നോർത്തേൺ ടെറിട്ടറിയിലെ കുറ്റകൃത്യങ്ങൾ

നോർത്തേൺ ടെറിട്ടറിയിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നത് നോർത്തേൺ ടെറിട്ടറി പോലീസ്, ടെറിട്ടറി ഗവൺമെന്റിന്റെ അറ്റോർണി ജനറൽ ആൻഡ് ജസ്റ്റിസ്, നോർത്തേൺ ടെറിട്ടറി ഫാമിലീസ് (യുവജന നീതി, തടങ്കൽ കേന്ദ്രങ്ങൾ) എന്നിവയാണ്.

നോർത്തേൺ ടെറിട്ടറി

ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജിയുടെ നാഷണൽ ഹോമിസൈഡ് മോണിറ്ററിംഗ് പ്രോഗ്രാം 2015 വരെയുള്ള 10 വർഷങ്ങളിൽ ശേഖരിച്ച ഡാറ്റ പ്രകാരം ഇവിടെ ഓസ്‌ട്രേലിയയിലെ മറ്റെവിടുത്തേക്കാളും കൊലപാതകത്തിനും നരഹത്യയ്ക്കും ഉയർന്ന നിരക്കാണുള്ളതെന്നാണ്.[1]

ചരിത്രം തിരുത്തുക

ഫെഡറേഷന് മുമ്പും ശേഷവും ഇന്ന് നോർത്തേൺ ടെറിട്ടറിയിൽ നിരവധി തദ്ദേശീയരായവരുടെ കൂട്ടക്കൊലകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ആലീസ് സ്പ്രിംഗ്സിലെ കുറ്റകൃത്യങ്ങൾ തിരുത്തുക

ആലീസ് സ്പ്രിംഗ്സിന്റെ പ്രധാന സാമൂഹിക പ്രശ്നമാണ് കുറ്റകൃത്യങ്ങൾ.[2][3][4][5] ഏതൊരു ഓസ്‌ട്രേലിയൻ നഗരത്തേക്കാൾ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ആലീസ് സ്പ്രിംഗ്സിലാണ്. ജനസംഖ്യയുടെ മൂന്നിരട്ടിയും ഉയർന്ന കുറ്റകൃത്യങ്ങളുടെ രേഖയുള്ള നഗരമാണ് ആലീസ് സ്പ്രിങ്സ്.[6] 2010-ൽ പട്ടണത്തിൽ നടന്ന അക്രമ കുറ്റകൃത്യങ്ങൾ അഭൂതപൂർവമായ തലത്തിലും നിയന്ത്രണാതീതവുമായിരുന്നു.[7][8] ആലീസ് സ്പ്രിംഗ്സ് രാജ്യത്തിന്റെ കൊലപാതക തലസ്ഥാനവും ഓസ്‌ട്രേലിയയിലെ ഏറ്റവും അപകടകരമായ പട്ടണങ്ങളിലൊന്നുമാണ്. നഗരത്തിന്റെ വിനോദസഞ്ചാരമേഖലയിൽ കുറ്റകൃത്യങ്ങളുടെ തോത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് നഗരം ഒഴിവാക്കാനോ കൂടുതൽ മുൻകരുതലുകൾ എടുക്കാനോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.[9][10]

കാരണങ്ങൾ തിരുത്തുക

ആലീസ് സ്പ്രിംഗ്സ് ആദിവാസി സമൂഹങ്ങളിലെ അവസ്ഥകളാണ് ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരാൻ കാരണം.[11][12][13] ആലീസ് സ്പ്രിംഗ്സിലെ ആദിവാസി നഗര ക്യാമ്പുകൾ മദ്യപാനം, അക്രമം, നിലവാരമില്ലാത്ത അവസ്ഥ എന്നിവയാൽ കുപ്രസിദ്ധമാണ്.[14] ആദിവാസി ടൗൺ ക്യാമ്പുകളിൽ ആക്രമണങ്ങൾ സാധാരണമാണ്. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നഗരത്തിലെ 95 ശതമാനം ആളുകളും തദ്ദേശവാസികളാണ്.[11] നോർത്തേൺ ടെറിട്ടറിയിലെ കൊറോണർ ആദിവാസി സമൂഹങ്ങളിലെ ഗാർഹിക പീഡനത്തിന്റെ തോത് "നിയന്ത്രണാതീതമാണ്" എന്ന് വിശേഷിപ്പിക്കപ്പെട്ടു.[15] ആലീസ് സ്പ്രിംഗ്സിലെ തദ്ദേശീയ ക്യാമ്പുകളെ തദ്ദേശകാര്യ മന്ത്രി "കൊലപാതക തലസ്ഥാനങ്ങൾ" എന്നാണ് വിശേഷിപ്പിച്ചത്.[16] ആലീസ് സ്പ്രിംഗ്സിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 2013-ൽ ആദിവാസി സമൂഹങ്ങളെ പ്രതിസന്ധി ഘട്ടത്തിലെത്തിച്ചു. ഇത് പ്രാദേശിക സർക്കാരിനെ ടെറിട്ടറി ഗവൺമെന്റിന്റെയും പോലീസിന്റെയും മറ്റ് പങ്കാളികളുടെയും അടിയന്തര യോഗം വിളിച്ചു.[17]

അക്രമാസക്തമായ കുറ്റകൃത്യങ്ങൾ തിരുത്തുക

ആലീസ് സ്പ്രിംഗ്സിൽ അക്രമപരമായ കുറ്റകൃത്യങ്ങൾ സാധാരണമാണ്. ഇതിൽ ആദിവാസികൾ ഉൾപ്പെടുന്നു അതിൽത്തന്നെ പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാർക്കും ചെറുപ്പക്കാർക്കുമിടയിൽ കുറ്റകൃത്യങ്ങൾ വളരെ കൂടുതലാണ്.[18] മിക്ക കൊലപാതകങ്ങളും നിരവധി ബലാത്സംഗങ്ങളും വരണ്ട ടോഡ് നദീതീരത്താണ് നടക്കുന്നത്.[19] ആലീസ് സ്പ്രിംഗ്സിൽ കൊലപാതകത്തിന് ഇരയായവരിൽ ഭൂരിഭാഗവും ആദിവാസികളും ഉയർന്ന അനുപാതത്തിൽ സ്ത്രീകളുമാണ്. ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും ആദിവാസികളാണെങ്കിലും ചില സ്വദേശികളല്ലാത്തവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്.[19] ആലീസ് സ്പ്രിംഗ്സിലെ ആദിമ നിവാസികളുടെ ജനസംഖ്യ അക്രമ കുറ്റകൃത്യങ്ങളിൽ മുക്കാൽ ഭാഗവും വരും.[20]

യുവാക്കളുടെ കുറ്റകൃത്യങ്ങൾ തിരുത്തുക

ആലീസ് സ്പ്രിംഗ്സിലെ യുവജന കുറ്റകൃത്യങ്ങൾ ഗുരുതരമായ ഒരു പ്രശ്നമാണ്. രാത്രികാലങ്ങളിൽ നിരവധി യുവാക്കൾ അനാഥ തെരുവീഥികളിൽ അലഞ്ഞുനടക്കുകയും ആക്രമണങ്ങളും കവർച്ചകളും നടത്തുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ഓടുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്യുന്നു.[21][22][23] വിദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ അന്യായമായി കുറ്റപ്പെടുത്തുന്നതായി പ്രാദേശിക എംപി ചാൻസി പേച്ച് ചൂണ്ടിക്കാണിച്ചു. പ്രശ്നമുള്ള യുവാക്കളിൽ വലിയൊരു പങ്കും ആലീസ് സ്പ്രിംഗ്സിൽ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി.[21] വീട്ടിൽ ദുരുപയോഗവും ഗാർഹിക പീഡനവും ഒഴിവാക്കാൻ കുട്ടികൾ രാത്രിയിൽ കറങ്ങുന്നതാണ് ആലീസ് സ്പ്രിംഗ്സിലെ യുവജന കുറ്റകൃത്യ പ്രശ്‌നത്തിന് കാരണം.[21]

ആലീസ് സ്പ്രിംഗ്സിലെ പാതകളിൽ സഞ്ചരിക്കുന്ന കാറുകളിൽ യുവാക്കൾ കല്ലെറിയുന്നതുമൂലം നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്ന ഒരു പ്രശ്നമാണ്.[24][25][26][27][28] പോലീസ്, ആംബുലൻസ് അടക്കമുള്ള മറ്റ് അടിയന്തര സേവനങ്ങളിലെ ജോലിക്കാരും ഇത്തരം കല്ലാക്രമണങ്ങളുടെ ഇരകളാണ്.[27][28][25]

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2009 ൽ ആലീസ് സ്പ്രിംഗ്സിൽ 1432 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്,[4] ഇതിൽ 65% ആക്രമണങ്ങളും മദ്യവുമായി ബന്ധപ്പെട്ടതാണ്.[4][29] റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങൾ 2004 മുതൽ ഏകദേശം ഇരട്ടിയായി. [4] യാത്രാ നിരക്ക്, ഗാർഹിക പീഡനം, മദ്യം എന്നിവയാണ് കുറ്റകൃത്യങ്ങളുടെ തോത് വർധിപ്പിക്കുന്നതെന്ന് ടെറിട്ടറിയുടെ സതേൺ റീജിയൻ പോലീസ് കമാൻഡർ ആൻ-മേരി മർഫി പറഞ്ഞു.[4]

2009-10 സാമ്പത്തിക വർഷത്തിൽ, നോർത്തേൺ ടെറിട്ടറി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ക്വാർട്ടർലി ക്രൈം ആൻഡ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ 1632 മോഷണക്കേസുകളും 906 ആലിസ് സ്പ്രിംഗ്സിലെ സ്വത്ത് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[30][31] 2009-10 സാമ്പത്തിക വർഷത്തിൽ 774 വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നു.[30][31]

എൻ‌ടി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ക്വാർട്ടർലി ക്രൈം ആൻഡ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2004-05 നും 2009-10 റിപ്പോർട്ടിംഗ് കാലയളവിനുമിടയിലുള്ള 6 വർഷത്തിനുള്ളിൽ ആലീസ് സ്പ്രിംഗ്സിലെ ഒന്നിലധികം വിഭാഗങ്ങളിലെ കുറ്റകൃത്യങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.[31] ആക്രമണ കേസുകൾ 87% ഉയർന്നു.[31] ലൈംഗികാതിക്രമ കുറ്റകൃത്യങ്ങൾ 97%,[31] വീട് തകർക്കൽ 64% എന്നിങ്ങനെ വർദ്ധിച്ചു.[31]

വാണിജ്യ സ്ഥാപനപരിസരങ്ങളിലുള്ള അക്രമങ്ങൾ 185% വർദ്ധിച്ചു.[31] 2004-05 ലെ കണക്കനുസരിച്ച് മോട്ടോർ വാഹന മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളും 97% വർദ്ധിച്ചു.[31][31] 2015-ൽ ദേശീയമായ ഒരു ആശങ്ക ആലീസ് സ്പ്രിംഗ്സിലെ യുവജന കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചു സംഭവിച്ചു. പോലീസിന് നേരെ കല്ലെറിഞ്ഞ സംഭവങ്ങൾ ഉൾപ്പെടെ ഇതിനു കാരണമായി.[32][33]

പ്രതികരണങ്ങൾ തിരുത്തുക

2008-ൽ ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ ആഴ്ചയിൽ 5000 ഡോളർ നിരക്കിൽ പട്ടണത്തിൽ പട്രോളിംഗ് നടത്താൻ സ്വകാര്യ സുരക്ഷാ ഗാർഡുകളെ നിയമിക്കാൻ ആരംഭിച്ചു.[5] വിദൂര സമൂഹങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നതിനാൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായി ആലീസ് സ്പ്രിംഗ്സ് മേയർ ഡാമിയൻ റയാൻ സൂചിപ്പിച്ചു.[34]

ആലീസ് സ്പ്രിംഗ്സിലെ ദീർഘകാല താമസക്കാർ കുറ്റകൃത്യങ്ങളുടെ നേരിട്ടുള്ള ഇരകളായി മാറിയിരിക്കുന്നു.[2] ഉയർന്ന സുരക്ഷയുള്ള വേലി, റേസർ വയർ, സുരക്ഷാ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള സ്വത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് [34][30] സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ തുക ചെലവഴിച്ചു.[34][30]

അവലംബം തിരുത്തുക

  1. Moulton, Emily (7 July 2015). "The Northern Territory has the highest homicide rate in Australia". News.com.au. Retrieved 27 February 2017.
  2. 2.0 2.1 Rothwell, Nicolas (19 February 2011). "Violence in Alice spirals out of control". The Australian. Retrieved 20 January 2014.
  3. Rothwell, Nicolas (8 February 2011). "Destroyed in Alice". The Australian. Retrieved 20 January 2014.
  4. 4.0 4.1 4.2 4.3 4.4 Tlozek, Eric (31 March 2010). "Alice crime rates reach unprecedented levels". ABC Online. Retrieved 20 January 2014.
  5. 5.0 5.1 Robinson, Natasha (22 December 2008). "Down like Alice the meltdown of a tourism mecca". The Australian. Retrieved 20 January 2014.
  6. "We beat Darwin – in crime – Alice Springs News". Alicespringsnews.com.au. Archived from the original on 2019-04-15. Retrieved 2019-10-06.
  7. "Alice crime rates reach unprecedented levels". ABC News.
  8. "Violence in Alice spirals out of control". The Australian.
  9. "Foreign travellers warned about visiting Alice Springs". Thenewdaily.com.au. 15 March 2017.
  10. Webb, Carolyn (15 March 2017). "Foreign tourists warned on Alice Springs safety risks". The Sydney Morning Herald.
  11. 11.0 11.1 "Archived copy". Archived from the original on 13 ജൂലൈ 2015. Retrieved 16 ഫെബ്രുവരി 2019.{{cite web}}: CS1 maint: archived copy as title (link)
  12. "Trouble in Alice Springs". Abc.net.au. 24 March 2011. Retrieved 13 March 2019.
  13. ""Big problems" in Alice Springs". Insidestory.org.au.
  14. Skelton, Russell (26 May 2011). "No town like Alice". The Sydney Morning Herald.
  15. "Domestic violence 'out of control in NT Aboriginal communities'". Abc.net.au. 21 September 2016.
  16. Thalia Anthony. "Governing Crime in the Northern Territory Intervention" (PDF). Austlii.edu.au. Retrieved 13 March 2019.
  17. "Walkout sinks town camp safety summit hopes". ABC News.
  18. ""Big problems" in Alice Springs - Inside Story". Insidestory.org.au. 25 February 2011.
  19. 19.0 19.1 Finnane, Mark; Finnane, Kieran (2011). "A death in Alice Springs" (PDF). Research-repository.griffith.edu.au. Retrieved 14 March 2019.
  20. Criminology, Australian Institute of (14 March 2019). "Publications search". Australian Institute of Criminology. Retrieved 13 March 2019.
  21. 21.0 21.1 21.2 Sinclair, Corey "Youth in Crisis" Centralian Advocate 14 July 2014 pp 4-5
  22. "Destroyed in Alice". 18 ഫെബ്രുവരി 2011. Archived from the original on 12 മേയ് 2017. Retrieved 4 ഓഗസ്റ്റ് 2017.
  23. "Troubled youth need help, not hate". Archived from the original on 1 നവംബർ 2017. Retrieved 28 ജൂലൈ 2017.
  24. "Rock-throwing youths in Alice Springs will be taken into child protection: Giles". 16 ഏപ്രിൽ 2015. Archived from the original on 2 ജൂൺ 2017. Retrieved 4 ഓഗസ്റ്റ് 2017.
  25. 25.0 25.1 "Ambulance struck in rock attack". Archived from the original on 6 ഫെബ്രുവരി 2017. Retrieved 28 ജൂലൈ 2017.
  26. "Alice Springs woman attacked by rock throwers". Archived from the original on 28 ജൂലൈ 2017. Retrieved 4 ഓഗസ്റ്റ് 2017.
  27. 27.0 27.1 "Rock throwing film calls on kids to make the right choices — Relationships Australia - Northern Territory". www.nt.relationships.org.au. Archived from the original on 5 ഓഗസ്റ്റ് 2017. Retrieved 4 ഓഗസ്റ്റ് 2017.
  28. 28.0 28.1 "Rocks thrown at police, windows broken, vehicles damaged in Alice Springs". 14 ഏപ്രിൽ 2015. Archived from the original on 8 ഫെബ്രുവരി 2017. Retrieved 4 ഓഗസ്റ്റ് 2017.
  29. Chlanda, Erwin (31 January 2012). "Alcohol by far enemy number one in crime fight". Alice Springs News Online. Retrieved 20 January 2014.
  30. 30.0 30.1 30.2 30.3 Hainke, Nadja (19 February 2011). "Alice crime tsunami building tension". Northern Territory News. Archived from the original on 3 February 2014. Retrieved 20 January 2014.
  31. 31.0 31.1 31.2 31.3 31.4 31.5 31.6 31.7 31.8 "Archived copy" (PDF). Archived from the original (PDF) on 3 മാർച്ച് 2016. Retrieved 16 ഫെബ്രുവരി 2019.{{cite web}}: CS1 maint: archived copy as title (link)
  32. Davidson, Helen (17 April 2015). "'Nothing is off the table' in NT taskforce to tackle rising youth crime". The Guardian. Retrieved 8 May 2015.
  33. "Rocks thrown at police, windows broken and vehicles damaged during wild night in Alice Springs". Australian Broadcasting Corporation. ABC. 13 April 2015. Retrieved 8 May 2015.
  34. 34.0 34.1 34.2 Schliebs, Mark (21 February 2011). "Besieged Alice Springs businesses resort to razor wire". The Australian. Retrieved 20 January 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക