ഒരു പ്രമുഖ ബൾഗേറിയൻ വിദ്യാഭ്യസ പ്രവർത്തകയായിരുന്നു നെദെല്യ പെട്‌കോവ (English: Nedelya Petkova - (ബൾഗേറിയൻ: Неделя Петкова) (1826 - 1894)[1] [2] 1859ൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി ഒരു പാഠശാല സമ്പ്രദായം ആരംഭിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിന് ഭാഗമായിരുന്ന ബൾഗേറിയയിൽ ഉടനീളമുള്ള പെൺകുട്ടികൾ വിദ്യാഭ്യാസം നൽകി. നൂറുകണക്കിന് വിദ്യാർഥികൾ ഇവരുടെ ക്ലാസുകളിൽ പങ്കെടുത്തു. ഗ്രാന്റ്മാ നെദെല്യ, ബാബ നെദെല്യ എന്നീ പേരുകളിൽ ഇവർ അറിയപ്പെടുന്നുണ്ട്.[2] ബൽകൻ പർവ്വതനിരകളുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ബൾഗേറിയയിലെ റോസ് വാലിയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്ലോഡിവ് പ്രവിശ്യയിൽപെട്ട സൊപോട് പട്ടണത്തിലുള്ള ഹോളി പ്രസന്റേഷൻ ഓഫ് ബ്ലെസ്ഡ് വേർജിൻ കോൺവെന്റ് സ്‌കൂളിൽ നിന്നാണ് ഇവർ പഠിച്ചത്.

നെദെല്യ പെട്‌കോവ

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തിരുത്തുക

ബൾഗേറിയയിലെ സോഫിയ, സമൊകോവ്, പ്രിലെപ്, ഓഹ്‌റിഡ്, വെൽവ്‌സ് സിറ്റി എന്നിവിടങ്ങളിൽ അധ്യാപകയായിരുന്നു. പിന്നീട് പ്രിലെപ്, ബിറ്റോലിയ വെൽവ്‌സ്, തെസ്സലോനികി എന്നിവിടങ്ങളിൽ ഗേൾസ് സ്‌കൂളുകൾ സ്ഥാപിച്ചു. അവരുടെ പ്രവർത്തനങ്ങൾ നിർത്താനുള്ള ശ്രമങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ നടത്തി. നെദെല്യയെ അറസ്റ്റുചെയ്തു. രാജ്യദ്രോഹപരമായ പുസ്തകങ്ങൾ കണ്ടെടുക്കുന്നതിനായി അവരുടെ വീട്ടിൽ പരിശോധന നടത്തി. തെളിവുകളുടെ അഭാവത്തിൽ അവർക്ക് ജാമ്യം നൽകി. 1894ൽ[1] മരിക്കുന്നതു വരെ വനിതകൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ജീവിച്ചു.

പൈതൃകം തിരുത്തുക

അന്റാർട്ടിക്കയിലെ സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപ് സമൂഹങ്ങളിൽ ഒന്നായ ലിവിങ്‌സറ്റൺ ദ്വീപിന്റെ വടക്കൻ തീരത്തായി ഇവാനോവ് ബീച്ചിന്റെ ഏറ്റവും തെക്കുപടിഞ്ഞാർ പോയിന്റിന് നെദെല്യ പെട്‌കോവയുടെ സ്മരണാർത്ഥം നെദെല്യ പോയിന്റ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 Women's firsts. Detroit [u.a.]: Gale. 1997. p. 145. ISBN 0787601519. {{cite book}}: |first= has generic name (help); |first= missing |last= (help)CS1 maint: multiple names: authors list (link)
  2. 2.0 2.1 Neuburger, Mary C. (2013). Balkan smoke : tobacco and the making of modern Bulgaria. Ithaca, N.Y.: Cornell University Press. p. 24. ISBN 9780801450846.
"https://ml.wikipedia.org/w/index.php?title=നെദെല്യ_പെട്‌കോവ&oldid=3778286" എന്ന താളിൽനിന്ന് ശേഖരിച്ചത്