മർക്കസ് നോളജ് സിറ്റി

(നോളജ് സിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റി[2]. നോളജ് സിറ്റിയിൽ ലോ കോളേജ്, യൂനാനി മെഡിക്കൽ കോളേജ്, മസ്ജിദ് തുടങ്ങി അനേകം പദ്ധതികൾ ഉണ്ട്.

Markaz Knowledge City
Skyline of Markaz Knowledge City
Nickname(s): 
MKC
CountryIndia
StateKerala
DistrictKozhikode
Founded24 ഡിസംബർ 2012; 11 വർഷങ്ങൾക്ക് മുമ്പ് (2012-12-24)
inKaithapoyil near Thamarassery, Kozhikode Kerala, India
സ്ഥാപകൻTaj-ul Ulama Sayyid Abdurrahman Albukhari
Zones
List
  • Sharia City
  • Academic City
  • Healthcare City
  • Commercial City
  • Residential Enclave
ഭരണസമ്പ്രദായം
 • ഭരണസമിതിMarkazu Ssaqafathi Ssunniyya
 • Founder and PatronSheikh Aboobacker Ahmed
 • CEODr. Abdul Salam[1]
 • COODr. Nizam Rahman A
വെബ്സൈറ്റ്mkconline.com

പദ്ധതിയുടെ വിശദാംശങ്ങൾ തിരുത്തുക

2012 ഡിസംബർ 24-നാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു [3][4]

1000 കോടി രൂപ ചെലവിൽ 300 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. എൻജിനീയറിങ്ങ്, മെഡിസിൻ, സയൻസ്‌, മാനേജ്‌മെന്റ്‌ കോളേജുകൾ, ആർട്ട്‌ കോളേജ്‌, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് [4], സ്പെഷ്യൽ സ്കൂൾ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷൻ സിറ്റി ഈ പദ്ധതിയുടെ ഭാഗമാണ്. നഴ്‌സിംഗ്‌, മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ കോളെജുകൾ; ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള ഹെൽത്ത്‌ സിറ്റിയും ഇവിടെ സ്ഥാപിക്കപ്പെടും. ഇസ്ലാമിക പഠനത്തിനും അറബിക്‌ ഭാഷയ്‌ക്കും പ്രാമുഖ്യം നൽകുന്ന ശരിയ സിറ്റി; ഷോപ്പിംഗ്‌ മാളുകൾ; ശരിയ നിയമപ്രകാരമുള്ള സ്റ്റാർ ഹോട്ടലുകൾ എന്നിവയടങ്ങിയ കൊമേഴ്‌സ്യൽ സിറ്റിയും ഇവിടെയുണ്ടാവും. വില്ലകളും അപ്പാർട്ടുമെന്റുകളുമുള്ള ഹെറിറ്റേജ്‌ സിറ്റിയും സ്ഥാപിക്കപ്പെടും. ഒരു ഇന്റർനാഷണൽ സ്‌കൂളും ഇവിടെയുണ്ടായിരിക്കും. 2014 ഓടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് പദ്ധതി [5][6] നിർമ്മാണപ്രവർത്തനം ജനുവരിയിൽ തുടങ്ങുമെന്നും ആദ്യഘട്ടം മൂന്നു വർഷത്തിനകം പ്രവർത്തനമാരംഭിക്കുമെന്നും കാന്തപുരം അബൂബക്കർ മുസലിയാർ പ്രഖ്യാപിച്ചു[4].

ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "'Muslims must pool talent for Ummah'". Arab News. 2014-11-12. Retrieved 2016-05-21.
  2. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437[പ്രവർത്തിക്കാത്ത കണ്ണി]
  3. പ്രാദേശികം.കോം[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 കെവാർത്ത.കോം മർകസ് നോളജ് സിറ്റി നിർമ്മാണോദ്ഘാടനം ജനുവരിയിൽ, ആദ്യഘട്ടം മൂന്നു വർഷത്തിനകം: കാന്തപുരം
  5. ധനം മാഗസിൻ.കോം[പ്രവർത്തിക്കാത്ത കണ്ണി]
  6. "മാതൃഭൂമി.കോം". Archived from the original on 2012-12-24. Retrieved 2012-12-25.
"https://ml.wikipedia.org/w/index.php?title=മർക്കസ്_നോളജ്_സിറ്റി&oldid=3930503" എന്ന താളിൽനിന്ന് ശേഖരിച്ചത്