  2. "The Agreements, Treaties and Negotiated Settlements database (ATNS)". Indigenous Studies Program, The University of Melbourne. 27 July 2004. Archived from the original on 2020-09-22. Retrieved 15 November 2012.
  3. "The world's most expensive private islands", The Daily Telegraph.
  4. "Private Island". Archived from the original on 2012-06-29. Retrieved 2021-02-08.
  5. "Pumpkin Island". Queensland Holidays. Tourism Queensland. Retrieved 27 April 2012.
  6. "Escape to an island paradise". Sojourn Retreats. 10 June 2019. Retrieved 11 August 2020.
  7. "A private island off the coast of Australia was once won in a poker game and sold for $78. Now it's back on the market asking $17 million — take a look inside". Business Insider. 10 August 2020. Retrieved 11 August 2020.
  8. "Stunning Great Barrier Reef island, once won in a poker game, is up for sale". CNN Travel. 18 July 2020. Retrieved 11 August 2020.
  9. "Sojourn Retreats Properties". Sojourn Retreats. 10 June 2019. Archived from the original on 2021-02-08. Retrieved 11 August 2020.
  10. "Amazing Eco-Friendly Private Island on Australia's Great Barrier Reef Is for Sale". Our Community Now. 30 July 2020. Retrieved 11 August 2020.
  11. ""Visit the Great Barrier Reef without leaving a footprint."". Boutique Hotel Awards. 11 January 2019. Archived from the original on 2021-02-14. Retrieved 11 August 2020.
  12. "Stunning Great Barrier Reef island, once won in a poker game, is up for sale". CNN Travel. 18 July 2020. Retrieved 11 August 2020.
  13. "Amazing Eco-Friendly Private Island on Australia's Great Barrier Reef Is for Sale". Our Community Now. 30 July 2020. Retrieved 11 August 2020.
  14. "Best Boutique Hotels | Awards Process". www.boutiquehotelawards.com. Archived from the original on 2019-03-24. Retrieved 2019-03-24.
  15. ""Visit the Great Barrier Reef without leaving a footprint."". Boutique Hotel Awards. 11 January 2019. Archived from the original on 2021-02-14. Retrieved 11 August 2020.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

23°05′33″S 150°54′03″E / 23.0924°S 150.9009°E / -23.0924; 150.9009

"https://ml.wikipedia.org/w/index.php?title=പംകിൻ_ദ്വീപ്&oldid=3805773" എന്ന താളിൽനിന്ന് ശേഖരിച്ചത്